ആപ്പ്ജില്ല

നായകളെ ഇങ്ങനെയാണോ പരിചരിക്കുന്നത്?

നായയെ കൂട്ടിലോ, കുറ്റിയിലോ ഇട്ട് ഹോസിലൂടെ വെള്ളം ചീറ്റിച്ച്‌ കുളിപ്പിക്കരുത്‌. അങ്ങനെ കുളിപ്പിച്ചാല്‍ നായയുടെ ചെവികളില്‍ വെള്ളം കയറി രോഗം വരാൻ സാധ്യതയുണ്ട്. കുളിപ്പിക്കുമ്പോള്‍ നായയുടെ ചെവിയില്‍ തുണിയോ പഞ്ഞിയോ തിരുകിവച്ചിരിക്കണം. രോഗാവസ്ഥയിലെ നായായെ കുളിപ്പിക്കരുത്.

Samayam Malayalam 24 Oct 2020, 7:27 pm

ഹൈലൈറ്റ്:

  • വീട്ടിൽ നായ്കളെ വളർത്തുന്നവരാണ് ഭൂരിഭാഗവും
  • നായകളെ ജീവനുതുല്യം സ്നേഹിക്കുന്നവരുമുണ്ട്
  • കുട്ടി ജനിച്ചതു മുതൽ തന്നെ അതിന് പ്രത്യേക പരിചരണം നൽകണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam _Dog
വീട്ടിൽ നായ്കളെ വളർത്തുന്നവരാണ് ഭൂരിഭാഗവും. നായകളെ ജീവനുതുല്യം സ്നേഹിക്കുന്നവരുമുണ്ട്. നമ്മുടെ ആരോഗ്യത്തേയും ബാധിക്കുമെന്നതിനാൽ വീട്ടുമൃഗങ്ങളുടെ പരിചരത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്. കുട്ടി ജനിച്ചതു മുതൽ തന്നെ അതിന് പ്രത്യേക പരിചരണം നൽകണം.
ജനിച്ച ഉടനെ വായ, മൂക്ക്, ശരീരം എന്നീ ഭാഗങ്ങള്‍ ഉണങ്ങിയ തൂവാലകൊണ്ട് തുടയ്ക്കണം.ചുറ്റുപാടും വൃത്തിയാക്കി പേപ്പര്‍, തുണി എന്നിവ വിരിച്ച് ചൂട് കിട്ടത്തക്കവണ്ണം കിടത്തണം. 2-3 മണിക്കൂര്‍ ഇടവിട്ട് തള്ളയുടെ പാല്‍ കുടിപ്പിക്കണം. ശരീരഭാരം രേഖപ്പെടുത്തണം. മൂന്ന് ആഴ്ചവരെ നായ്ക്കുട്ടി മിക്കവാറും ഉറക്കത്തിലായിരിക്കും. ശരീരവള‍ർച്ചക്ക ഇത് നല്ലതാണ്. 8-12 ആഴ്ച ആകുമ്പോള്‍ തള്ളയില്‍ നിന്ന് വേര്‍പെടുത്താം. പരിശീലനം തുടങ്ങാം.കൃത്യസമയത്ത് ഭക്ഷണം നല്‍കി ഇവയെ ശീലിപ്പിക്കണം. വെള്ളം എപ്പോഴും പാത്രത്തില്‍ നിറച്ചുവെക്കണം. കൃത്യമായ സ്ഥലത്ത് ഉറങ്ങാൻ ശീലിപ്പിക്കണം. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം നായയെ കുളിപ്പിക്കുക. വേനല്‍ക്കാലത്തു രണ്ടാഴ്‌ചയില്‍ ഒരിക്കലും, മഴക്കാലത്തും തണുപ്പുകാലത്തും അത്യാവശ്യമെങ്കില്‍ മാസത്തില്‍ ഒരിക്കലും, നായയെ കുളിപ്പിക്കാം

വിപണിയില്‍ ഇന്നു ലഭ്യമാകുന്ന ഏതെങ്കിലും ഡോഗ്‌ സോപ്പ്‌ ഉപയോഗിക്കാം. ഒരു വെറ്ററിനറി ഡോക്‌ടറുടെ സഹായത്തോടെ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. വാലുമുതല്‍ തലവരെ കുളിപ്പിക്കുന്നതാണ് നല്ലത്. നായയെ ടൗവലുപയോഗിച്ചു തുടച്ചു വൃത്തിയാക്കുക

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്