രാത്രിയിലെ ഭക്ഷണക്രമത്തിൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ പല രോഗങ്ങളും ഒഴിവാക്കാം. രാത്രിയിൽ എപ്പോഴും ലഘുഭക്ഷണമാണ് നല്ലത്. ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്ക്രീം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഉറക്കത്തിന് പ്രശ്നമുണ്ടാക്കും. തടി കൂട്ടുകയും ചെയ്യും. ദഹനത്തിന് സഹായിക്കുന്ന പച്ചക്കറികളും കൊഴുപ്പില്ലാത്തുമായ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. രാത്രി ഭക്ഷണം വെെകി കഴിക്കുമ്പോൾ ട്രൈ ഗ്ലിസറൈഡ് കൊഴുപ്പ് കൂടുന്നു. അത് പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകും.
രാത്രിയിൽ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബർഗർ, പിസ, ബിരിയാണി, ചോറ് , കൊഴുപ്പ് കൂടിയ ചിക്കൻ, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചില്ലിലോസ്, അതിമധുരം, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക. രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിഷ്കർഷിക്കുന്നത്