ആപ്പ്ജില്ല

Urinary Incontinence:തുമ്മുമ്പോഴും ചിരിയ്ക്കുമ്പോഴും മൂത്രം തുള്ളിയായി പോകുന്നുവോ?

Urinary Incontinence:തുമ്മുമ്പോഴും ചിരിയ്ക്കുമ്പോഴും മൂത്രം തുള്ളിയായി പോകുന്നുവോ?ഇതിന് കാരണങ്ങള്‍ക്കൊപ്പം വളരെ ഫലപ്രദമായ പരിഹാരങ്ങളുമുണ്ട്.

Samayam Malayalam 17 Jan 2023, 6:00 pm
പലര്‍ക്കും ഉള്ള ഒരു പ്രശ്‌നമാണ് മൂത്രം തുള്ളി തുള്ളിയായി പോകുന്നത്. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൊതുവായി വരുന്ന ഒന്നാണ്. പ്രത്യേകിച്ചും അല്‍പം പ്രായമായാല്‍. യൂറിനറി ഇന്‍കണ്‍സിസ്റ്റന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് മൂന്ന് രീതിയില്‍ കണ്ടു വരുന്നു, മൂത്രമൊഴിച്ച് കഴിഞ്ഞാലും തുള്ളി തുള്ളിയായി പോകുക, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിയ്ക്കുമ്പോഴോ ഭാരമെടുക്കുമ്പോഴോ മൂത്രം തുള്ളിയായി പോകുക, മൂത്രം ബ്ലാഡറില്‍ നിറഞ്ഞ് കഴിഞ്ഞാല്‍ തീരെ പിടിച്ചു വയ്ക്കാന്‍ കഴിയാതിരിയ്ക്കുക, അതായത് ബാത്‌റൂം വരെ എത്തുന്നതിന് മുന്‍പേ ഇത് പോകുക. ഇത്തരം അവസ്ഥയ്ക്ക് നാം പൊതുവേ പറയുക, ഞരമ്പുകളുടെ ബലം കുറഞ്ഞു എന്നാണ്.
Samayam Malayalam urinary incontinence passing urine while sneezing or laughing
Urinary Incontinence:തുമ്മുമ്പോഴും ചിരിയ്ക്കുമ്പോഴും മൂത്രം തുള്ളിയായി പോകുന്നുവോ?


ഭക്ഷണങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം

ഇത്തരം പ്രശ്‌നങ്ങളുള്ളവരെങ്കില്‍ ചില ഭക്ഷണങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം വയ്ക്കുന്നത് നല്ലതാണ്. കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, കാര്‍ബോണേറ്റഡ് പാനീയങ്ങള്‍, ആല്‍ക്കഹോളിക് പാനീയങ്ങള്‍, സിട്രസ്, തക്കാളിയും സോസും, മസാല കലര്‍ന്ന ഭക്ഷണം, തേന്‍, പച്ചസവാള എന്നിവ നിയന്ത്രിയ്ക്കുന്നതാണ് നല്ലത്. പുകവലി, മദ്യപാനം ഒഴിവാക്കുക. ഇതെല്ലാം ഈ പ്രശ്‌നത്തിന്റെ ആക്കം വര്‍ദ്ധിപ്പിയ്ക്കും.

മലബന്ധം

ജീവിതശൈലീ മാറ്റങ്ങള്‍ ഈ പ്രശ്‌നത്തിന് നല്ല പരിഹാരമാണ്. മലബന്ധം ഒഴിവാക്കുക. ഈ ഭാഗത്ത് മര്‍ദമേല്‍പ്പിയ്ക്കുന്നത് പെല്‍വിക് ഭാഗത്തെ ആരോഗ്യം കളയും. നല്ല ശോധനയ്ക്ക് സഹായിക്കുന്ന വഴികള്‍ സ്വീകരിയ്ക്കുക. നിരന്തരമായ ചുമ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇത് നിയന്ത്രിയ്ക്കാന്‍ വേണ്ട ചികിത്സ തേടാം. ഇതല്ലെങ്കില്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകും. ആരോഗ്യകരമായ തൂക്കം നില നിര്‍ത്തുക. ചില പ്രത്യേക മരുന്നുകള്‍ ഇത്തരത്തില്‍ മൂത്രം നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കാതെ വരുന്നതിന് പുറകിലുണ്ട്. ഏതെങ്കിലും മരുന്നാണ് കാരണമെങ്കില്‍ ഡോക്ടറോട് സംസാരിച്ച് പരിഹാരം തേടാം.

​ഇത്തരത്തില്‍ മൂത്രം പോകുന്നതിന്

ഇത്തരത്തില്‍ മൂത്രം പോകുന്നതിന് ചില പ്രധാന കാരണങ്ങളുമുണ്ട്. ഇതില്‍ മസാലകള്‍ കൂടുതല്‍ കലര്‍ന്ന ഭക്ഷണം കഴിയ്ക്കുന്നത്, മദ്യപാനം, ചില മരുന്നുകള്‍, രോഗങ്ങള്‍, കഫീന്‍ കൂടുതല്‍ കഴിയ്ക്കുന്നത്, ചിലര്‍ക്ക് വൈറ്റമിന്‍ സി കൂടുതല്‍ കഴിച്ചാല്‍ എല്ലാം ഇത്തരത്തിലെ പ്രശ്‌നങ്ങളുണ്ടാക്കാം. ഹൃദയ, ബിപി മരുന്നുകള്‍ ഇതിന് കാരണമാകുന്നു. ഇതല്ലാതെ മൂത്രത്തില്‍ പഴുപ്പ്, പുരുഷന്മാര്‍ക്ക് പ്രോസ്‌റ്റേറ്റ് വീക്കമുണ്ടെങ്കില്‍ സംഭവിയ്ക്കാം, അമിതമായ തടിയുളളവര്‍ക്ക് ഈ ഭാഗത്ത് സമ്മര്‍ദമേറുന്നതിനാല്‍ സംഭവിയ്ക്കാം, സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തുണ്ടാകാം, മെനേപോസ് സമയത്ത് സംഭവിയ്ക്കാം, പ്രസവശേഷം ഉണ്ടാകാം, അമിതമായ ടെന്‍ഷനുണ്ടാകുന്നത് ചിലരില്‍ ഈ പ്രശ്‌നമുണ്ടാക്കാം.How To Reduce Weight During Winter : മഞ്ഞുകാലത്ത് തടി കുറയ്ക്കാന്‍ ഇവ കഴിയ്ക്കാംHow To Reduce Weight During Winter : മഞ്ഞുകാലത്ത് തടി കുറയ്ക്കാന്‍ ഇവ കഴിയ്ക്കാം

യൂറിനറി ബ്ലാഡറില്‍

ഇതിന് പരിഹരിയ്ക്കാന്‍ ആദ്യം നാം കാരണം കണ്ടു പിടിയ്ക്കാം. പ്രായം ചെന്ന സ്ത്രീകളില്‍ ഗര്‍ഭാശയം തള്ളി വരുന്നത് ഇതിന് കാരണമാകും. ഇത് മൂത്രസഞ്ചയില്‍ പ്രഷര്‍ വരുന്നതാണ് കാരണമാകുന്നത്. അമിതമായ ഭാരമെങ്കിലും ഈ പ്രശ്‌നമുണ്ടാകാം. ഇത് ഇടവിട്ട് മൂത്രത്തില്‍ പഴുപ്പുണ്ടാകുന്നതിനും കാരണമാകാം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിയ്ക്കാം. അമിതമായ കഫീന്‍, മസാല ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇതു പോലെ മലബന്ധം ഇതിനുളള പ്രശ്‌നമാണ്. മലാശയത്തിലുണ്ടാകുന്ന സമ്മര്‍ദം യൂറിനറി ബ്ലാഡറില്‍ ഏല്‍പ്പിയ്ക്കുന്ന മര്‍ദമാണ് കാരണമാകുന്നത്.

പ്രസവ ശേഷം

പ്രായമായവരില്‍ ഇത് ഞരമ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണുണ്ടാകുന്നതെങ്കില്‍ മൂത്രത്തിലെ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ കാരണവും ഇതുണ്ടാകാം. പല സ്ത്രീകളിലും പ്രസവ ശേഷം ഇതുണ്ടാകുന്നത് സാധാരണയാണ്. പ്രസവം കഴിഞ്ഞ് പേശികള്‍ക്കുണ്ടാകുന്ന ബലക്കുറവാണ് കാരണമായി വരുന്നത്. പ്രസവത്തിന് കൂടുതല്‍ സമയമെടുക്കുക, കൂടുതല്‍ ഭാരമുള്ള കുഞ്ഞ് എന്നിങ്ങനെയുള്ള അവസ്ഥകളില്‍ ഇതുണ്ടാകാം. പുരുഷന്മാരില്‍ ഈ പ്രശ്‌നത്തിന് പ്രോസ്‌റ്റേറ്റ് കാരണങ്ങള്‍ പ്രധാനമാണ്. പ്രത്യേകിച്ചും 50 കഴിഞ്ഞവരില്‍

പെല്‍വിക് വ്യായാമങ്ങള്‍

ഇതിനുളള നല്ലൊരു പരിഹാര വഴികളാണ് പെല്‍വിക് വ്യായാമങ്ങള്‍ ചെയ്യുന്നത്. നിലത്തോ കട്ടിലിലോ കിടന്ന് കാലുകള്‍ 90 ഡിഗ്രി ഉയര്‍ത്തി കാല്‍മുട്ടുകള്‍ അല്‍പം മടക്കി കഴിയാവുന്നത്ര സമയം കിടക്കുക. ഇത് ചെയ്യുന്നത് ഇതേറെ നല്ലതാണ്. ഇതു പോലെ കാല്‍മുട്ടുകള്‍ക്കിടയില്‍ ഒരു ബോള്‍ വച്ച് ഉള്ളിലേയ്ക്ക് കാല്‍മുട്ടുകള്‍ മടക്കാന്‍ ശ്രമിയ്ക്കാം. നിലത്തു കിടന്ന് കാല്‍മുട്ടുകള്‍ മടക്കി നിലത്തു കുത്തി നടുഭാഗം മാത്രം ഉയര്‍ത്താന്‍ ശ്രമിയ്ക്കുക. അരക്കെട്ടിലെ ബലം വര്‍ദ്ധിപ്പിയ്ക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്ന രീതി യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ഇത് പരീക്ഷിയ്ക്കാം. ഇൗ പ്രശ്‌നത്തിന് വൈദ്യശാസ്ത്രത്തിലും മരുന്നുണ്ട്. മരുന്നുകള്‍ കൊണ്ട് പരിഹരിയ്ക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്ക് ശസ്ത്രക്രിയാ രീതികളും ലഭ്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്