ആപ്പ്ജില്ല

സ്ത്രീകൾ പെട്ടെന്ന് വണ്ണം വയ്ക്കുന്നത് ഈ രോഗങ്ങളുടെ ലക്ഷണമാകാം

ചില സമയത്ത് സ്ത്രീകൾക്ക് പെട്ടെന്ന് വണ്ണം കൂടാറുണ്ട്. ഇത് ചിലപ്പോൾ ചില ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകാറുണ്ട്.

Authored byറ്റീന മാത്യു | Samayam Malayalam 27 Jul 2023, 10:37 pm
ചിലരെ കണ്ടിട്ടില്ലെ ശരീരം പെട്ടെന്ന് മെലിഞ്ഞ് പോകുകയോ അല്ലെങ്കിൽ വണ്ണം വച്ച് വരികയോ ചെയ്യാറുണ്ട്. ഇതൊക്കെ മനുഷ്യ ശരീരത്തിൽ സ്വാഭാവികമായി നടക്കുന്നതാണെങ്കിലും പലപ്പോഴും പെട്ടെന്നുണ്ടാകുന്ന ശരീരത്തിലെ മാറ്റങ്ങൾ ചില രോഗങ്ങളുടെ ലക്ഷണങ്ങളുമാവാം. കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ മെലിഞ്ഞിരിക്കുന്നവർ അമിതമായി വണ്ണം വയ്ക്കുകയാണെങ്കിൽ അതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ, വ്യായാമക്കുറവ്, തെറ്റായ ജീവിതശൈലി എന്നിവയെല്ലാം ഈ അമിതവണ്ണത്തിന് പിന്നിലെ കാരണങ്ങളാകാം. പെട്ടെന്ന് ഇത്തരത്തിൽ മാറ്റമുണ്ടായാൽ തീർച്ചയായും ഡോക്ടറെ കാണാൻ ശ്രമിക്കുക. കാരണം ചിലപ്പോൾ ചില രോഗങ്ങൾക്കും ഈ അമിതവണ്ണം കാരണമാകാറുണ്ട്.
Samayam Malayalam sudden weight gain in women can be a symptom of these diseases
സ്ത്രീകൾ പെട്ടെന്ന് വണ്ണം വയ്ക്കുന്നത് ഈ രോഗങ്ങളുടെ ലക്ഷണമാകാം


ഹൈപ്പോതൈറോയിഡിസം

സ്ത്രീകളെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഹൈപ്പോതൈറോയിഡിസം. ഇത് വിശദീകരിക്കാനാകാത്ത ശരീരഭാരം വർദ്ധിപ്പിക്കുന്നു. പഠനങ്ങൾ അനുസരിച്ച്, 8 സ്ത്രീകളിൽ ഒരാൾക്ക് തൈറോയ്ഡ് പ്രശ്നമുണ്ടാകും. തൈറോയ്ഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന പ്രവർത്തന വൈകല്യങ്ങൾ പലപ്പോഴും ​ഹോർമോൺ ഉത്പ്പാദനത്തെ ബാധിക്കും.
നിങ്ങളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ഒരു ഹോർമോൺ സ്രവിക്കുന്നതിന്റെ ഉത്തരവാദിത്തം കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ്. ക്ഷീണം, വരണ്ട ചർമ്മം, മുടികൊഴിച്ചിൽ, പേശിവലിവ്, മലബന്ധം, ഭാരം കൂടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക.

Control Obesity: അമിതവണ്ണം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പിസിഒഎസ്

പ്രത്യുത്പാദന പ്രായത്തിലുള്ള പല സ്ത്രീകളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം). പ്രത്യുൽപാദന ഹോർമോണുകളായ ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നിവയുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുന്ന ഒരു എൻഡോക്രൈൻ ഡിസോർഡർ ആണിത്. കൂടാതെ, ഇത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ തുടങ്ങുന്നു. ഗർഭധാരണത്തിന് സാധ്യമാക്കാത്തതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. ഈ പ്രശ്നമുള്ളവരിൽ ഇൻസുലിൻ വർദ്ധിക്കുന്നു. ഇതിനർത്ഥം പിസിഒഎസ് വളരെയധികം ശരീരഭാരം വർദ്ധിപ്പിക്കുന്നു എന്നാണ്. ക്രമാതീതമായി ശരീരഭാരം ഉയർന്നാൽ തീർച്ചയായും വൈദ്യ സഹായം തേടുക.

മാനസിക സമ്മർദ്ദം

നിങ്ങൾക്ക് വിഷാദമോ ഉത്കണ്ഠയോ ഉണ്ടെങ്കിൽ ഇത്തരം നെ​ഗ​റ്റീവ് ചിന്തകൾ ഭാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയേക്കാം. വിഷാദം മൂലമുണ്ടാകുന്ന ചില ഹോ‌‍‍ർമോണുകൾ അമിതവണ്ണത്തിന് കാരണമാകുന്നു. കോർട്ടിസോൾ ഹോർമോൺ കൊഴുപ്പ് സംഭരണം പ്രോത്സാഹിപ്പിക്കുന്നു. ഈ ഹോർമോൺ ശരീരത്തിൽ വിശപ്പ് വർധിപ്പിക്കാൻ കാരണമാകുന്നു. ഇതിൻ്റെ ഫലമായി അമിതമായി കഴിക്കുകയും വണ്ണം കൂടുകയും ചെയ്യാം. മാനസിക സമ്മർദ്ദവും ഒരു പരിധി വരെ സ്ത്രീകളിൽ വണ്ണം കൂടാനുള്ള പ്രധാന ലക്ഷണമാണ്.

ഉറക്കമില്ലായ്മ

സ്ത്രീകളിലെ ഉറക്കമില്ലായ്മ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് ഉറക്കം കൂടുതൽ വേണ്ടത്. എന്നാൽ ഇന്നത്തെ കാലത്ത് നേരെ തിരിച്ചാണ് നടക്കുന്നത്. രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങിയാൽ അടുത്ത ദിവസം രാവിലെ ഉന്മേഷത്തോടെയും സജീവമായും ഇരിക്കാൻ സാധിക്കും. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഇത് മെറ്റബോളിസത്തെയും വിശപ്പിനെയും ബാധിക്കാം. വളരെ കുറച്ച് ഉറങ്ങുന്നവർക്ക് ഗ്രെലിൻ എന്ന ഹോർമോൺ ലഭിക്കും. ഇത് കഴിക്കാൻ കൂടുതൽ പ്രലോഭനമാണ്. ഇത് നിങ്ങളുടെ ഭാരത്തിൽ വലിയ വർദ്ധനവിന് കാരണമാകുന്നു.

മരുന്നുകളുടെ പ്രഭാവം

സ്ത്രീകൾ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടാറുണ്ട്. പലപ്പോഴും ചില മരുന്നുകൾ കഴിക്കുന്നതും അമിതവണ്ണത്തിന് കാരണമാകുന്നു. മാനസിക രോഗങ്ങൾ, പ്രത്യേകിച്ച് വിഷാദം, ബൈപോളാർ ഡിസോർഡർ എന്നിവയ്ക്കുള്ള മരുന്നുകൾ ശരീരഭാരം വർദ്ധിപ്പിക്കും. ഉയർന്ന രക്തസമ്മർദ്ദത്തിന് കഴിക്കുന്ന മരുന്നുകളും ശരീരഭാരം വർദ്ധിപ്പിക്കും. കൂടാതെ പ്രമേഹമുള്ളവർക്കും ശരീരഭാരം കൂടും. ശരീരഭാരം നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ പ്രധാനമാണ്.

English Summary: Over weight in women

Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ ഉപദേശം തേടുക.

കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്