കുത്തിയിരുന്ന് പണിയെടുക്കുന്നവർ ആരോഗ്യ പ്രശ്നങ്ങൾ വരുമ്പോഴാണ് രാവിലെയോ വൈകീട്ടോ ജോഗിങിന് ഇറങ്ങി തുടങ്ങുന്നത്. എന്നാൽ ഇത് ജീവിതത്തിൻെറ ഭാഗമായി ശീലമാക്കിയവരും ഉണ്ട്. രാവിലെ എണീറ്റ് ഓടുന്നവരാണ് ഭൂരിപക്ഷം പേരും. വൈകുന്നേരം ഓടാനിറങ്ങുന്നവരും ഉണ്ട്. യഥാർഥത്തിൽ ഏത് സമയമാണ് ജോഗിങിന് ഏറ്റവും മികച്ചത് എന്നറിയാമോ ?
നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമയം ഏതാണോ അത് തന്നെയാണ് ജോഗിങിന് മികച്ചത് എന്നൊരു അഭിപ്രായമുണ്ട്. എന്നാൽ വൈകുന്നേരമാണ് ഏറ്റവും മികച്ചതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വൈകിട്ട് നാല് മുതൽ അഞ്ച് വരെയാണ് ഏറ്റവും മികച്ച സമയം. ഏഴ് മണി വരെയും ജോഗിങിന് ഇറങ്ങാൻ നല്ലതാണ്.
ശരീര ഊഷ്മാവ് ഏറ്റവും കൂടുന്നത് വൈകുന്നേരങ്ങളിലായിരിക്കും. വ്യായാമത്തിന് ഏറ്റവും മികച്ച സമയം ഇതാണ്. ഈ സമയത്ത് തന്നെയായിരിക്കും നിങ്ങളുടെ ശരീരം കൂടുതൽ ആയാസത്തോടെ നിൽക്കുക.
രാവിലെ ശരീരോഷ്മാവ് ഏറ്റവും കുറഞ്ഞ അവസ്ഥയിലായിരിക്കും. ഈ സമയത്ത് ജോഗിങിന് ഇറങ്ങുന്നത് ശരീരത്തിന് പുത്തനുണർവ് നൽകുമെങ്കിലും വിദഗ്ദരുടെ അഭിപ്രായത്തിൽ വ്യായാമത്തിന് ഇത് നല്ല സമയമല്ല. ഉച്ചക്ക് ഓടുന്നത് പോലും നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.
എന്നാൽ സമയത്തേക്കാളും പ്രധാനം ദിവസവും വ്യായാമത്തിന് ഇറങ്ങുക എന്നത് തന്നെയാണെന്ന് മറ്റൊരു കാര്യം !