ആപ്പ്ജില്ല

പന്നിപ്പനി; ലക്ഷണങ്ങൾ അറിയാം...

ആരോഗ്യമുള്ള ഒരാള്‍ക്ക് പന്നിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയും.

Samayam Malayalam 5 Dec 2022, 2:46 pm
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനിടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് 1094 പേരാണ് മരിച്ചത്.
Samayam Malayalam swine-flu4
പന്നിപ്പനിയെക്കുറിച്ചറിയേണ്ട കാര്യങ്ങൾ?


ആരോഗ്യമുള്ള ഒരാള്‍ക്ക് പന്നിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയും. എന്നാല്‍ പ്രതിരോധ ശക്തി കുറഞ്ഞ നിലയിലുള്ള ഒരാള്‍ക്ക് പന്നിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയില്ല.

എന്താണ് പന്നിപ്പനി? പകരുന്നതെങ്ങനെ?

വായുവിൽ കൂടി പകരുന്നതാണ് എച്ച്1- എൻ1 അഥവാ പന്നിപ്പനി. ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ്‌ പന്നിപ്പനി.

ലക്ഷണങ്ങൾ

പനി

ചുമ

തൊണ്ടവേദന

ശരീരവേദന

തലവേദന

വിറയല്‍

ക്ഷീണം

പന്നിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം?

തുമ്മുന്ന സമയത്ത് വായയും മൂക്കും തൂവാല ഉപയോഗിച്ച് മൂടുക

രോഗം ബാധിച്ചവര്‍ മാസ്‌ക് ധരിക്കണം.

കൈകൾ വൃത്തിയായി കഴുകുക.

ധാരാളം വെള്ളവും, പഴവര്‍ഗങ്ങളും കഴിക്കുക.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

Swine flu h1n1 symptoms, causes and treatment.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്