ആപ്പ്ജില്ല

അനാവശ്യ മറുകുകൾ കളയാം; ചില നുറുങ്ങു വിദ്യകൾ ഇതാ...

മുഖത്തെ ചില മറുകുകൾ ബ്യൂട്ടി സ്പോട്ട് ആണെന്ന് പറയാറുണ്ട്. എന്നാൽ ചിലത് അങ്ങനെയല്ല. നിങ്ങളുടെ മൊത്തത്തിലുള്ള സൗന്ദര്യം പൂർണ്ണമായും കെടുത്തിക്കളയും ഇവ. ഇത്തരം മറുകുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടികൈകളിതാ...

Samayam Malayalam 21 Oct 2019, 11:32 am
Samayam Malayalam Home remedies to remove moles

ചർമ്മത്തിൽ തുല്യമായ രീതിയിൽ പടരാത്ത ചർമ്മ കോശങ്ങളുടെ കൂട്ടമാണ് മറുകുകൾ. ഇത്തരം ചർമ്മകോശങ്ങളെ ശാസ്ത്രീയമായി മെലനോസൈറ്റുകൾ എന്ന് വിളിക്കുന്നു. ഈ കോശങ്ങളാണ് പിഗ്മെന്റിന് അതിന്റെ നിറം നൽകുന്നത്. ചർമത്തിൽ ഉണ്ടാവുന്ന ഇത്തരം മറുകുകൾ എല്ലാം തന്നെ തുടക്കത്തിൽ മിക്കവാറും ഉരച്ചിലുകളും ചൊറിച്ചിലും, തുടങ്ങിയ പ്രകോപനങ്ങളെ പ്രകടിപ്പിക്കാറുണ്ട്. ഇതിനു കാരണം സൂര്യനിൽ നിന്നും ഏൽക്കുന്ന പ്രകാശവും ചർമ്മം ഉത്പാദിപ്പിക്കുന്ന മെലാനിൻ എന്ന പദാർത്ഥവുമാണ്. കാലക്രമേണ ഇത്തരം മറുകുകൾ തവിട്ടു നിറമായി മാറാറുണ്ട്. ചില മറുകുകൾ നമ്മുടെ മുഖത്തിൻറെ സൗന്ദര്യത്തെ വർദ്ധിപ്പിക്കാനും കൂടുതൽ മനോഹരമാക്കി തീർക്കുവാനും സഹായിക്കും. എന്നാൽ മറ്റ് ചിലത് അത്ര മനോഹരമാകില്ല കാണാൻ.

നിങ്ങളുടെ മുഖത്തോ ശരീര ചർമത്തിലോ ഇത്തരത്തിൽ ഏതെങ്കിലും മറുകുകൾ ഉണ്ടെങ്കിൽ, അവ കളയണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇനി ആശുപത്രിയിലോ ക്ലിനിക്കിലോ പോകേണ്ട കാര്യമില്ല. ഇത്തരം മറുകുകൾ നീക്കം ചെയ്യാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില അത്ഭുത മാർഗ്ഗങ്ങളുണ്ട്. പാർശ്വഫലങ്ങൾ ഇല്ല എന്ന് മാത്രമല്ല, ഈ മറുകുകൾ വളരെ വേഗത്തിൽ നിങ്ങളുടെ ചർമ്മത്തിൽ നിന്ന് അടർന്ന് പോകുകയും ചെയ്യും.

Also read: അനാവശ്യ രോമം വളരുന്നത് തടയാം!

ബേക്കിംഗ് സോഡയും ആവണക്കെണ്ണയും

ആവശ്യമായ ചേരുവകൾ

1/2 ടീസ്പൂൺ ബേക്കിംഗ് സോഡ
2 - 3 തുള്ളി ആവണക്കെണ്ണ
ബാൻഡ്-എയ്ഡ് (Band-Aid) അല്ലെങ്കിൽ പശയുള്ള ടേപ്പ്

എങ്ങനെ ഉപയോഗിക്കാം?

ബേക്കിംഗ് സോഡയും ആവണക്കെണ്ണയും കൂട്ടി ചേർത്ത് മിക്സ് ചെയ്തു കൊണ്ട് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മറുകുകളിൽ പുരട്ടുക. ബാൻഡ് എയ്ഡ് ഉപയോഗിച്ച് മൂടിയ ശേഷം ഒരു രാത്രി കാത്തിരിക്കുക.

എത്ര തവണ നിങ്ങൾ ഇത് ചെയ്യണം?

മറുകുകൾ പൂർണ്ണമായും മാഞ്ഞു പോകുന്നത് വരെ എല്ലാ രാത്രിയിലും ഇത് ആവർത്തിക്കുക.

ഈ മിശ്രിതം എങ്ങനെ പ്രവർത്തിക്കുന്നു?

ആവണക്കെണ്ണയും ബേക്കിംഗ് സോഡയും പ്രകൃതിദത്തമായി മറുകുകളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. ബേക്കിംഗ് സോഡ മറുകുകളെ വരണ്ടതാക്കുന്നു, അതേസമയം ആവണക്കെണ്ണ ചർമ്മത്തെ റിലാക്സ് ചെയ്യാനും അനുവദിക്കുന്നു. ചർമത്തിൽ ഏതെങ്കിലും തരത്തിലുള്ള വടുക്കളോ പാടുകളോ ഒന്നും അവശേഷിപ്പിക്കാൻ ഈ രീതി അനുവദിക്കാറില്ല.

Also read: ഒരാഴ്ചയ്ക്കുള്ളിൽ കക്ഷത്തിലെ കറുപ്പ് നിറം മാറും!

പഴത്തൊലി

വേണ്ടത്:

പഴത്തൊലി
പശയുള്ള ടേപ്പ്

പഴത്തൊലി ഉപയോഗിച്ച് മറുകുകളെ എങ്ങനെ നീക്കം ചെയ്യാം?

പഴത്തൊലിയിലെ ഒരു ചെറിയ കഷണം മുറിച്ചെടുത്ത് മറുകുകൾ ഉള്ള ഭാഗത്ത് വയ്ക്കുക. അതായത് തൊലി ഭാഗം ഉള്ളിൽ, മറുകുകൾക്ക് അഭിമുഖമായി വരുന്ന രീതിയിൽ വേണം വെക്കാൻ. അതിനുശേഷം ഒരു ടേപ്പ് അല്ലെങ്കിൽ Band-Aid ഉപയോഗിച്ച് കൊണ്ട് ഇത് ഒട്ടിച്ചു വയ്ക്കുക. രാത്രി മുഴുവൻ ഇങ്ങനെ വച്ചശേഷം രാവിലെ എടുത്തു മാറ്റാം. മറുകുകൾ അപ്രത്യക്ഷമാകുന്നത് വരെ ഇത് ആവർത്തിക്കുക.

വെളുത്തുള്ളി

മറുകുകൾ നീക്കം ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഒരു വസ്തുവാണ് വെളുത്തുള്ളി. ഇവ മറുകുകൾ നീക്കം ചെയ്യാൻ എങ്ങനെ സഹായിക്കും എന്ന് നോക്കാം. കുറച്ച് വെളുത്തുള്ളി അല്ലികൾ എടുത്ത് നന്നായി ചതച്ചെടുത്ത ശേഷം പേസ്റ്റ് ഉണ്ടാക്കിയെടുക്കുക. ഈ പേസ്റ്റ് മറുകുകളിൽ തേച്ച് പിടിപ്പിക്കണം. പേസ്റ്റ് ഉണങ്ങാൻ തുടങ്ങിയാൽ, മറുകുള്ള ഭാഗങ്ങളിൽ ഒരു ഒരു തുണി വെച്ച് കെട്ടി ഒരു രാത്രി മുഴുവൻ കാത്തുസൂക്ഷിക്കുക. പിറ്റേന്ന് രാവിലെ ഇത് എടുത്തു കളയാം. കുറഞ്ഞത് ഒരാഴ്ചത്തേക്ക് എങ്കിലും ഇത് ആവർത്തിക്കുക, ഇങ്ങനെ സ്ഥിരമായി ചെയ്‌താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം മറുകുകളെ ഇല്ലാതാക്കാൻ സാധിക്കും.

Also read: ഇനി മുടിയുടെ അറ്റം പിളരില്ല; ഈ കാര്യങ്ങൾ ചെയ്‌താൽ മതി

നാരങ്ങ നീര്

വേണ്ടത്:

നാരങ്ങ നീര്
പഞ്ഞി
പശയുള്ള ടേപ്പ്

ചെയ്യേണ്ട വിധം

ഒരു കഷ്ണം പഞ്ഞി അല്പം നാരങ്ങ നീരിൽ മുക്കി മറുകിൽ വയ്ക്കുക. ഒരു ടേപ്പ് ഉപയോഗിച്ച് കൊണ്ട് ഈ ഭാഗത്ത് പഞ്ഞി ഉറപ്പിച്ചു വയ്ക്കാവുന്നതാണ്. ഏകദേശം 20 മിനിറ്റ് കാത്തിരുന്ന ശേഷം പഞ്ഞി മറുകിൽ നിന്ന് എടുത്ത് മാറ്റം. ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ മികച്ച ഫലം ലഭ്യമാകും.

ഉരുളക്കിഴങ്ങ്

ഒരു ചെറിയ കഷണം ഉരുളക്കിഴങ്ങ് മാത്രം ഉപയോഗിച്ച് ചർമ്മത്തിലെ മറുകുകൾ നീക്കം ചെയ്യാൻ കഴിയും. ഉരുളക്കിഴങ്ങ് ഒരു കഷണം മുറിച്ചെടുത്ത് മറുകുകളിൽ ഒന്നോ രണ്ടോ മിനിറ്റ് തടവുക. അനാവശ്യ മറുകുകൾ കളയാൻ ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഇതുപോലെ തന്നെ ചെയ്യാവുന്ന മറ്റൊരു മികച്ച വിദ്യ മറുകുകളിൽ ഒരു ചെറിയ കഷ്ണം ഉരുളക്കിഴങ്ങ് വച്ച് പൊതിഞ്ഞു വയ്ക്കുക എന്നതാണ്. നാല് മുതൽ ഏഴ് ദിവസം വരെ ഇങ്ങനെ ചെയ്യുന്നത് തുടരാം. ഉരുളക്കിഴങ്ങ് അഴുകിപ്പോകുമ്പോൾ മറുകും അതോടൊപ്പം താനെ മാഞ്ഞു പൊയ്ക്കോളും.

വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചും മറുകുകൾ ചർമ്മത്തിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. ഇതിന് വേണ്ടത് ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ മറുകിൽ പുരട്ടുക മാത്രമാണ്.

മഞ്ഞൾ

വേണ്ടത്:

1 ടീസ്പൂൺ മഞ്ഞൾപ്പൊടി
1 വിറ്റാമിൻ സി ടാബ്ലെറ്റ് (Vitamin C tablet)
അല്പം തേൻ

എങ്ങനെ ഉപയോഗിക്കാം?

വിറ്റാമിൻ സി ടാബ്‌ലെറ്റ് പൊട്ടിച്ച് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിൽ ചേർത്ത് കലർത്തുക. പേസ്റ്റ് ഉണ്ടാക്കിയെടുക്കാൻ ആയി ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി തേൻ കൂടി ചേർക്കുക. ഈ പേസ്റ്റ് മറുകിൽ പുരട്ടി ഉണങ്ങാനായി 15-20 മിനിറ്റ് കാത്തിരിക്കുക. ഇതിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

കറ്റാർവാഴ

വേണ്ടത്:

കറ്റാർവാഴ ജെൽ
പഞ്ഞി

എങ്ങനെ ചെയ്യാം?

മറുകുള്ള ഭാഗം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കറ്റാർവാഴ ജെൽ ഒരു പഞ്ഞിയിൽ മുക്കി ഈ ഭാഗത്ത് ഒട്ടിച്ചു വയ്ക്കാം. 2-3 മണിക്കൂറുകൾ കാത്തിരുന്ന ശേഷം ഇത് എടുത്ത് കളയാവുന്നതാണ്. ദിവസവും രണ്ടു തവണ വീതം ഇത് ചെയ്യാം.

മല്ലിയില

വേണ്ടത്:

1/4 കപ്പ് മല്ലി ഇലകൾ
വെള്ളം

എങ്ങനെ ഉപയോഗിക്കാം?

ഒരു മിക്സിയിൽ ഇട്ട് മല്ലിയിലയും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ പേസ്റ്റ് മറുകുള്ള ഉള്ള ഭാഗത്ത് പുരട്ടുക. 10 മിനിറ്റ് നേരം ഇത് അങ്ങനെ ഇരിക്കട്ടെ. തുടർന്ന് വെള്ളം ഉപയോഗിച്ച് കഴുകി കളയാം.

ഈ വിദ്യകളിൽ ഏതെങ്കിലും പ്രയോഗിച്ചു കൊണ്ട് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ മറുകുകൾ കളയാൻ സാധിക്കും. അതുകൊണ്ടുതന്നെ മറുകുകൾ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ഇവയിൽ ഏതെങ്കിലും പരീക്ഷിച്ച് എളുപ്പത്തിൽ പരിഹാരം കണ്ടെത്താം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്