ആപ്പ്ജില്ല

കാറ് വാങ്ങുമ്പോള്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

ദീർഘകാലത്തേക്ക് മുൻകൂട്ടി കണ്ടു കൊണ്ട് വേണം പുതിയതായി വാങ്ങുന്ന കാറിന്‍റെ സവിശേഷതകൾ തീരുമാനിക്കാൻ

TNN 20 Nov 2016, 3:53 pm
ഒരു കാറ് വാങ്ങുക ഒരോ കുടുംബത്തിന്‍റെയും സ്വപ്‌നമാണ്. സൗകര്യപൂർണമായ യാത്രയാണ് കാറ് വാങ്ങുന്നതിലൂടെ നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഇന്ന് വിപണിയിൽ വ്യത്യസ്‍ത സൗകര്യങ്ങളും സവിശേഷതകളുമുള്ള നിരവധി കാറുകളുണ്ട്. കാറുകളുടെ വിലയും ഇതിനെയൊക്കെ ആശ്രയിച്ച് കൂടുകയും കുറയുകയും ചെയ്യും. ദീർഘകാലത്തേക്ക് മുൻകൂട്ടി കണ്ടു കൊണ്ട് വേണം പുതിയതായി വാങ്ങുന്ന കാറിന്‍റെ സവിശേഷതകൾ തീരുമാനിക്കാൻ.
Samayam Malayalam 5 things you must look for in your next car
കാറ് വാങ്ങുമ്പോള്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?


മികച്ച സ്റ്റിയറിങ് കൺട്രോൾ

കാറിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഏറ്റവും പ്രധാനമാണ് പൂർണ നിയന്ത്രത്തിലുള്ള സ്റ്റിയറിങ്. കാറിന്‍റെ വേഗത, ചലനത്തിന്‍റെ സ്ഥിരത എന്നിവയെല്ലാം സ്റ്റിയറിങ് നിയന്ത്രണത്തെ ആശ്രയിച്ചിരിക്കും. സ്റ്റിയറിങ് നിയന്ത്രണമുണ്ടെങ്കിൽ മാത്രമേ ഡ്രൈവിങ്ങിൽ കൃത്യതയും സ്ഥിരതയും ഉറപ്പാക്കാൻ സാധിക്കൂ.

സുരക്ഷയും ഉറപ്പുള്ള എഞ്ചിനും

ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ തന്നെ വിൻഡ്ഷീൽഡുകളും ഹെഡ്‌ലൈറ്റുകളും നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. അവ ഡ്രൈവറുടെ കാഴ്‌ച മറക്കുന്നില്ലെന്നും ഉറപ്പാക്കണം.
കാറിനു നല്ല ബ്രേക്ക് സിസ്റ്റം ഉണ്ടായിരിക്കണം. ചെറിയ അപകടങ്ങളോ ഇടിയുടെ ആഘാതമോ താങ്ങാൻ കാറിന് കഴിവുണ്ടെന്നും ഉറപ്പാക്കുക. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചക്കും തയ്യാറാകരുത്.

ബിൽട് ഇൻ നാവിഗേഷൻ

അത്ര പരിചിതമല്ലാത്ത വഴികളിൽ കൂടിയുള്ള യാത്രയിൽ നാവിഗേറ്റർ ഏറെ സഹായകമാണ്. വഴി കാണിച്ച് തരുന്നതിലുപരി നിങ്ങളും നിങ്ങളുടെ കാറും പൂർണ നിരീക്ഷണത്തിലാണെന്ന ഉറപ്പും നാവിഗേറ്റർ നൽകും.

ദൃഢതയുള്ള പുറംചട്ട

അപകടങ്ങൾ ഉണ്ടായാൽ അത് യാത്ര ചെയ്യുന്നവരെ പെട്ടന്ന് ബാധിക്കാത്ത തരത്തിലുള്ള ഉറപ്പുള്ള പുറം ചട്ടയാണ് കാറിനുള്ളതെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നല്ല ബലമുള്ള ഓട്ടോ ഗ്രേഡ് സ്റ്റീൽ കൊണ്ടുള്ള പുറം ചട്ടയും ഗുണമേന്മയുള്ള പാനലുകളുമുള്ള കാർ വാങ്ങാൻ ശ്രദ്ധിക്കുക.

പൊടിയെ പ്രതിരോധിക്കാനുള്ള കഴിവ്

പൊടി നിങ്ങളുടെ കാറിനെ വൃത്തികേടാക്കുന്നതിന് പുറമേ അതിൽ യാത്ര ചെയ്യുന്നവർക്കു ശ്വാസകോശ രോഗങ്ങൾ ഉണ്ടാകാനും ഇത് ഇടയാക്കും. ഡ്യുവൽ സീലിങ് സംവിധാനമുള്ള കാറുകൾ വാങ്ങാൻ ശ്രദ്ധിക്കുക. ഓഫ് റോഡ് യാത്രകൾക്കും ഡെസേർട്ട് സവാരികൾക്കും ഡ്യുവൽ സീലിങ് കാറുകളാണ് ഉത്തമം.

5 Things You Must Look For In Your Next Car

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്