ആപ്പ്ജില്ല

വേനല്‍ക്കാലത്ത് നുള്ള് ശര്‍ക്കര നുണയൂ, കാര്യം

വേനല്‍ക്കാലത്ത് ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന സ്വാഭാവിക മധുരമാണ് ശര്‍ക്കര.

Authored byസരിത പിവി | Samayam Malayalam 27 Mar 2024, 10:01 am
Samayam Malayalam why should you eat jaggery during summer
വേനല്‍ക്കാലത്ത് നുള്ള് ശര്‍ക്കര നുണയൂ, കാര്യം
വേനല്‍ക്കാലം പൊതുവേ ശരീരത്തിന് അവശതകളുടെ കാലം കൂടിയാണ്. ഇതിനാല്‍ തന്നെ ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. വേനല്‍ക്കാലത്ത് കഴിയ്ക്കാവുന്ന ഒരു മധുരമാണ് ശര്‍ക്കര. വേനലില്‍ ശരീരത്തില്‍ ദ്രാവക സന്തുലിതാവസ്ഥ കുറയാന്‍ സാധ്യതയുണ്ട്. ശര്‍ക്കരയിലെ പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിങ്ങനെയുള്ള ഇലക്ട്രോളൈറ്റുകള്‍ ഈ സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ സഹായിക്കും. വേനലില്‍ അല്‍പം ശര്‍ക്കര നുണയുന്നതോ ഇത് ചേര്‍ത്ത് വെള്ളം കുടിയ്ക്കുന്നതോ നല്‍കുന്ന ഗുണങ്ങളെക്കുറിച്ചറിയാം.

​വേനല്‍ രോഗങ്ങള്‍ തടയാനും ​

വേനല്‍ രോഗങ്ങള്‍ തടയാനും ശര്‍ക്കര ഗുണകരമാണ്. ഇതില്‍ അയേണ്‍, ഫോളേറ്റ് എന്നിവയടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നത് വിളര്‍ച്ച തടയും, ഇമ്യൂണിറ്റി വര്‍ദ്ധിപ്പിയ്ക്കും. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ഇതും രോഗപ്രതിരോധശേഷിയ്ക്ക് നല്ലതാണ്. പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

​തൈര് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്

​ദഹന എൻസൈമുകളെ​

വേനല്‍ക്കാലത്ത് അമിതമായ ചൂട് കാരണം വയറിന് ദഹനസംനബന്ധമായ പ്രശ്‌നങ്ങള്‍ വരുന്നത് സാധാരണയാണ്. ഇതിനുള്ള പരിഹാരമാണ് ശര്‍ക്കര കഴിയ്ക്കുന്നത്. ശർക്കര ശരീരത്തിലെ ദഹന എൻസൈമുകളെ സജീവമാക്കുകയും മലവിസർജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് പ്രകൃതിദത്ത ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു.

​ശരീരം തണുപ്പിയ്ക്കാനുള്ള ഭക്ഷണ വസ്തുക്കള്‍​

വേനലില്‍ ശരീരം തണുപ്പിയ്ക്കാനുള്ള ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുകയെന്നത് പ്രധാനമാണ്. ഇതിനുളള വഴിയാണ് ശര്‍ക്കര. തണുത്ത വെള്ളത്തില്‍ അല്‍പം തുളസിയിലകളും ശര്‍ക്കരയും ചേര്‍ത്ത് കുടിയ്ക്കാം. ഇതല്ലെങ്കില്‍ പുതിയില ഇട്ട് ശര്‍ക്കരയും ചേര്‍ത്ത് കുടിയ്ക്കാം. വയര്‍ തണുപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. വേനലില്‍ ശരീരം തളരുന്നതും ക്ഷീണം വരുന്നതും സാധാരണയാണ്. ശരീരത്തിന് പെട്ടെന്ന് ഊര്‍ജം പകരാനുള്ള വഴിയാണ് ലേശം ശര്‍ക്കര നുണയുകയെന്നത്. ഈര്‍ജം പെട്ടെന്ന് തിരിച്ചു വരുന്നതായി അനുഭവപ്പെടും.

​തടി കുറയ്ക്കാന്‍​

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഒരുവിിധം ആരോഗ്യകരമായ മധുരം കൂടിയാണിത്. ഇതിലെ പൊട്ടാസ്യം ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. തടി കുറയ്ക്കുന്നു, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും നല്ല ശോധന നല്‍കുന്നതിലൂടെയും ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്നതിലൂടെയും ഇത് ശരീരത്തിന്റെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് വളറെ കുറവ്, അതായത് മിതമായി കഴിയ്ക്കുകയെന്നത് പ്രധാനമാണ് കൂടുതല്‍ കഴിച്ചാല്‍ ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാകുക.

ഓതറിനെ കുറിച്ച്
സരിത പിവി
ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്