ആപ്പ്ജില്ല

കിണറ്റിന്‍കരയില്‍ മുരിങ്ങ നടുന്നത് എന്തിനാണ്?

കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാൻ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോൾ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാൻ മുരിങ്ങ ശ്രമിക്കുന്നു.

Samayam Malayalam 16 May 2019, 7:10 pm
പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെയോ കുളത്തിന്റെയോ കരയിലായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. നില്ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയും ചെയ്യും.
Samayam Malayalam Moringa_oleifera_02

മുരിങ്ങയില


കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാൻ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോൾ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാൻ മുരിങ്ങ ശ്രമിക്കുന്നു. അങ്ങനെ ഇല മുഴുവൻ വിഷമയമായി മാറുന്നു. ഈ വിഷം ഇലയിൽ ഉള്ളത് കൊണ്ടാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കാൻ പാടില്ല എന്ന് പഴമക്കാർ പറയുന്നത്.

മുരിങ്ങാക്കായ


കിണറിലേക്ക് അല്ലെങ്കിൽ കുളത്തിലേക്ക് ഊറി വരുന്ന വിഷത്തെ വലിച്ചെടുത്ത് വെള്ളത്തെ ശുദ്ധീകരിക്കാൻ സാധിച്ചിരുന്നത് കൊണ്ടാണ് പണ്ട് കാലങ്ങളിൽ കുളത്തിനരികിലോ കിണറ്റിൻ കരയിലോ പണ്ട് മുരിങ്ങ വച്ചു പിടിപ്പിച്ചിരുന്നത്. അതുകൊണ്ട് സാധിക്കുന്നവർ കിണറിനും കുളത്തിനും ചുറ്റുമൊക്കെ മുരിങ്ങ വച്ച് പിടിപ്പിക്കാൻ ശ്രമിക്കുക. ഇതുവഴി ഗാർഹികാവശ്യത്തിനുള്ള ജലത്തെ പണച്ചിലവില്ലാതെ തന്നെ ശുദ്ധീകരിക്കാം

(കടപ്പാട് : ഫേസ്ബുക്ക്)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്