ആപ്പ്ജില്ല

Piles Remedies:മൂലക്കുരു ശമിപ്പിക്കാം ഓപ്പറേഷന്‍ ഇല്ലാതെ തന്നെ ഈ മാര്‍ഗ്ഗത്തിലൂടെ

Piles Remedies In Malayalam:

Authored byഅഞ്ജലി എം സി | Samayam Malayalam 5 Apr 2023, 11:01 am
മൂലക്കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വര്‍ക്ക് ഇത് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ മാര്‍ഗ്ഗങ്ങളുണ്ട്. മൂലക്കുരു ഉണ്ടാകുന്നത് തന്നെ പ്രധാനമായും വയറ്റില്‍ നിന്നും പോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴാണ്. ചിലര്‍ക്ക് ദഹനം കൃത്യമായി നടന്നില്ലെങ്കില്‍ വയറ്റില്‍ നിന്നും കൃത്യമായി പോകാതിരിക്കുകയും ഇത് മൂലക്കുരുവിലേയ്ക്ക് നയിക്കുകയും ചെയ്യും.
Samayam Malayalam these ayurvedic remedies cure piles without operation
Piles Remedies:മൂലക്കുരു ശമിപ്പിക്കാം ഓപ്പറേഷന്‍ ഇല്ലാതെ തന്നെ ഈ മാര്‍ഗ്ഗത്തിലൂടെ


ഇത്തരത്തില്‍ മൂലക്കുരു വരുന്നവരില്‍ മലം പോകുമ്പോള്‍ രക്തവും പോകുന്നത് കാണാം. അതുപോലെ, മലദ്വാരത്തില്‍ പൊട്ടലും ഒരു ഇറച്ചികഷ്ണം പുറത്തേയ്ക്ക് വന്നിരിക്കുന്നതും കാണാന്‍ സാധിക്കുന്നതാണ്. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ചിലര്‍ ഓപറേഷന്‍ ചെയ്ത് നീക്കുന്നതും കാണാം. എന്നാല്‍, തികച്ചും ആയുര്‍വേദ മാര്‍ഗ്ഗത്തിലൂടെ നിങ്ങള്‍ക്ക് ഇത് മാറ്റി എടുക്കാവുന്നതാണ്. ഇതിനായി മരുന്നല്ല, ഈ ആഹാരങ്ങള്‍ കഴിക്കാനും അതുപോലെ, ഈ ശീലങ്ങള്‍ പിന്തുടരാനും ശ്രദ്ധിക്കുക.

​ചേന​

മൂലക്കുരുവിന്റെ അസുഖം നേരിടുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു ആഹാരമാണ് ചേന. പലരും ചേന മൂലക്കുരുവിന് നല്ലതല്ല എന്ന് കരുതി കഴിക്കാതിരിക്കുന്നവരുണ്ട്. എന്നാല്‍, കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ നല്ലപോലെ ഫലം നല്‍കുന്ന ഒരു കിഴങ്ങാണ് ഇത്.

ചേന നെയ്യില്‍ വേവിച്ച് ആഴ്ച്ചയില്‍ മൂന്ന് ദിവസം വീതം കഴിക്കുന്നത് മൂലക്കുരു ശമിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്., ഇത് മലബന്ധം ഇല്ലാതാക്കാനും അതുപോലെ, വയറ്റില്‍ ഗ്യാസ് നിറഞ്ഞുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ട്.

ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാല്‍, ചിലര്‍ക്ക് ചേന അലര്‍ജി ഉണ്ടാക്കാറുണ്ട്. നല്ലപോലെ ദേഹം ചൊറിയുന്നതിന് ഇത് കാരണമാകും. അിനാല്‍, അലര്‍ജി ഉള്ളവര്‍ ഇത് കഴിക്കാതിരിക്കുക.

​മോരും വെള്ളം​

ശരീരത്തിന് നല്ല തണുപ്പ് നല്‍കുന്ന മോരും വെള്ളം മൂലക്കുരു ശമിപ്പിക്കുന്നതിന് നല്ലതാണ്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കുന്നതിനും ദഹനം നല്ലരീതിയില്‍ നടക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമെല്ലാം തന്നെ മോര് വളരെയധികം സഹായിക്കുന്നു.


അതിനാല്‍ തന്നെ, നല്ല മോര് എടുത്ത് അതില്‍ കുറച്ച് ഉപ്പും ചേര്‍ത്ത് എന്നും കുടിക്കുന്നത് ദാഹം മാറ്റുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, അതിലൂടെ മലബന്ധം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ട്. വേണമെങ്കില്‍ ആഹാരത്തിലും മോര് ചേര്‍ത്ത് കഴിക്കാവുന്നതാണ്.

​വെള്ളം​

ഏതൊരു അസുഖവും മാറ്റി എടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നന്നായി വെള്ളം കുടിക്കുക എന്നത്. നന്നായി വെള്ളം കുടിച്ചാല്‍ തന്നെ, ചര്‍മ്മത്ിന് നല്ല തിളക്കവും അതുപോലെ, ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുകയും മാലിന്യങ്ങള്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുകയും ചെയ്യും.


അതിനാല്‍ തന്നെ, മൂലക്കുരുവിന്റെ അസുഖം ഉള്ളവര്‍ ദിവസേന നല്ലപോലെ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. നന്നായി വെള്ളം കുടിച്ചാല്‍ മാത്രമാണ് ദഹനം കൃത്യമായി നടക്കുക. എന്നാല്‍ മാത്രമാണ്, വയറ്റില്‍ നിന്നും മലം ലൂസായി പോവുകയുള്ളൂ. അതിനാല്‍, ഇത്തരം പ്രശ്‌നം നേരിടുന്നവര്‍ നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

​പാലും നെയ്യും​

മൂലക്കുരുവിന്റെ പ്രശ്‌നം ശമിപ്പിക്കാന്‍ ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരു മാര്‍ഗ്ഗമാണ് പാലും നെയ്യും. ചെറു ചൂടുപാലില്‍ ഒരു ടീസ്പൂണ്‍ പശുവിന്‍ നെയ്യ് ചേര്‍ത്ത് മിക്‌സ് ചെയ്ത് രാത്രി കിടക്കുന്നതിന് മുന്‍പ് കുടിക്കണം. ഇത്തരത്തില്‍ എന്നും കുടിച്ചാല്‍ കൃത്യമായി വയറ്റില്‍ നിന്നും പോവുകയും ഇത് മൂലക്കുരുവിന് ശമനം നല്‍കുകയും ചെയ്യുന്നു.

Also Read: കീഴ്‌വായു, ഗ്യാസ്, മലബന്ധം, എന്നിവ ഇല്ലാതാക്കാന്‍ വെറുംവയറ്റില്‍ കുടിക്കാം ഇവ

​നേരത്തെ ആഹാരം കഴിക്കുക​

രാത്രിയില്‍ നല്ല ഹെവി ഫുഡ് കഴിച്ച് കിടക്കരുത് എന്ന് പറയാറുണ്ട്. അതുപോലെ തന്നെ, രാത്രി വൈകി കഴിക്കുന്ന ശീലവും ഒഴിവാക്കണം. പകരം നല്ലപോലെ നേരത്തെ ആഹാരം കഴിക്കുന്നത് നല്ലതാണ്. ഇത് ദഹനം വേഗത്തില്‍ നടക്കുന്നതിന് സഹായിക്കുന്നു.


അതുപോലെ, രാത്രിയില്‍ ചെറുചൂടുവെള്ളത്തില്‍ ഇരിക്കുക. കുറഞ്ഞത് 10 മിനിറ്റ് ഇരിക്കുന്നത് മൂലക്കുരുമൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നതാണ്.

Disclaimer: മേല്‍ പറഞ്ഞിരിക്കുന്ന മരുന്നുകള്‍ കഴിച്ചാല്‍ പൂര്‍ണ്ണമായും നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കും എന്ന് അവകാശപ്പെടുന്നില്ല.


English Summary: Ayurvedic Remedies for Piles

ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്