ആപ്പ്ജില്ല

Summer Health Tips:തൈരില്‍ ഉപ്പ് ചേര്‍ത്ത് കഴിയ്ക്കുന്നവരാണോ, എങ്കില്‍....

തൈര് ആരോഗ്യകരമായി കഴിയ്ക്കാന്‍ ചില പ്രത്യേക വഴികളുണ്ട്. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. ഇതെക്കുറിച്ചറിയൂ.

Authored byസരിത പിവി | Samayam Malayalam 10 Apr 2023, 10:42 am
ആരോഗ്യദായകമായ ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര് എന്നത്. പാലിന്റെ വകഭേദമാണെങ്കിലും പാലിനേക്കാള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഇതില്‍ കൂടുതലാണ്. പ്രത്യേകിച്ചും ലാക്ടോസ് അലര്‍ജിയുളളവര്‍ക്ക് കഴിയ്ക്കാവുന്ന ഉത്തമമായ ഭക്ഷണമാണ് തൈര്. പാലിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇതിലുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, വൈറ്റമിനുകള്‍ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്.
Samayam Malayalam why shouldnt you add salt to curd
Summer Health Tips:തൈരില്‍ ഉപ്പ് ചേര്‍ത്ത് കഴിയ്ക്കുന്നവരാണോ, എങ്കില്‍....

എന്നാല്‍ തൈര് കഴിയ്ക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം ഇത് ആരോഗ്യകരമായ രീതിയില്‍ കഴിയ്ക്കാന്‍ ചില വഴികളുണ്ട്. തൈര് ഉപയോഗിയ്ക്കുമ്പോള്‍ ഇത് അനാരോഗ്യകരമാകുന്ന വഴികളുമുണ്ട്.

​വേനല്‍ക്കാലത്ത്​

വേനല്‍ക്കാലത്ത് തൈരിന് പ്രധാന്യമേറും. കാരണം വേനല്‍ച്ചൂടില്‍ ശരീരം തണുപ്പയ്ക്കാന്‍ ഇതേറെ നല്ലതാണ്. ദഹന പ്രശ്‌നങ്ങള്‍ വേനലില്‍ സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തൈര് എന്നത്.

തൈര് വയറും കുടലുമെല്ലാം തണുപ്പിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് കൂടുതല്‍ ഗുണം നല്‍കാന്‍ വേണ്ടി കഴിയ്‌ക്കേണ്ട ചില രീതികളുണ്ട്. ഇതില്‍ ചെറുപയര്‍, തേന്‍, നെയ്യ്, നെല്ലിക്ക, അല്‍പം പഞ്ചസാര എന്നിവ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്.

​ഉപ്പ് ചേര്‍ത്ത് ​

പഞ്ചസാര ആരോഗ്യത്തിന് പൊതുവേ ദോഷമാണെങ്കിലും ചൂടുകാലത്ത് ലസ്സിയായി കഴിയ്ക്കുന്നത് ഗുണം നല്‍കും. മിതമായി മാത്രം ചേര്‍ക്കണമെന്നു മാത്രം. ഇതു പോലെ ഉപ്പ് ചേര്‍ത്ത് യാതൊരു കാരണവശാലും ഉപ്പ് ചേര്‍ത്ത് തൈര് കഴിയ്ക്കരുത്. ഇത് ശരീരത്തെ കൂടുതല്‍ ചൂടാക്കുന്നതാണ് കാരണം. പല ചര്‍മ പ്രശ്‌നങ്ങളും മുടിയുടെ അനാരോഗ്യത്തിനുമെല്ലാം ഇത് ഇടയാക്കും. അകാലനരയ്ക്കും മുടി കൊഴിച്ചിലിനും ഇടയാക്കുന്ന ഒന്നാണ് തൈരില്‍ ഉപ്പ് ചേര്‍ത്ത് കഴിയ്ക്കുന്നത്.

ഉപ്പ് പൊതുവേ പഞ്ചസാരയുടെ പോലെ തന്നെ അനാരോഗ്യകരമായ ഒന്നാണ്. തൈരിന്റെ ആരോഗ്യ ഗുണം കളയുന്ന ഒന്നാണ് ഉപ്പ് ചേര്‍ക്കുന്നത്. ബിപി സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണിത്.

​രാത്രിയില്‍ തൈര് ​

രാത്രിയില്‍ തൈര് കഴിയ്ക്കരുതെന്നും ആയുര്‍വേദം പറയുന്നു. ഇത് കഫ ശല്യം വര്‍ദ്ധിപ്പിയ്ക്കുമൈന്നതാണ് കാരണമായി പറയുന്നത്.

രാത്രിയില്‍ തൈര് കഴിയ്ക്കണമെന്ന് നിര്‍ബന്ധമെങ്കില്‍ ഇതില്‍ അല്‍പം മധുരവും കുരുമുളക് പൊടിയും ചേര്‍ക്കുന്നത് നല്ലതാണ്. ഇതല്ലെങ്കില്‍ മോരായി കുടിയ്ക്കാം. വേനലില്‍ ചോറില്‍ തൈര് ചേര്‍ത്ത് കഴിയ്ക്കുന്നതും തൈര് സാദം പോലുള്ളവ കഴിയ്ക്കുന്നതുമെല്ലാം തന്നെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

​സംഭാരം​

തടി കൂടുമെന്ന് ഭയമുള്ളവര്‍ കൊഴുപ്പ് കളഞ്ഞ തൈരുല്‍പ്പന്നങ്ങള്‍ കഴിയ്ക്കുന്നതാണ് നല്ലത്. ഇതു പോലെ വേനല്‍ക്കാലത്ത് സംഭാരം പോലുള്ളവ കഴിയ്ക്കുന്നതും നല്ലതാണ്. എല്ലുകളുടെ ബലത്തിന്, തലച്ചോറിന്റെ ആരോഗ്യത്തിന്, കുടല്‍ ആരോഗ്യത്തിന് എല്ലാം മികച്ചതാണ് തൈര്.

ഓതറിനെ കുറിച്ച്
സരിത പിവി
ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്