ആപ്പ്ജില്ല

പ്രളയകാലം: ജലജന്യരോഗങ്ങളെ ശ്രദ്ധിക്കാം

ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ഓരോരുത്തരും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്

Samayam Malayalam 31 Aug 2018, 12:57 pm
കൊച്ചി: പ്രളയശേഷം പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും ചില ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈയവസരത്തില്‍ ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ഓരോരുത്തരും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക, കോളറയുടെ പശ്ചാത്തലത്തില്‍ മീന്‍, കണവ, കൊഞ്ച്, ഞണ്ട് എന്നിവ നന്നായി പാകം ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക, പാചകം ചെയ്യുമ്പോള്‍ ആഹാരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചൂട് എത്താന്‍ ശ്രദ്ധിക്കണം.
Samayam Malayalam 40392440_2258168284254720_9072477745413357568_n


ഭക്ഷണം പാകം ചെയ്ത ശേഷം വലിയ താമസം ഇല്ലാതെ തന്നെ കഴിക്കാന്‍ ശ്രമിക്കണം. പാഴ്‌സല്‍ വാങ്ങിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം, ഭക്ഷണം ശേഖരിച്ച് വയ്‌ക്കേണ്ട അവസ്ഥ ഉണ്ടായാല്‍ വീണ്ടും ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക.

പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തരുത്, കൈശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ആഹാരം പാകം ചെയ്യുന്നതിന് മുമ്പ് കൈകഴുകാന്‍ ശ്രദ്ധിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും കൈ കഴുകുക (പ്രത്യേകിച്ചും ചെറിയ കുട്ടികള്‍), അടുക്കള വൃത്തിയായി സൂക്ഷിക്കുക, കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക, ക്ലോറിനേഷന്‍ ചെയ്തതിനു ശേഷം വെള്ളം തിളപ്പിച്ച് 20 മിനിറ്റ് വെട്ടിത്തിളക്കാന്‍ അനുവദിക്കുക. ഈ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, വയറിളക്ക രോഗങ്ങളും, കോളറ, ഹെപ്പറ്റൈറ്റിസ്സ് എ, ടൈഫോയ്ഡ് പോലുള്ള രോഗപ്രതിരോധത്തിന്‍ മേല്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്,ക്യാമ്പ്, വീട്, പൊതു സ്ഥലം തുടങ്ങിയവയുടെ പൊതുവില്‍ ഉള്ള വൃത്തിക്കും വലിയ പ്രാധാന്യം ഉണ്ട്.

കടപ്പാട്: ആരോഗ്യം ജാഗ്രത ഗ്രൂപ്പ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്