ആപ്പ്ജില്ല

നോമ്പ് തുറക്കാന്‍ ഈന്തപ്പഴം കഴിക്കുന്നത് എന്തിനാണ്?

നോമ്പ് തുറക്കുന്നതിലെ പ്രധാന വിഭവമാണ് ഈന്തപ്പഴം

Samayam Malayalam 30 May 2019, 5:40 pm
നോമ്പ് തുറക്കുന്നതിലെ പ്രധാന വിഭവമാണ് ഈന്തപ്പഴം. റമദാന്‍ കാലത്ത് എന്തുകൊണ്ടാണ് ഈന്തപ്പഴം അഥവാ കാരക്ക നോമ്പ് തുറക്കാന്‍ ഉപയോഗിക്കുന്നത് എന്നറിയാമോ?
Samayam Malayalam dates


പ്രവാചകനായ മുഹമ്മദിന്‍റെ ഭക്ഷണമായി അറിയപ്പെട്ടിരുന്നതിനാല്‍ വിശുദ്ധ പരിവേഷമുണ്ട് ഈ ഫലത്തിന്. നോമ്പെടുക്കുന്നവര്‍ക്ക് തലവേദന, രക്തത്തിലെ പഞ്ചസാര കുറയുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. വ്രതമെടുക്കുന്നത് ശരീരത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഈന്തപ്പഴം.

ഊര്‍ജം നല്‍കാന്‍ ഏറെ നല്ലതാണ് ഈന്തപ്പഴം. ഇവയിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയാണ് ഇതിനു സഹായിക്കുന്നത് ഭക്ഷണവും വെള്ളവും ഉപേക്ഷിയ്ക്കുകയാണെങ്കിലും ഈ സമയത്ത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ശരീരം ചെയ്യുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി ഈന്തപ്പഴവും ഇതിനു സഹായിക്കും

ഇവ നല്ലൊരു ആന്റിബയോട്ടിക്കിന്‍റെ ഗുണമാണ് നല്‍കുന്നത്. ആന്റിബയോട്ടിക്കായ പെന്‍സിലിന്‍റെ പകുതി ഗുണം ഇവയ്ക്കുണ്ട്. ഇവ അണുബാധകള്‍ തടയുന്നതിന് നല്ലതാണ്. കോപ്പര്‍, സെലീനീയം, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ബലത്തിന് നല്ലതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്