ആപ്പ്ജില്ല

ഫാറ്റി ലിവര്‍ മാറ്റാന്‍ ഇതാ ചില വഴികള്‍

കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചാല്‍ മാത്രമാണ് ഫാറ്റി ലിവര്‍ പോലെയുള്ള അസുഖങ്ങള്‍ വരാതിരിക്കുകയുള്ളൂ.

Authored byഅഞ്ജലി എം സി | Samayam Malayalam 27 Feb 2023, 3:11 pm

ഹൈലൈറ്റ്:

  • എന്തെല്ലാ കാര്യങ്ങള്‍ ശ്രദ്ധിക്കണം
  • കരളിന്റെ ആരോഗ്യത്തിന് അനിവാര്യമായിട്ടുള്ള കാര്യങ്ങള്‍ എന്തെല്ലാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam tips to reduce fatty liver problem
നമ്മുടെ ശരീരത്തിൽ ഏറ്റവും വലുപ്പം കൂടിയ രണ്ടാമത്തെ അവയവമാണ് കരൾ (liver). കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാണ് ഫാറ്റി ലിവർ രോഗം (Fatty Liver Disease) ഉണ്ടാകുന്നത്. കരളിൽ ചെറിയ അളവിൽ കൊഴുപ്പടിയുന്നത് സാധാരണമാണ്. എന്നാൽ കരളിന്റെ ഭാരത്തിന്റെ അഞ്ച് മുതൽ പത്ത് ശതമാനം വരെ കൊഴുപ്പ് ആണെങ്കിൽ അത് ഫാറ്റി ലിവർ എന്ന അവസ്ഥയിലേയ്ക്കും മറ്റ് പല തരം സങ്കീർണ്ണതകളിലേയ്ക്കും നയിക്കാം. കരളിന്റെ പ്രവർത്തനം തകരാറിലാകുന്നതിന് വരെ ഇത് കാരണമാകാം.
ഇന്ന് സ്ത്രീകളിലായാലും പുരുഷന്മാരിലായാലും ഫാറ്റി ലിവര്‍ (Fatty Liver) പ്രശ്‌നം ഉണ്ട്. മദ്യപിക്കുന്നവരില്‍ മാത്രമല്ല, അമിതമായി ഭക്ഷണം കഴിക്കുന്നവരിലും ഫാറ്റിലവര്‍ കതണ്ടുവരുന്നു. ഇത് കുറയ്ക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം എന്ന് നോക്കാം.

അമിതവണ്ണം കുറയ്ക്കാം

അമിത വണ്ണം ഫാറ്റി ലിവറിലേയ്ക്ക് നയിക്കുന്ന കാര്യമണ്. അതനാല്‍, വണ്ണം അമിതമായിട്ടുള്ളവര്‍ അത് കുറയ്ക്കുന്നത് നല്ലതായിരിക്കും. ഇത് കരളിന് ഉണ്ടാകുന്ന വീക്കം ഇല്ലാതാക്കാനും കരളില്‍ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും സഹായിക്കും.

അതിനാല്‍, കൃത്യമായി വ്യായാമവും ഡയറ്റും എടുത്ത് ശരീരഭാരത്തെ നിയന്ത്രിച്ച് നിര്‍ത്താം. ഇത് ശരീരത്തിന് മൊത്തത്തില്‍ നല്ലതാണ്.

മദ്യപാനം കുറയ്ക്കാം

ഫാറ്റി ലിവര്‍ വരുന്നതിന്റെ പ്രധാന വില്ലന്‍ മദ്യപാനമാണ്. അമിതമായി മദ്യപിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. കരളിന് സ്വയം ശുദ്ധീകരിക്കാനുള്ള ശേഷി പോലും ഇതിലൂടെ നഷ്ടപ്പെടുന്നു. അതിനാല്‍, മദ്യപാനം നിര്‍ത്തുന്നത് നല്ലതാണ്.

മദ്യപാനം നിര്‍ത്തി, നല്ല ഡയറ്റും ആരോഗ്യ ശീലവും പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യമുള്ള കരള്‍ സ്വന്തമാക്കാന്‍ സാധിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇവ കഴിച്ച് നോക്കൂ

നല്ല ഭക്ഷണം കഴിക്കാം

നല്ല ആരോഗ്യത്തിന് നല്ല ഡയറ്റ് അനിവാര്യം. കരളിന്റെ ആരോഗ്യത്തിനും ഡയറ്റ് അനിവാര്യം തന്നെ. പ്രത്യേകിച്ച് കാര്‍ബ്‌സ് അടങ്ങിയ ആഹാരങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ നിന്നും ഒഴിവാക്കിയാല്‍ നിങ്ങളുടെ കരളിന്റെ ആരോഗ്യം തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ്.

മലയാളികള്‍ക്ക് ചോറ്, കപ്പ, അതുപോലെ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം ഒരു വികാരമാണ്. എന്നാല്‍, ഇവ അമിതമായി കഴിച്ചാല്‍ കരളിന്റെ ആരോഗ്യം ഇല്ലാതാകും.

പകരം, ഫ്‌ലാക്‌സ് സീഡ്‌സ്, ഒലീവ് ഓയില്‍, അവോകാഡോ, നട്‌സ് എന്നിവ കഴിക്കാവുന്നതാണ്. ഇതെല്ലാം കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്.

Heart Disease: അറിയാം കാരണവും പരിഹാരവും ചികിത്സയും

വ്യായാമം ചെയ്യാന്‍ മറക്കരുത്

കരളിനെ ശുദ്ധീകരിച്ച് നിലനിര്‍ത്താന്‍ വ്യായാമം അനിവാര്യമാണ്. ദിവസേന അര മണിക്കൂര്‍ വ്യായാമം ചെയ്താല്‍ അതിനുസരിച്ച് നല്ല കരളും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

ദിവസേന നടക്കുന്നത്, ഓടുന്നത്, നീന്തുന്നത്, അല്ലെങ്കില്‍ സൈക്ലിംഗ് എന്നിവയെല്ലാം തന്നെ കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

കൊഴുപ്പ് അടങ്ങിയ ആഹാരം ഒഴിവാക്കാം

നല്ല പോലെ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വറപുത്തതും പൊരിച്ചതുമായ ആഹാരങ്ങളും റെഡ് മീറ്റ് എന്നിവയിയെല്ലാം തന്നെ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു.

ഇത് ആരോഗ്യത്തിന് നല്ലതല്ല. അതുപോലെ, ഫാറ്റി ലിവറിന് കാരണവുമാണ്. ഫാറ്റി ലിവര്‍ മാറ്റാന്‍ ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കാവുന്നതാണ്.

പ്രോട്ടീന്‍ ധാരാളം കഴിക്കാം

പ്രോട്ടീന്‍ അടങ്ങിയ ആഹാരം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് കരളിലെ കൊഴുപ്പിനെ കുറയ്്ക്കാന്‍ സഹായിക്കുന്നുണ്ട്. നമ്മള്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നതും കുറയുന്നു. ഇത് കരളിനെ സഹായിക്കുന്നു.
ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്