ആപ്പ്ജില്ല

നിങ്ങളുടെ കീബോര്‍ഡില്‍ ടോയ്‍ലറ്റ് സീറ്റിനേക്കാളേറെ അഴുക്കുണ്ട്!!

ആശങ്കയുണര്‍ത്തുന്ന ഈ പഠനം നടത്തിയത് സിബിറ്റി നഗറ്റ്സ് എന്ന ഐടി കമ്പനിയാണ്.

Samayam Malayalam 13 Mar 2019, 4:58 pm
സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഒരു ശരാശരി കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ ടോയ്‍ലറ്റ് സീറ്റില്‍ ഉള്ളതിനേക്കാൾ അഴുക്കുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ദിവസവും ഉപയോഗിക്കുന്ന കീബോര്‍ഡില്‍ പോലും സ്ക്വയര്‍ ഇഞ്ച് കണക്കില്‍ ടോയ്‍ലററ് സീറ്റിലുള്ളതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്.
Samayam Malayalam dirt edited


ആശങ്കയുണര്‍ത്തുന്ന ഈ പഠനം നടത്തിയത് സിബിറ്റി നഗറ്റ്സ് എന്ന ഐടി കമ്പനിയാണ്. ഓഫീസില്ഡ സ്ഥിരം ഉപയോഗിക്കുന്ന വസ്തുക്കളായ കീബോര്‍ഡ്, ഐഡി കാര്‍ഡ്, മൗസ് എന്നിവയും, ബാക്ടീരിയ ഉണ്ട് എന്ന് നമ്മൾ ഉറപ്പിക്കാറുള്ള ടോയ്‍ലറ്റ് സീറ്റ്, ഡോഗ് ടോയ്‍സ്, പേന എന്നിവയുമായി നടത്തിയ താരതമ്യ പഠനത്തിലാണ് ഇത് വെളിപ്പെട്ടത്.

കീബോര്‍ഡില്‍ ടോയ്‍ലറ്റ് സീറ്റിലുള്ളതിനേക്കാൾ ഇരുപതിനായിരം ഇരട്ടി കൂടുതല്‍ ബാക്ടീരിയ.ഉണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ടോയ്‍ലറ്റ് ഹാന്‍ഡിലില്‍ ഉള്ളതിനേക്കാൾ പതിന്മടങ്ങ് ഇരട്ടി കൂടുതല്‍ ബാക്ടീരിയ മൗസിലുമുണ്ട്.

എൻ്നാല്‍ ഏറെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഐഡി ബാഡ്ജിന്‍റെ കാര്യത്തിലാണ്. ഒരു പട്ടിക്കുട്ടിയുടെ സലൈവ പറ്റിയ കളിപ്പാട്ടത്തേക്കാളും കൂടുതല്‍ ബാക്ടീരിയ ഒരു ശരാശരി ഐഡി ബാഡ്ജിലുണ്ടാവും. മൊബൈല്‍ ഫോണും ഇക്കാര്യത്തില്‍ പിന്നിലല്ല.

ഇതിന് പ്രതിവിധിയായി സിബിറ്റി നഗറ്റ്സ് മുന്നോട്ട് വെക്കുന്നത് കൃത്യമായ ഇടവേളകളില്‍ ഇവ വൃത്തിയാക്കുക എന്നതും ഇടയ്ക്കിടെ കൈകൾ ശുദ്ധജലത്തില്‍ കഴുകുക എന്നതുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്