ആപ്പ്ജില്ല

ബാല്‍ക്കണി ഗാര്‍ഡനിംഗ് ഒരു ഹോബിയാക്കൂ..!

പരിമിതമായ സ്ഥലത്ത് എങ്ങനെ ഭംഗിയുള്ള പൂന്തോട്ടമൊരുക്കാം എന്ന ചിന്തയിലായിരിക്കും നഗരത്തിലുള്ളവ‍ർ

Samayam Malayalam 8 Sept 2018, 5:03 pm
പരിമിതമായ സ്ഥലത്ത് എങ്ങനെ ഭംഗിയുള്ള പൂന്തോട്ടമൊരുക്കാം എന്ന ചിന്തയിലായിരിക്കും നഗരത്തിലുള്ളവ‍ർ. എന്നാൽ സ്ഥലപരിമിതിയൊന്നും പൂങ്കാവനമൊരുക്കുന്നതിന് ഇന്ന് ഒരു തടസമല്ല. പലരും ഇന്ന് ബാൽക്കണി ഗാ‍ർഡനിംഗിലും, റൂഫ് ടോപ്പ് കൃഷിയിലുമൊക്കെ സമയം ചിലവഴിക്കുന്നു. മാത്രമല്ല ഗാ‍‍ർഡനിംഗ് ജീവിതത്തിന് നൽകുന്ന പൊസിറ്റിവിറ്റിയും വലുതാണ്. ബാൽക്കണിയിൽ റെഡിമെയ്ഡ് പൂന്തോട്ടങ്ങളും ഒാൺലൈനായും ലഭിക്കും. ഇത് ചെയ്തു തരാനെത്തുന്നവ‍ർ പൂന്തോട്ടം പരിപാലിക്കുന്ന രീതി പറഞ്ഞു തരും.
Samayam Malayalam how to start a balcony garden
ബാല്‍ക്കണി ഗാര്‍ഡനിംഗ് ഒരു ഹോബിയാക്കൂ..!


ബാൽക്കണിയിൽ വെള്ളം താഴാത്ത രീതിയിലായിരിക്കും ഇവ സെറ്റ് ചെയ്തിരിക്കുന്നത്. അതിനാൽ തറ കേടാകും എന്ന ചിന്തയും വേണ്ട. തീരെ സ്ഥലം ആവശ്യമില്ലാത്ത വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് ഫ്‌ളാറ്റിൻ്റെ ബാല്‍ക്കണിയില്‍ വരെ ചെയ്യാം. ബാൽക്കണിയുടെ സ്ഥലം അനുസരിച്ച് ഹാങ് ഗാ‍ർഡനിംഗും ഒരുക്കാം. വെളിച്ചം കുറവാണെങ്കിൽ ഇൻഡ‍ോർ പ്ലാൻ്റ്സ് ഉപയോഗിക്കാം. ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ബാൽക്കണിയുടെ ചൂടിൻ്റെ അളവും പരിഗണിക്കണം. ബാൽക്കണി ഗാ‍ർഡൻ തുടങ്ങും മുമ്പ വെള്ളത്തിൻ്റെ ലഭ്യത ഉറപ്പു വരുത്തണം. ഏറെക്കാലം നിലനിൽക്കുന്ന ചെടികളും പൂക്കളും ഇഷ്ട നിറങ്ങൾക്കനുരിച്ച് ഒരുക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്