ആപ്പ്ജില്ല

ഭക്ഷണത്തിനോടുള്ള അമിതമായ ആസക്തി ലഹരിക്ക് തുല്ല്യമോ?

ചിലര്‍ക്ക് ഭക്ഷണത്തിനോട് അമിതമായി ആസക്തി തോന്നാറുണ്ട്. ഇത്തരത്തില്‍ തോന്നുന്നത് ഡ്രഗ്സ്സിനോട് തോന്നുന്ന അതേ അഡിക്ഷന്‍ തന്നെയാണ്.

Samayam Malayalam 6 Jun 2022, 2:34 pm

ഹൈലൈറ്റ്:

  • ഫുഡ് അഡിക്ഷന് കാരണങ്ങള്‍
  • ഫുഡ് അഡിക്ഷന്‍ ലക്ഷണങ്ങള്‍
  • എങ്ങിനെ മാറ്റിയെടുക്കാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam food addiction
ഉള്ളടക്കം
ഭക്ഷണവും അഡിക്ഷനും|ഇതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം|ഇത് കുറയ്ക്കുവാന്‍ എന്തെല്ലാം ചെയ്യാം

ചിലര്‍ ഏതെങ്കിലും ഭക്ഷണം കഴിച്ചാല്‍ പിന്നെ അതിന്റെ രുചിയോര്‍ത്ത്, അല്ലെങ്കില്‍ ആ ഭക്ഷണം കാണുമ്പോള്‍ കാണുമ്പോള്‍ കഴിക്കുന്നത് കാണാം. ഇത്തരത്തില്‍ ഉള്ള അഡിക്ഷണുകളെ നമ്മള്‍ ഫുഡ് അഡിക്റ്റാണ് എന്ന് പറയും. സത്യത്തില്‍ ഇത്തരത്തില്‍ ഭക്ഷണത്തിനോടും അഡിക്ഷന്‍ കാണിക്കുന്നത് ഡ്രഗ്സ്സിനോട് അഡിക്ഷന്‍ കാണിക്കുന്നതിന് തുല്ല്യമാണത്രെ!

ഭക്ഷണവും അഡിക്ഷനും

ഡ്രഗ്‌സ് ഉപയോഗിക്കുമ്പോള്‍ തലച്ചോറിന് കിട്ടുന്ന ഒരു ആനന്ദമുണ്ട്. അതേ ആനന്ദം ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് മധുരമുള്ളത്, ഉപ്പുള്ളത്, അതേപോലെ അമിതമായി കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഇതേ ആനന്ദം നമ്മളുടെ തലച്ചോറിനും ലഭിക്കുന്നു. അതുകൊണ്ടാണ് ചിലര്‍ ഇത്തരം ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും, കൊതി തോന്നുന്നതും.

ചിലര്‍ക്ക് എത്രകഴിച്ചാലും മതിയാകുന്നില്ല, അല്ലെങ്കില്‍ ഒരു തൃപ്തിതോന്നാത്ത അവസ്ഥയും കാണാം. ഇത്തരം അവസ്ഥയിലാണ് അമിതവണ്ണം ഉണ്ടാകുന്നതും മറ്റു ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നത്. പക്ഷേ, എത്രയൊക്കെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇത്തരക്കാരില്‍ ഭക്ഷണത്തിനോടുള്ള അമിതമായ ആസക്തി കുറയുകയില്ല എന്നതാണ് സത്യാവസ്ഥ.

ഇതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

യയ്ല്‍ യൂണിവേഴ്‌സിറ്റിയിലെ ഫുഡ് സയന്‍സ് ആന്റ് പോളിസി വിഭാഗം ഗവേഷകര്‍ നടത്തിയ പഠനപ്രകാരം ഫുഡ് അഡിക്റ്റായവരില്‍ പ്രധാനമായും കണ്ടുവരുന്ന ചില ലക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

1. തുടക്കത്തില്‍ ചെറിയ എന്തെങ്കിലും സാധനങ്ങള്‍ കഴിക്കുവാന്‍ തുടങ്ങിയതായിരിക്കും. അല്ലെങ്കില്‍ ആ പ്ലാനില്‍ ആയിരിക്കും കടയില്‍ കയറിയിട്ടുണ്ടാവുക. എന്നാല്‍ പതിയെ, പ്ലാനുകളില്‍ നിന്നും മാറി അമിതമായി കഴിക്കുന്നതിലേയ്ക്ക് ഇത്തരക്കാര്‍ എത്തിപ്പെടുന്നു എന്നതാണ് സത്യം.

2. അതേപോലെതന്നെ ചിലര്‍ക്ക് വെശുപ്പില്ലെങ്കിലും ഭക്ഷണം കഴിക്കുന്നത് കാണാം. അമിതമായിതന്നെ ഇടയ്ക്കിടയ്ക്ക് കഴിക്കുകയും ചെയ്യും. ഇതെല്ലാം ഫുഡ് അഡിക്ഷന്റെ ലക്ഷണങ്ങളാണ്.

3. അതേപോലെ ചില ഭക്ഷണങ്ങള്‍ കഴിക്കുവാന്‍ പറ്റാത്തതിന്റെ വിഷമം പറയുകയും ഇടയ്ക്കിടയ്ക്ക് അതാലോചിച്ച് എണ്ണിപ്പെറുക്കുകയും ചെയ്യും. അതേപോലെ കൊതി പറയുന്നതുമെല്ലാം ഫുഡ് അഡിക്ഷന്റെ ലക്ഷണങ്ങള്‍.

4. അതേപോലെ ആഗ്രഹിച്ച ഭക്ഷണം ലഭിച്ചില്ലെങ്കില്‍ അത് കിട്ടുന്ന സ്ഥലം തപ്പിപ്പോവുകയും അല്ലെങ്കില്‍ അത് കിട്ടുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യും.

5. അതേപോലെതന്നെ മറ്റൊരു ലക്ഷണമാണ്, താന്‍ അമിതമായി കഴിച്ചുപോകുമോ എന്ന് ഭയന്ന് ഭക്ഷണം അധികം എടുക്കാതെ മാറിനില്‍ക്കുന്നത്. അതായത്, എന്തെങ്കിലും ഫംഗ്ഷന് പോയാല്‍ ഇവര്‍ ഭക്ഷണത്തെ ഭയത്തോടെ സമീപിക്കുന്നത് കാണാം. താന്‍ കഴിച്ചുപോകും എന്ന ഭയമാണ് പ്രധാനമായും എടുത്ത് കാണിക്കുന്നത്.

ഇത് കുറയ്ക്കുവാന്‍ എന്തെല്ലാം ചെയ്യാം

ഈ അഡിക്ഷന്‍ കുറയ്ക്കുവാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഇതിനായി കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും.

1. ഇഷ്ടമുള്ളത് കഴിക്കുക. അതിനോടൊപ്പംതന്നെ നല്ല വ്യായാമവും ശീലമാക്കുന്നത് വളരെ നല്ലതാണ്. എന്നും വ്യായാമം ചെയ്താല്‍ ഇത്തരം അഡിക്ഷന്‍ മൂലം ഉണ്ടാകുന്ന അമിതവണ്ണം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുവാന്‍ സാധിക്കും.

2. നല്ലൊരു ജീവിത രീതി പിന്തുടരാം. ഇതിനായി കുടുംബക്കാരോടൊത്ത് നല്ലരീതിയില്‍ സമയം ചിലവിടുന്നത് മനസ്സിനെ ഭക്ഷണത്തിന്റേതായ ചിന്തകളില്‍ നിന്നും മാറ്റി മറ്റുകാര്യങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിക്കുന്നതാണ്.

3. ഭക്ഷണം കഴിക്കുവാന്‍ തോന്നുമ്പോള്‍ ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. അതേപോലെ വയര്‍ പെട്ടെന്ന് നിറഞ്ഞ ഫീല്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഇത്തരം അഡിക്ഷന്‍സ് കുറയ്ക്കുവാന്‍ സഹായിക്കും.

4. മറ്റുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും ജോലിയില്‍ മുഴുകുന്നതും ഭക്ഷണം എന്ന ചിന്തയില്‍ നിന്നും മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്