ആപ്പ്ജില്ല

ക്യാരറ്റ് ഇങ്ങനെ മുറിച്ചാൽ ഗ്യാസ് ലാഭിക്കാം

ആരോഗ്യകരമായ ഭക്ഷണത്തിനും, അടുക്കള ജോലി എളുപ്പമാക്കാനും അൽപ്പം പൊടിക്കൈകൾ

Samayam Malayalam 30 Sept 2018, 9:52 pm
അടുക്കള ജോലി എളുപ്പമാക്കാൻ ചില പൊടിക്കൈകൾ. ഈ കിച്ചൻ ടിപ്സ് ആരോഗ്യകരം കൂടിയാകുമ്പോൾ പാചകം അടിപൊളിയായിരിക്കും
Samayam Malayalam pexels-photo-1389103.


സവാള വഴറ്റുമ്പോൾ തന്നെ അൽപം ഉപ്പ് ചേർക്കുക. വേഗം വഴന്നുകിട്ടും. ഇങ്ങനെ എണ്ണ കുറയ്ക്കാം

മീനും ഇറച്ചിയും തയാറാക്കുമ്പോൾ വെളുത്തുള്ളി ചേർത്താൽ കൊളസ്ട്രോൾ നിയന്ത്രിക്കാം.

മീൻകറിയിലും അച്ചാറിലും തോരനിലും മെഴുക്കുപുരട്ടിയിലും കാന്താരി മുളകു ചേർത്താൽ ബിപി നിയന്ത്രിക്കാം

മൺപാത്രത്തിൽ മീൻകറി തയാറാക്കിയാൽ കൂടുതൽ ദിവസം കേടു കൂടാതിരിക്കും.

കാരറ്റ് കുറുകെ മുറിക്കാതെ നീളത്തിൽ മുറിച്ചാൽ പെട്ടെന്നു വേവുകയും അങ്ങനെ ഗ്യാസും ലാഭിക്കാം.

പച്ചക്കറികൾ തുറന്നുവച്ചു വേവിക്കരുത്. പോഷകഘടകങ്ങൾ നഷ്ടപ്പെടും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്