ആപ്പ്ജില്ല

വജൈനല്‍ ടാബ്‌ലെറ്റ് അഥവാ വജൈനല്‍ പെസറി വയ്ക്കുമ്പോള്‍..

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന അണുബാധകളില്‍ പ്രധാനപ്പെട്ടതാണ് വജൈന അഥവാ യോനിയുമായി ബന്ധപ്പെട്ട അണുബാധ.ഇതിനായി പല തരത്തിലുള്ള മരുന്നുകളും ഉപയോഗിയ്ക്കാറുണ്ട്. വജൈനല്‍ പെസറി അഥവാ വജൈനയ്ക്ക് ഉള്ളിലേയ്ക്ക് കടത്തി വയ്ക്കാറുള്ള വജൈനല്‍ ടാബ്ലെറ്റുകളും ലഭ്യമാണ്. ഇതിന് മാത്രമല്ല, ചില വന്ധ്യതാ ചികിത്സകള്‍ക്കും വജൈനല്‍ വരള്‍ച്ചയ്ക്കുമെല്ലാം ഇത്തരം ചികിത്സാ രീതി ഉപയോഗിയ്ക്കാറുണ്ട്. ഇത്തരം ടാബ്ലെറ്റുകള്‍ വയ്ക്കുമ്പോഴുള്ള ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ.

Samayam Malayalam 18 May 2022, 5:53 pm

Samayam Malayalam tips to use vaginal suppositories
വജൈനല്‍ ടാബ്‌ലെറ്റ് അഥവാ വജൈനല്‍ പെസറി വയ്ക്കുമ്പോള്‍..

​വജൈനല്‍ സപ്പോസിറ്ററീസ്

വജൈനല്‍ സപ്പോസിറ്ററീസ് ലീക്കാകാന്‍ സാധ്യതയുള്ളവയാണ്. ഇതിനാല്‍ തന്നെ ഇവ കിടക്കാന്‍ നേരം ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. സാനിറ്ററി നാപ്കിന്‍ ധരിയ്ക്കുന്നത് ഇത് ലീക്കായി വസ്ത്രങ്ങളിലാകാതെയിരിയ്ക്കാന്‍ സാധിയ്ക്കും. ഇതു പോലെ തന്നെ ഇവ വജൈനയിലേക്ക് വയ്ക്കുന്നതിന് മുന്‍പ് പെട്ടെന്നൊന്ന് വെള്ളത്തില്‍ മുക്കി വയ്ക്കുന്നത് ഇവ പെട്ടെന്ന് വയ്ക്കാന്‍ സഹായകമാകും.

​ഇത്തരം മരുന്നുകള്‍

ഇത്തരം മരുന്നുകള്‍ പല രോഗാവസ്ഥകള്‍ക്കും നല്‍കുന്നതാണെങ്കിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ഉപയോഗിയ്ക്കുക. ഇവ പൂര്‍ണമായും വൃത്തിയോടെയും ശ്രദ്ധയോടെയും വേണം, ഉപയോഗിയ്ക്കാന്‍. അല്ലാത്ത പക്ഷം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. ചില ഗര്‍ഭനിരോധന വഴികള്‍ക്കും ഇത് ഉപയോഗിയ്ക്കാം. ബീജങ്ങളെ നശിപ്പിയ്ക്കുന്നത് വഴി ഗര്‍ഭനിരോധനം നടപ്പാക്കുന്ന ചില ഗര്‍ഭനിരോധന വഴികളില്‍ വജൈനയിലൂടെയുളള മരുന്നു പ്രയോഗം ഉപയോഗിയ്ക്കാറുണ്ട്.

മരുന്നുകള്‍

ചിലപ്പോള്‍ ഗര്‍ഭകാലത്ത് ഇത്തരം ചികിത്സ നിര്‍ദേശിയ്ക്കാറുണ്ട്. ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായാണ് ഇത് നിര്‍ദേശിയ്ക്കാറ്. വജൈനയിലൂടെ മരുന്നുകള്‍ പ്രയോഗിയ്ക്കുന്നതിന് കാരണവുമുണ്ട്. വജൈനയുടെ ഭിത്തികള്‍ മ്യൂകസ് മെംമ്പ്രേന്‍ കൊണ്ടുണ്ടാക്കിയതാണ്. ഇതിലൂടെ പെട്ടെന്ന് തന്നെ മരുന്നുകള്‍ ശരീരത്തിലേയ്ക്ക് വലിച്ചെടുക്കപ്പെടുന്നു. ഇത്തരം മരുന്നുകള്‍ പെട്ടെന്ന് തന്നെ അലിയുന്ന തരമാണ്. ഇത് അലിഞ്ഞ് രക്തത്തിലേയ്ക്ക് വലിച്ചെടുക്കപ്പെടുന്നു. ഇതാണ് ഇത്തരം സപ്പോസിറ്ററീസ് ഉപയോഗിയ്ക്കാന്‍ കാരണം.

​ഇവ

ഇവ തണുത്ത സ്ഥലത്ത് വേണം, സൂക്ഷിയ്ക്കുവാന്‍. ഇത് ഉരുകാന്‍ സാധ്യത ഏറെയാണ്. ആര്‍ത്തവ സമയത്തും ഇവ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. വജൈനല്‍ സപ്പോസിറ്ററി ഉപയോഗിയ്ക്കുന്നവര്‍ ടാമ്പൂണ്‍ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ടാമ്പൂണുകള്‍ ചില മരുന്നുകള്‍ വലിച്ചെടുക്കാന്‍ ഇടയാക്കും. ഇവ ഉള്ളിലേയ്ക്ക് വയ്ക്കുന്നതിന് മുന്‍പായി വജൈനല്‍ ഭാഗം വൃത്തിയാക്കാന്‍ മറക്കരുത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്