Please enable javascript.Home decor ideas | വീട്ടിലെ കോർണറുകൾ സൂപ്പറാക്കാൻ ചില മാർഗങ്ങൾ ഇതാ, How To Transform Vacant Corner Spaces In Your Home Into Stylish Ones - Samayam Malayalam

വീട്ടിലെ കോർണറുകൾ സൂപ്പറാക്കാൻ ചില മാർഗങ്ങൾ ഇതാ

Authored byറ്റീന മാത്യു | Samayam Malayalam 3 Aug 2023, 9:48 pm
Subscribe

വീട്ടിൽ ആർക്കും വേണ്ടാതെ കിടക്കുന്ന കോർണറുകളിൽ ഭംഗിയാക്കാൻ പല വഴികളുമുണ്ട്. അൽപ്പമൊന്ന് ചിന്തിച്ചാൽ മതി ഈ കോർണറുകളെ ഭംഗിയാക്കാം.

home decor
വീട്
എല്ലാവരുടെയും സ്വപ്നമാണ് വീട് എന്ന് പറയുന്നത്. നല്ലൊരു വീട ഒരുക്കുന്നത് അത്ര നിസാര കാര്യമല്ല. നല്ല ക്ഷമയോടെ ഉള്ള സ്ഥലം കൃത്യമായി വിനിയോഗിക്കാൻ ശ്രമിക്കണം. വീട്ടിലെ മുക്കും മൂലയുമൊക്കെ കൃത്യമായി ഒരുക്കേണ്ടത് ഏറെ പ്രധാനമാണ്. എല്ലാ വീടുകളിലും കോണർ അഥവ മൂലകൾ കാണും. കൃത്യമായി സ്ഥലം വിനിയോഗിക്കാൻ ഈ മൂലകൾ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനമാണ്. പൊതുവെ ഒഴിഞ്ഞ് കിടക്കുന്ന ഈ മൂലകൾ ആരും അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഈ മൂലകളിലും നല്ല രീതിയിലുള്ള ചില അലങ്കാരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം. പഴയ പത്രങ്ങളും അല്ലെങ്കിൽ കസേരയുമൊക്കെ കുന്നു കൂടി കിടക്കുന്ന ഈ മൂല വ്യത്തിയാക്കാൻ ചില മാർഗങ്ങളുണ്ട്.


ഓഫീസ് സ്പെസ് തയാറാക്കാം

ഈ മൂലയിൽ ഒരു ഓഫീസ് സ്പെസ് തയാറാക്കാൻ കഴിഞ്ഞാൽ അത് ഏറെ നല്ലതാണ്. പ്രത്യേകിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഇതൊരു നല്ല മാർഗമാണ്. കൂടുതൽ സ്ഥലം എടുക്കാതെ ഏതെങ്കിലും ആവശ്യമില്ലാത്ത കോർണറിൽ കൃത്യമായി ഒരു ഓഫീസ് ടേബിളും മറ്റ് ആവശ്യ സാധനങ്ങളും തയാറാക്കാൻ ശ്രമിക്കുക. ഓഫീസ് ആവശ്യത്തിനുള്ള സാധനങ്ങൾ വയ്ക്കാൻ കാബിനുകളോ അല്ലെങ്കിൽ ഷെൽഫുകളോ അവിടെ വയ്ക്കാനും ശ്രമിക്കുക. വർക്ക് സോൺ കൂടുതൽ ആകർഷകമാക്കാൻ ടേബിൾ ലാമ്പുകളും വയ്ക്കാവുന്നതാണ്. ജോലിക്കിടയിൽ പ്രചോദനം തരുന്ന തരത്തിലുള്ള ചിത്രങ്ങൾ, ഫോട്ടോകൾ എന്നിവയും അവിടെ തയാറാക്കാവുന്നതാണ്.

വായന കോർണർ

പുസ്തകം വായിക്കാൻ താത്പര്യമുള്ളവരാണെങ്കിൽ കോർണറിൽ ഒരു റീഡിങ് പോയിൻ്റെ തയാറാക്കാൻ ശ്രമിക്കുന്നതും നല്ലതാണ്. ഷെൽഫിൽ ആവശ്യമുള്ള പുസ്തകങ്ങളും അതുപോലെ നല്ലൊരു ഒരു നല്ല കസേരയും ആ കോർണറിൽ ഇടാൻ ശ്രമിക്കുക. കാലുകൾക്ക് വിശ്രമം നൽകാൻ സഹായിക്കുന്ന ഒരു ചെറിയ എന്തെങ്കിലും കരുതുന്നതും ഏറെ നല്ലതാണ്.

മെഡിറ്റേഷൻ സോൺ

വീട്ടിലെ ഇത്തരം കോർണറുകൾ മെഡിറ്റേഷൻ സോൺ ആക്കാൻ ശ്രമിക്കുന്നതും നല്ലതാണ്. കാരണം ശാന്തമായി ഇരുന്ന് മെഡിറ്റേഷൻ ചെയ്യാൻ ഇത് സഹായിക്കും. സ്വന്തം മനസിനെ ശാന്തമാക്കാൻ സഹായിക്കുന്നതാണ് മെഡിറ്റേഷൻ. മാനസിക സമ്മർദ്ദവും മറ്റ് പ്രശനങ്ങളും ഒഴിവാക്കാൻ ഇത് ഏറെ സഹായിക്കും. എല്ലാ വീടുകളിലും ഒരു മെഡിറ്റേഷൻ സ്പോട്ട് തയാറാക്കേണ്ടത് ഏറെ പ്രധാനമാണ്. തിരക്കിട്ടുള്ള ജോലികൾക്കിടയിൽ ഇത്തരം ചിട്ടകൾ പിന്തുടരുന്നത് മനസിനെയും ആരോഗ്യത്തെയും സഹായിക്കും.

ഗ്രീൻ സോൺ

ചെടികൾ ഇഷ്ടപ്പെടുന്നവർക്ക് ഇത്തരം കോർണറുകളിൽ ചെടികൾ വച്ചൊരു ഗ്രീൻ സോൺ തയാറാക്കാവുന്നതാണ്. ഇൻഡോർ പ്ലാൻ്റുകൾ ഉപയോഗിച്ച് നല്ലൊരു ഗ്രീൻ സോൺ തയാറാക്കാൻ ശ്രമിക്കുക. ചെടികൾ വയ്ക്കാൻ സ്റ്റാൻഡുകൾ വയ്ക്കുക. ചെറുത് മുതൽ വലിയ ചെടികൾ വരെ അവിടെ കൃത്യമായി അടുക്കി വയ്ക്കാൻ ശ്രമിക്കുക.

English Summary: Vacant corner decor

കൂടുതൽ വീട് സംബന്ധമായ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
റ്റീന മാത്യു
ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ