ആപ്പ്ജില്ല

പാലുണ്ണി വരുന്നത് പ്രമേഹ സാധ്യത, മാത്രമല്ല...

ചര്‍മത്തിലുണ്ടാകുന്ന സ്‌കിന്‍ ടാഗ് അഥവാ പാലുണ്ണി പലരും സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും ഇത് ആരോഗ്യ സൂചനകള്‍ കൂടിയാണ്.

Authored byസരിത പിവി | Samayam Malayalam 13 Nov 2023, 9:30 am
Samayam Malayalam skin tag is connected with pre diabetic condition
പാലുണ്ണി വരുന്നത് പ്രമേഹ സാധ്യത, മാത്രമല്ല...
സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ചെറിയ ഉണ്ണികള്‍ കാണാം. സ്‌കിന്‍ ടാഗ് എന്നു പറയാം. പാലുണ്ണി എന്നും ഇതിന് വിശേഷണമുണ്ട്. കഴുത്തില്‍, കക്ഷത്തില്‍, സ്ത്രീകളില്‍ മാറിട ഇടുക്കില്‍, തുടയിടുക്കില്‍ എല്ലാം ഇതു കാരണാം വെളുപ്പ നിറത്തിലും കറുപ്പു നിറത്തിലുമെല്ലാം ഇതുണ്ടാകാം. ഇത് അരിമ്പാറയല്ല. ഉണ്ണികളാണ്. ഒരു തണ്ടിലൂടെ ചര്‍മവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നവയാണിത്. സാധാരണ പ്രായമേറിയവരില്‍ ഇത് കൂടുതലായി രൂപപ്പെടുന്നു. ഇത് പലരും സൗന്ദര്യ പ്രശ്‌നമായാണ് കാണുന്നതെങ്കിലും ,ആരോഗ്യപരമായ ചില സൂചനകള്‍ കൂടി നല്‍കുന്ന ഒന്നാണിത്. പ്രത്യേകിച്ചും ഇത് പെട്ടെന്നു തന്നെ വര്‍ദ്ധിച്ചു വരുന്നുവെങ്കില്‍. ശരീരത്തിലെ ചില പ്രത്യേക രോഗാവസ്ഥകളുടെ സൂചന കൂടി നല്‍കുന്നതായത് കൊണ്ട് ഇത് വെറുതേ അവഗണിച്ചു കളയാന്‍ സാധിയ്ക്കുന്ന ഒന്നല്ലെന്നര്‍ത്ഥം. ഇതു പോലെ ഇവ കൈ കൊണ്ട് വലിച്ചു പറച്ചു കളയാനും നോക്കരുത്. ഇത് ഇന്‍ഫെക്ഷനുകള്‍ക്ക് കാരണമാകും

​ചര്‍മത്തില്‍

ചര്‍മത്തില്‍ നമുക്കു കാണാന്‍ സാധിയ്ക്കാത്ത മടക്കുകളുണ്ടാകും. ഈ മടക്കുകളില്‍ സ്‌കിന്‍ പരസ്പരം ഉരഞ്ഞുണ്ടാകുന്നവയാണ് ഉണ്ണികള്‍ എന്നു പറയുന്നത്. ഇവ വളരെ സോഫ്റ്റാകും. വലിച്ചാല്‍ പോരുമെന്നു തോന്നും. എന്നാല്‍ പോരില്ല. ചെറിയ ഞെട്ടുകള്‍ വഴിയാണ് ഇവ ചര്‍മത്തില്‍ പിടിച്ചിരിയ്ക്കുന്നത്. മറുകുകള്‍ ചര്‍മത്തോട് നേരിട്ടു ചേര്‍ന്നിരിയ്ക്കുന്നവയാണ്. ഇതാണ് ഇവ തമ്മിലെ പ്രധാന വ്യത്യാസങ്ങളിലൊന്ന്. മാത്രമല്ല, അരിമ്പാറ തൊട്ടാല്‍ അമര്‍ന്നു പോകുന്നവയുമല്ല. അത്ര സോഫ്റ്റുമല്ല.

​പലപ്പോഴും ഒരു പ്രായം കഴിഞ്ഞാല്‍

പലപ്പോഴും ഒരു പ്രായം കഴിഞ്ഞാല്‍ ഇത്തരം അവസ്ഥയുണ്ടാകും. പാരമ്പര്യമായി ഇതിനു സാധ്യത കൂടുതലാണ്. ഇതു പോലെ അമിത വണ്ണമെങ്കില്‍, പാരമ്പര്യമായി പ്രമേഹ രോഗ സാധ്യതയെങ്കില്‍ എല്ലാം കാരണങ്ങളാണ്. സാധാരണ ഗതിയില്‍ 30കള്‍ കഴിഞ്ഞാലാണ് ഇതുണ്ടാകുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഒന്നു കൂടിയാണിത്. രക്തത്തില്‍ ഇന്‍സുലിന്‍ കൂടുതലെങ്കില്‍, പ്രീ ഡയബെറ്റിക് അവസ്ഥയെങ്കില്‍, ശരീരഭാരം കൂടുതലാകുമ്പോള്‍ ഇതുണ്ടാകും. അമിത വണ്ണമെങ്കില്‍ ഇത് സാധാരണയാണ്.

പ്രമേഹ സാധ്യത

ഇവര്‍ക്ക് ഉയര്‍ന്ന ലെവല്‍ ഇന്‍സുലിന്‍, പ്രമേഹ സാധ്യത കൂടുതലാണ്. ഇതു പോലെ അമിതമായി ടാഗ് വരുന്നവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന ട്രൈ ഗ്ലിസറൈഡുകള്‍ എന്നിവയുണ്ടാകാന്‍ സാധ്യതുണ്ട്. ശരീരത്തിലെ മെറ്റബോളിക് പ്രശ്‌നങ്ങള്‍ കാണിച്ചു തരുന്ന ഒരു സൂചനമാണിത്. ഇത്തരക്കാര്‍ കൃത്യമായ വ്യായാമം ചെയ്ത്, ഭക്ഷണ ക്രമീകരണത്തിലൂടെ ശരീര ഭാരം നിയന്ത്രിച്ചാല്‍ ഇവയുടെ വലിപ്പം കുറയും. കൂടുതല്‍ രൂപപ്പെടാതെ തടയാം. പ്രധാനമായും പ്ര്‌മേഹം, ബിപി, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുടെ സൂചനയാണ് ചര്‍മം തരുന്ന ഈ മുന്നറിയിപ്പുകള്‍.്പ്രത്യേകിച്ചും ഇത് പെട്ടെന്നു തന്നെ വരുന്നുവെങ്കില്‍, വര്‍ദ്ധിയ്ക്കുന്നുവെങ്കില്‍.

നാരങ്ങാനീര്

ചെറിയ സ്‌കിന്‍ ടാഗുകളെങ്കില്‍ ഇതിന്റെ ഞെട്ട് ഭാഗത്ത് ചെറിയ നൂല്‍ കൊണ്ട് കെട്ടിട്ടോ ഫ്‌ളോസ് ചെയ്യുന്ന വസ്തു കൊണ്ടോ കെട്ടിട്ട് ഇത് നീക്കം ചെയ്യാം. ഇതല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ ഡ്രൈ ഐസ് ലഭിയ്ക്കും. ഇതില്‍ ഡ്രൈ ഐസ് വയ്ക്കാം. നാരങ്ങാനീര് പഞ്ഞിയില്‍ മുക്കി ഇതിനു മുകളില്‍ അടുപ്പിച്ചു വയ്ക്കാം. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പഞ്ഞിയില്‍ വച്ച് ഒട്ടിച്ചു വയ്ക്കാം. ആവണക്കെണ്ണയില്‍ സോഡാപ്പൊടി കലര്‍ത്തി ഇതിനു മുകളില്‍ വച്ച് ഒട്ടിയ്ക്കാം. ഇതെല്ലാം അടുപ്പിച്ച് രാത്രി മുഴുവന്‍ ചെയ്യുന്നത് ഗുണം നല്‍കും. ധാരാളം സ്‌കിന്‍ ടാഗുകളെങ്കില്‍ ഡോക്ടറെ കണ്ട് പരിഹാരം തേടാം. പുതിയത് വരാതിരിയ്ക്കണമെങ്കില്‍ മെറ്റബോളിക് പ്രശ്‌നത്തിന്റെ മുകളില്‍ പറഞ്ഞ പരിഹാരം ചെയ്യുക. അതായത് ശരീര ഭാരം നിയന്ത്രിയ്ക്കുക. ഇതിനായി വ്യായാമവും ഭക്ഷണ നിയന്ത്രണവുമെല്ലാം തന്നെ പ്രധാനമാണ്. വിവാഹശേഷം ആര്‍ത്തവ വ്യത്യാസമോ??

ഓതറിനെ കുറിച്ച്
സരിത പിവി
ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്