ആപ്പ്ജില്ല

Baby Names: കുഞ്ഞുവാവയ്ക്ക് പേരിടാം; ഭാഗ്യം കൊണ്ടുവരും പേരുകൾ ഇതാ

നിങ്ങളുടെ കുഞ്ഞിന് പേരിടണ്ടേ? ഭാഗ്യം കൊണ്ടുവരുന്ന ചില പേരുകൾ കണ്ടെത്താം. കുഞ്ഞിന് പേരിടുക എന്നത് മിക്ക മാതാപിതാക്കൾക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇനി ആശങ്കപ്പെടേണ്ട. നിങ്ങളുടെ പൊന്നോമനയ്ക്കുള്ള പേര് ഇവിടെ നിന്ന് കണ്ടെത്താം.

Samayam Malayalam 22 Oct 2021, 9:52 am
ഒരു കുഞ്ഞ് ജനിയ്ക്കാൻ പോകുന്നു എന്ന് അറിയുന്ന നിമിഷം മുതൽ തന്നെ അമ്മയ്ക്കും അച്ഛനും പേരിനെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങും. വ്യത്യസ്തമായതും അതിമനോഹരവുമായ പേരുകൾ കണ്ടെത്താൻ ഏതറ്റം വരെയും സഞ്ചരിയ്ക്കുന്നവരുണ്ട്. ചില സമയത്ത് ഒറ്റ നോട്ടത്തിൽ മനോഹരമായ പേരുകൾ എന്ന് തോന്നുമെങ്കിലും അതിൻറെ അർഥം, വാക്യ ഘടന എന്നിവ ഭാഗ്യകരമാകില്ല. അല്ലെങ്കിൽ ഉദ്ദേശിച്ച അർത്ഥമാകില്ല ആ പേരിനുള്ളത്. ഒടുവിൽ ആലോചനകളും ആശങ്കകളും കാടുകയറുമ്പോൾ ഒരു സാധാരണ പേരിലേയ്ക്ക് ഒതുങ്ങുകയാണ് പലപ്പോഴും സംഭവിയ്ക്കാറുള്ളത്. കേൾക്കുമ്പോൾ പരമ്പരാഗതമായ എന്നാൽ അതിമനോഹരമായ പേരുകൾ ധാരാളമുണ്ട്, വാക്കും അർത്ഥവും ഒരുപോലെ മികച്ചത്. അല്ലെങ്കിൽ വ്യത്യസ്തമായ മോഡേൺ പേരുകളും ധാരാളമുണ്ട്.
Samayam Malayalam best lucky names for boys and girls
Baby Names: കുഞ്ഞുവാവയ്ക്ക് പേരിടാം; ഭാഗ്യം കൊണ്ടുവരും പേരുകൾ ഇതാ


​പെൺകുട്ടികൾക്കുള്ള പേരുകൾ

നിലവിൽ മിക്ക ആളുകളും ശ്രദ്ധ നൽകുന്നത് ഭാഗ്യദായകമായ പേരുകൾ കണ്ടെത്തുന്നതിനാണ്. എന്നാൽ ഭാഗ്യം നിറഞ്ഞ പേരുകൾ പലപ്പോഴും സ്വന്തം ഭാഷയിൽ നിന്ന് കണ്ടെത്തുന്നതിനേക്കാൾ അന്യ ഭാഷകളെ ആശ്രയിക്കുന്നവരുമുണ്ട്. പെൺകുട്ടികൾക്കുള്ള പേരുകൾ നോക്കുമ്പോൾ ഭാഗ്യകരമെന്ന് കരുതുന്ന ഒന്നാണ് ‘ഐറിസ്’. ഗ്രീക്ക് ഭാഷയിൽ മഴവില്ല് എന്നർത്ഥം വരുന്ന, ഭാഗ്യകരമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വാക്കാണിത്. മറ്റൊന്നാണ് ഇവാഞ്ചലിൻ, സുവാർത്ത കൈമാറുന്നവൾ എന്നർത്ഥം. സന്തോഷം കൊണ്ടുവരുന്നവൾ എന്നർത്ഥമുള്ള ‘ബിയാട്രിസ്’ എന്ന പേരും ഭാഗ്യം കൊണ്ട് വരുമെന്ന വിശ്വാസത്തിലാണ് കൂടുതൽ ആളുകളിലേയ്ക്ക് എത്തിയത്.

​ആൺകുട്ടികൾക്കുള്ള പേരുകൾ

ആൺകുട്ടികളുടെ കാര്യത്തിൽ ‘ആഷർ ‘ എന്ന പേര് ഏറ്റവും ഭാഗ്യകരമാണ് എന്ന് വിശ്വസിക്കുന്നു. ഹീബ്രു ഭാഷയിൽ സന്തോഷം എന്നാണ് ഈ വാക്കിൻറെ അർഥം. 2020 ൽ ഏറ്റവും കൂടുതൽ പ്രചാരത്തിലായ ഭാഗ്യകരമായ പേരും ആഷർ ആണെന്ന് ഈയിടെ നടന്ന ഒരു സർവേ വ്യക്തമാക്കുന്നു. കുഞ്ഞിൻറെ ജനനത്തിനായി കാത്തിരിയ്ക്കുന്ന 3,428 രക്ഷിതാക്കളിൽ 78 ശതമാനവും തങ്ങളുടെ കുഞ്ഞിന് ഭാഗ്യദായകമായ പേരുകൾ നൽകണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഇവരിൽ 44 ശതമാനം പേരും ചിന്തിയ്ക്കുന്നത് ഇത്തരം പേരുകൾ അവരെ ജീവിതത്തിൽ മുന്നേറാൻ സഹായിക്കും എന്നാണ്. 23 ശതമാനം പേർ കരുതുന്നത് ഇത്തരം പേരുകൾ കുഞ്ഞിന് നൽകിയാൽ അവർ ഏറ്റവും സൗന്ദര്യമുള്ളവരായി മാറും എന്നാണ്. ഭാഗ്യകരമായ പേരുകൾക്കായി സമയം ചെലവഴിയ്ക്കുന്നത് നഷ്ടമാണ് എന്നുള്ളവരാണ് ഇതിനോട് വിയോജിച്ച മിക്കവരും. പേരുകൾക്ക് ജീവിതത്തിൽ എന്തെങ്കിലും ചെയാൻ സാധിയ്ക്കും എന്നവർ വിശ്വസിയ്ക്കുന്നില്ല.

​പെൺകുട്ടികൾക്കുള്ള ഭാഗ്യം നിറഞ്ഞ പേരുകളും അവയുടെ അർത്ഥവും:

ഐറിസ് – ഭാഗ്യത്തെ പ്രതിനിധാനം ചെയ്യുന്ന മഴവില്ല്

ഒക്ടെവിയ – ലാറ്റിൻ ഭാഷയിൽ ഭാഗ്യ സംഖ്യയായ 8 എന്നർത്ഥം

ഇവാഞ്ചലിൻ - സദ്‌ വാർത്തകൾ നൽകുന്നവൾ എന്ന് ഗ്രീക്ക് ഭാഷയിൽ അർഥം

ജെയ്ടി – ജ്ഞാനം നിറഞ്ഞവൾ

ബിയാട്രിസ് – അനുഗ്രഹീത , സന്തോഷം കൊണ്ടുവരുന്നവൾ

കിയാര – ഇറ്റാലിയൻ ഭാഷയിൽ തെളിഞ്ഞ പ്രകാശം എന്നർത്ഥം

വിൻഫ്രട് – സമാധാനത്തെ സ്നേഹിക്കുന്നവൾ

ഫെലിസിറ്റി – ലാറ്റിൻ ഭാഷയിൽ ഭാഗ്യം എന്നർത്ഥം

ആംബർ - ഭാഗ്യ സൂചകമായ ഒരുതരം രത്നക്കല്ല്

ക്ലോവർ - ഭാഗ്യസൂചകമായ ഒരു ചെടി

​ആൺകുട്ടികൾക്കുള്ള ഭാഗ്യദായകമായ പേരുകൾ:

ആഷർ - ഹീബ്രുവിൽ സന്തോഷം എന്നർത്ഥം

ആർലി – ഹീബ്രുവിൽ വാഗ്ദാനം എന്നർത്ഥം

ഫെലിക്സ് – ലാറ്റിൻ ഭാഷയിൽ സന്തോഷം അല്ലെങ്കിൽ ഭാഗ്യം എന്നർത്ഥം

ക്വിൻ - ഐറിഷ് ഭാഷയിൽ ബുദ്ധി, വിവേകം എന്നർത്ഥം

ചാൻസ് – നല്ല ഭഗ്യം

എഡ്മണ്ട് – മികവ് അല്ലെങ്കിൽ സമൃദ്ധി എന്നർത്ഥം

ബെനഡിക്റ്റ് – ലാറ്റിൻ ഭാഷയിൽ മികവ് അല്ലെങ്കിൽ സമൃദ്ധി എന്നർത്ഥം

സെവൻ - ആന്തരിക ജ്ഞാനം

ബെന്നറ്റ് – അനുഗ്രഹീതൻ എന്ന് അർഥം

ക്വിൻ - ബുദ്ധി, വിവേകം

Also read: ഗർഭകാലത്ത് മനസ്സിൽ നല്ല ചിന്തകൾ നിറയട്ടെ! ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

​ഭാഗ്യം കൊണ്ടുവരും പേരുകൾ!

വിശ്വാസം പലർക്കും പലതാണെങ്കിലും ഭാഗ്യകരമായ പേരുകൾ കണ്ടെത്തുന്നതിനായി കാത്തിരിയ്ക്കുന്നവരാണ് മിക്കവരും. അതിനാൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നൽകാവുന്ന മനോഹരമായ പേരുകളുടെ ഒരു നിര തന്നെയുണ്ട്‌. അവയിൽ ചിലത് കണ്ടില്ലേ? കൂടെ ആ പേരുകളുടെ അർത്ഥവും.

എവിടെയുള്ളവർക്കും പരീക്ഷിയ്ക്കാവുന്ന മികച്ച പേരുകളാണ് ഇവയെല്ലാം . ഭാഗ്യം കൊണ്ടുവരുന്ന പേരുകൾ അന്വേഷിയ്ക്കുന്നവർക്ക് ഇതിൽ മനോഹരമെന്നു തോന്നുന്ന പേര് തൻറെ കുഞ്ഞിന് നൽകാം. നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ മുന്നോട്ട് നയിക്കുക, ആ വിശ്വാസം യാതാർത്ഥ്യമാകട്ടെ. നല്ല പേരിലൂടെ നിങ്ങളുടെ കുഞ്ഞിനും നിങ്ങൾക്കും ജീവിതത്തിൽ ഭാഗ്യം വരട്ടെ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്