ആപ്പ്ജില്ല

വായയുടെ ശുചിത്വത്തിന് 5 പ്രകൃതിദത്ത മൗത്ത് വാഷുകൾ

രാസവസ്തുക്കൾ അടങ്ങിയ ആൻറി ബാക്ടീരിയൽ മൗത്ത് വാഷുകളുടെ ഉപയോഗം പതിവായാൽ ഇത് ഈ ഗ്രന്ഥികളുടെ ആരോഗ്യത്തെയും അതുപോലെതന്നെ നിങ്ങളുടെ ദഹനത്തെയും പലപ്പോഴും പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്.

Samayam Malayalam 30 May 2021, 9:39 pm
വായയുടെ ശുചിത്വമെന്നത് ഒരാളുടെ നിത്യജീവിതത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ശുചിത്വമില്ലാത്ത വായയും മോണയുമെല്ലാം മറ്റുള്ളവരുടെ മുന്നിൽ വായ്നാറ്റം അടക്കമുള്ള ലക്ഷണങ്ങളെ പുറത്തു കാട്ടുന്നതിന് കാരണമാകും. അതോടൊപ്പം അനാരോഗ്യപരമായ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നതിന് വായ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വായിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകൾ ആമാശയത്തിനുള്ളിലേക്ക് ഇറങ്ങിച്ചെന്ന് പല രീതിയിലും ദഹനാരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. ഇത്തരം കാരണങ്ങളെല്ലാം കൊണ്ട് തന്നെ നിങ്ങളുടെ വായ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് ഏറ്റവും ആവശ്യമായിത്തീരുന്നു.
Samayam Malayalam simple natural mouthwashes to maintain your oral hygiene
വായയുടെ ശുചിത്വത്തിന് 5 പ്രകൃതിദത്ത മൗത്ത് വാഷുകൾ



​വായയുടെ ശുചിത്വത്തിന്

ആരോഗ്യകരമായ രീതിയിലുള്ള വായ ശുചിത്വം പാലിക്കണമെങ്കിൽ ദിവസവും മുടങ്ങാതെ ബ്രഷ് ചെയ്തത് കൊണ്ട് മാത്രം കാര്യമായില്ല. നിങ്ങളുടെ പല്ലുകളെ മാത്രമല്ല വായിലെ മറ്റു ഭാഗങ്ങളെ കൂടി ശുദ്ധീകരിക്കാനായി 'ആൻറി ബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കേണ്ടത് ഇക്കാര്യത്തിൽ പ്രധാനമാണ്. കാരണം ബ്രഷ് ചെയ്ത ശേഷവും വായിൽ നിന്ന് വിട്ടുപോകാത്ത ബാക്ടീരിയകളെ ഫലപ്രദമായി പ്രതിരോധിക്കാനും നിർവീര്യമാക്കാനും ഒരു ലിക്വിഡ് മൗത്ത് വാഷിന് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാൽ തന്നെയും ഇതിനായി പുറത്തു നിന്നും വാങ്ങുന്ന കൃത്രിമ ചേരുവകൾ അടങ്ങിയ മൗത്ത് വാഷുകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നില്ല. കാരണം രാസവസ്തുക്കൾ പലതും അടങ്ങിയതിനാൽ തന്നെ അവ ചിലപ്പോൾ നിങ്ങളുടെ വായിലെ ബാക്ടീരിയകളെ മാത്രമല്ല സ്വാഭാവിക ഗുണങ്ങളെയും നശിപ്പിച്ചുകളഞ്ഞേക്കാം.

അതുകൊണ്ടുതന്നെ നിങ്ങൾക്ക് മൗത്ത് വാഷുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കഴിയുന്നതും പ്രകൃതിദത്തമായവ തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. മറ്റൊന്നിനെക്കുറിച്ചും ഓർത്ത് ആകുലപ്പെടാതെ നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ചില പ്രകൃതിദത്ത മൗത്ത് വാഷുകൾ ഉണ്ട്. അവയെക്കുറിച്ച് കൂടുതലറിയാം.

​കറുവാപ്പട്ട, ഗ്രാമ്പൂ മൗത്ത് വാഷ്

ഈ മൗത്ത് വാഷ് തയ്യാറാക്കാനായി നിങ്ങൾ ചെയ്യേണ്ടത് ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് 10-15 തുള്ളി കറുവപ്പട്ട എണ്ണ, 10-15 തുള്ളി ഗ്രാമ്പൂ എണ്ണ എന്നിവ ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക മാത്രമാണ്. ഏറ്റവും മികച്ച നിങ്ങളുടെ മൗത്ത് വാഷ് തയ്യാറായി കഴിഞ്ഞു. ഈ പ്രകൃതിദത്ത മൗത്ത് വാഷ് ദിവസവും ഉപയോഗിക്കാം. നിങ്ങളുടെ വായിക്ക് ഏറ്റവും മികച്ച സുഗന്ധം പകരാൻ ഇത് സഹായിക്കും. ഈ മൗത്ത് വാഷിൻ്റെ ഏറ്റവും മികച്ച ഭാഗം ഇതിന് നീണ്ട ഷെൽഫ് ലൈഫ് ഉണ്ടെന്നതാണ്. അതായത് ഒരുതവണ നിങ്ങൾ ഇത് തയ്യാറാക്കി കഴിഞ്ഞാൽ ഇത് വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.

​ആപ്പിൾ സിഡെർ വിനെഗർ മൗത്ത് വാഷ്

ഈ മൗത്ത് വാഷ് തയ്യാറാക്കാനായി നിങ്ങൾക്ക് രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ, ഒരു കപ്പ് ഉപ്പ് വെള്ളം, വാനില അവശ്യ എണ്ണ എന്നിവ ആവശ്യമാണ്. ചേരുവകളെല്ലാം ഒരു പാത്രത്തിൽ എടുത്ത് നന്നായി കൂട്ടിയോജിപ്പിച്ച് ഇളക്കുക. ഈ മിശ്രിതം ഒരു കുപ്പിയിൽ ഒഴിച്ചു വെച്ച് സൂക്ഷിക്കുക. ഈ മൗത്ത് വാഷ് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഈ മൗത്ത് വാഷ് വായ്‌നാറ്റത്തെ ചെറുക്കാൻ സഹായിക്കുക മാത്രമല്ല. പല്ലു പുളിപ്പിനെ നേരിടാനും പല്ലിലെ ക്യാവിറ്റി പ്രശ്നങ്ങളോട് പോരാടാനും സഹായിക്കും.

Also read: പ്രതിരോധശേഷി കൂട്ടാൻ രാവിലെ കുടിക്കാം ഈ നെല്ലിക്കാ-മുരിങ്ങ പാനീയം

​കർപ്പൂരത്തുളസി - റ്റീ ട്രീ ഓയിൽ മൗത്ത് വാഷ്

ഒരു പാത്രത്തിൽ വെള്ളമെടുത്ത് ഇതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ, 8-9 കർപ്പൂരത്തുളസി ഇലകൾ, രണ്ട് തുള്ളി റ്റീ ട്രീ ഓയിൽ എന്നിവ ചേർക്കുക. എല്ലാ ചേരുവകളും നന്നായി കൂട്ടിയോജിപ്പിക്കാം. ഓരോ തവണത്തെയും ഉപയോഗത്തിനും മുമ്പ് ഇത് നന്നായി കുലുക്കണം. ബേക്കിംഗ് സോഡ താഴെ അടിഞ്ഞു കിടക്കാതിരിക്കാൻ വേണ്ടിയാണ് ഇത് നന്നായി മിക്സ് ചെയ്യുന്നത്. ഇത് ഇടയ്ക്കിടെ നിങ്ങൾക്ക് വായിൽ കൊള്ളുകയോ അല്ലെങ്കിൽ ഒരു മൗത്ത് വാഷ് രൂപത്തിൽ ദിവസവും രണ്ടുനേരം ഉപയോഗിക്കുകയോ ചെയ്യാം.

​പാഴ്സ്ലി ഇലകളും പുതിനയും ചേർത്ത മൗത്ത് വാഷ്

ഒരു ബ്ലെൻഡറിൽ പാഴ്സ്ലി ഇലകളും രണ്ട് ടേബിൾസ്പൂൺ പുതിനയും ഒരു കപ്പ് വെള്ളവും, ഒരു ടേബിൾ സ്പൂൺ വോഡ്ക (ഓപ്ഷണൽ) എന്നിവ ചേർത്ത് അവയെല്ലാം ഏകദേശം രണ്ട് മിനിറ്റ് അരച്ചെടുക്കുക. അവശേഷിക്കുന്ന ഔഷധസസ്യങ്ങൾ നീക്കം ചെയ്യാനായി ഒരു അരിപ്പയിലൂടെ ഇത് പകർത്തി ഒഴിക്കുക. ശുദ്ധമായ ഒരു പാത്രത്തിൽ ഒഴിച്ച് മുറുകെ അടച്ചുവയ്ക്കുക. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഒരു ടേബിൾ സ്പൂൺ മിശ്രിതം ഇതിൽ നിന്ന് എടുത്ത് നിങ്ങളുടെ വായ കഴുകുക. വിഴുങ്ങുന്നത് ഒഴിവാക്കുക.

Also read: മൈഗ്രേൻ മാറ്റിയെടുക്കാൻ ആയുർവേദവും പിന്നെ വീട്ടുവൈദ്യങ്ങളും

​ഉപ്പ് വെള്ളം

ഒരു കപ്പ് വെള്ളം, ഒരു ടേബിൾ സ്പൂൺ ഉപ്പ്, ഒന്നര ടീസ്പൂൺ ബേക്കിംഗ് സോഡ എന്നീ രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള ഏറ്റവും ലളിതമായ മൗത്ത് വാഷ് തയ്യാറാക്കാനാവും. ഈ രണ്ട് ചേരുവകൾ വെള്ളത്തോടൊപ്പം ചേർത്ത് നന്നായി കൂട്ടികലർത്തി ഒരു കുപ്പിയിൽ ഒഴിക്കുക. വെറും 2-3 മിനിറ്റ് കൊണ്ട് നിങ്ങൾക്ക് തയ്യാറാക്കാൻ കഴിയുന്ന ഏറ്റവും മികച്ച മൗത്ത് വാഷ് ആണിത്. ആയുർവേദം നിർദ്ദേശിക്കുന്നത് പോലെ നിങ്ങളുടെ വായ വൃത്തിയാക്കാനും എപ്പോഴും ശുദ്ധിയുള്ളതാക്കി നിലനിർത്താനും ഉപ്പുവെള്ള മിശ്രിതത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്