ആപ്പ്ജില്ല

പ്രസവസമയത്ത് യോനീഭാഗത്തു നടക്കുന്ന സ്വകാര്യം....

യോനീദ്വാരത്തിലൂടെ കുഞ്ഞെങ്ങനെ പുറത്തു വരുമെന്നതിന്റെ സംബന്ധിച്ചുള്ള പല ആശങ്കകളും പലര്‍ക്കുമുണ്ടാകും. പ്രസവ സമയത്ത് നടക്കുന്ന വജൈനല്‍ മാറ്റങ്ങളെ സംബന്ധിച്ചുള്ള ചില വസ്തുതകള്‍ അറിയൂ.....

Samayam Malayalam 10 May 2021, 6:27 pm
ഗര്‍ഭകാലംമുതല്‍ പ്രസവം വരെയും ശേഷവും സ്ത്രീ ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. ഹോര്‍മോണുകളാണ് ഇത്തരം മാറ്റങ്ങളില്‍ പ്രധാനപ്പെട്ടത്. ഇത്തരം ഹോര്‍മോണ്‍ മാറ്റങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും അനുകൂലമായ മാറ്റങ്ങളുണ്ടാക്കുന്നവയും കൂടിയാണ്. ഒന്‍പതു മാസം കഴിഞ്ഞാല്‍ കുഞ്ഞിനെ കയ്യില്‍ കിട്ടുന്നതിനുള്ള കാത്തിരിപ്പിനൊപ്പം പ്രസവമെന്ന പ്രക്രിയ പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. പ്രസവ സമയത്ത് സ്ത്രീ ശരീരത്തില്‍ പല തരത്തിലെ പ്രക്രിയകളും നടക്കുന്നു. ഏറെ വ്യത്യാസങ്ങളും വ്യതിയാനങ്ങളും നടക്കുന്നത് യോനീഭാഗത്തുമാണ്. വജൈനല്‍ മസിലുകളുടെ വികാസവും ചുരുങ്ങലുമെല്ലാം തന്നെ പ്രസവ സമയത്തു നടക്കുന്നതാണ് കുഞ്ഞിന്റെ ജനനം എളുപ്പമാക്കുന്നതും. യോനീദ്വാരത്തിലൂടെ കുഞ്ഞെങ്ങനെ പുറത്തു വരുമെന്നതിന്റെ സംബന്ധിച്ചുള്ള പല ആശങ്കകളും പലര്‍ക്കുമുണ്ടാകും. പ്രസവ സമയത്ത് നടക്കുന്ന വജൈനല്‍ മാറ്റങ്ങളെ സംബന്ധിച്ചുള്ള ചില വസ്തുതകള്‍ അറിയൂ..
Samayam Malayalam changes during delivery in vaginal area
പ്രസവസമയത്ത് യോനീഭാഗത്തു നടക്കുന്ന സ്വകാര്യം....


​പ്രസവ സമയത്ത് യോനീനാളിയിലൂടെ

പ്രസവ സമയത്ത് യോനീനാളിയിലൂടെ എങ്ങനെ കുഞ്ഞു പുറത്തു വരുമെന്നതാകും, സ്‌ട്രെച്ചിംഗ് അഥവാ വലിയുന്ന സ്വഭാവമാണ് ഈ ഭാഗത്തെ മസിലുകള്‍ക്കുള്ളത്. ഇതിനാല്‍ തന്നെ വജൈനല്‍ മസിലുകള്‍ വലിയുന്നതിലൂടെയാണ് പ്രസവം നടക്കുന്നതും. ഇത് ഒരുവിധം വലിപ്പമുള്ള കുഞ്ഞുങ്ങളെ പുറന്തള്ളാന്‍ മാത്രം വലിയുന്ന സ്വഭാവമുള്ളതാണ്. ഇതിനാല്‍ തന്നെ വജൈനല്‍ ദ്വാരത്തിന് കുഞ്ഞു പുറത്തേയ്ക്കു വരുന്ന വഴിയില്‍ വലിയാനും വലിപ്പം വര്‍ദ്ധിയ്ക്കാനും സാധിയ്ക്കും.പലരേയും അലട്ടുന്ന, പേടിപ്പിയ്ക്കുന്ന കാര്യം. ഇതിലൂടെ കുഞ്ഞു പുറത്തു വരുമ്പോള്‍ ഈ ഭാഗം മുറിയ്‌ക്കേണ്ടി വരും, സ്റ്റിച്ചുണ്ടാകും, കീറും തുടങ്ങിയ ധാരണകള്‍ പലര്‍ക്കുമുണ്ടാകും. ഇതാകും അവരെ പേടിപ്പിയ്ക്കുന്നതും. എന്നാല്‍ യോനീദ്വാരത്തിലൂടെ കുഞ്ഞു പുറത്തു വരുന്നതിന് ഇത്തരം ഭയങ്ങളുടെ അടിസ്ഥാനമില്ലെന്നതാണ് വാസ്തവം.സ്ത്രീയുടെ യോനീ ഭാഗം പ്രസവമെന്ന സങ്കീര്‍ണമായ പ്രക്രിയയ്ായി ഒരുക്കപ്പെട്ടിരിയ്ക്കുന്നതാണ്.

​പ്രസവത്തില്‍ കുഞ്ഞിന്റെ തലയാണ്

പ്രസവത്തില്‍ കുഞ്ഞിന്റെ തലയാണ് ആദ്യമായി പുറത്തേയ്ക്കു വരിക. ഇതിനായി വയറ്റില്‍ വച്ചു തന്നെ കുഞ്ഞിന്റെ പൊസിഷന്‍ ശരിയായി വരേണ്ടതും അത്യാവശ്യമാണ്. ഈ തലയും ആവറേജ് വലിപ്പം 11.4 സെന്റീമീറ്ററാണ്. വജാനയ്ക്ക് 2.1-3.5 സെന്റീമീറ്ററും. അപ്പോള്‍ ഇത്രയും ചെറിയ ദ്വാരത്തിലൂടെ ഇത്രയും വലിയ കുഞ്ഞിന്റെ തല എങ്ങനെ പുറത്തു വരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടാകുന്നതു സാധാരണം. എന്നാല്‍ വജൈനയുടെ പ്രകൃതമറിഞ്ഞാല്‍ ഇതെക്കുറിച്ചുള്ള ആശങ്കകള്‍ക്കു സ്ഥാനമുണ്ടാകില്ല.കാരണ വികസിയ്ക്കാനും ചുരുങ്ങാനും കഴിവുള്ള മസിലുകളാലാണ് യോനീഭാഗം രൂപപ്പെട്ടിരിയ്ക്കുന്നത്.

​യോനീഭാഗത്തു മുറിവുണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ്

യോനീഭാഗത്തു മുറിവുണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പലര്‍ക്കുംപ്രസവത്തോട് ഭീതിയുണ്ടാകുന്നത്. ചില സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ചും കുഞ്ഞിന് വലിപ്പക്കൂടുതലെങ്കില്‍ ഈ ഭാഗത്ത് മുറിവുണ്ടാക്കും. ഈ ഭാഗത്തെ ചര്‍മത്തില്‍ മുറിവുണ്ടാക്കി കുഞ്ഞിനു പുറത്തേയ്ക്കു വരാനുള്ള സാഹചര്യമൊരുക്കും. പ്രസവ സമയത്ത് കുഞ്ഞിന് പുറത്തു വരാന്‍ എളുപ്പത്തില്‍ പെരിനിയല്‍ ഭാഗം, അതായത് വജൈനയ്ക്കും മലദ്വാരത്തിനും ഇടയില്‍ മുറിവുണ്ടാക്കാറുണ്ട്. ഈ ഭാഗത്തു സ്റ്റിച്ചുണ്ടാകും. ഇതു കൊണ്ടു തന്നെ ഈ ഭാഗത്തു പ്രസവശേഷം അണുബാധയില്ലാതിരിയ്ക്കാന്‍ ഏറെ ശ്രദ്ധിയ്ക്കുക.

സ്ത്രീകളില്‍ പ്രസവശേഷം

സ്ത്രീകളില്‍ പ്രസവശേഷം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം പൂര്‍വസ്ഥിതിയിലാകാന്‍ സമയം പിടിയ്ക്കും. ഇതു കൊണ്ടു തന്നെ വജൈനല്‍ ഭാഗത്ത് വരണ്ട സ്വഭാവമുണ്ടാകുന്നതും സാധാരണയാണ്.അതായത് യോനീഭാഗത്തെ വരള്‍ച്ച. പ്രത്യേകിച്ചും മുലയൂട്ടുന്ന അമ്മമാരില്‍ ഈ പ്രശ്‌നം സാധാരണയാണ്. എന്നാല്‍ ആദ്യ ആര്‍ത്തവത്തോടെ ഇത് പിന്നീട് സ്വാഭാവികമാകും. ശരീരത്തിലെ ഹോര്‍മോണ്‍ പ്രക്രിയ സ്വാഭാവിക നില വരിയ്ക്കും. ഇതോടെ സാധാരണ ഗതിയില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിയും.

​പ്രസവ സമയത്ത് യോനീഭാഗത്ത്

പ്രസവ സമയത്ത് യോനീഭാഗത്ത് പല പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഈ ഭാഗം കൂടുതല്‍ വിസ്താരമുള്ളതാകുന്നു. വലിയുകയും അയയുകയും ചെയ്യുന്നു. യോനീ ദ്വാരം വിസ്താരം വയ്ക്കുന്നു. കുഞ്ഞു പുറത്തേയ്ക്കു വരുന്നതിന് അനുസരിച്ച് വലിയുകയും ചെറുതാകുകയും ചെയ്യും. ഉള്ളില്‍ സംഭവിയ്ക്കുന്ന മസില്‍ കോണ്‍ട്രാക്ഷനുകള്‍ പുറത്തേയ്ക്ക് കുഞ്ഞിനെ തള്ളുന്നു. ഇത്തരം കാര്യങ്ങളിലൂടെ പ്രസവമെന്ന പ്രക്രിയ, കുഞ്ഞു പുറത്തേയ്ക്കു വരുന്ന പ്രക്രിയ നടക്കുന്നു.

​യോനീ ഭാഗത്തെ മസിലുകള്‍ക്ക്

യോനീ ഭാഗത്തെ മസിലുകള്‍ക്ക് അയയാനും മുറുകാനും കഴിവുണ്ട്. എങ്കിലും വല്ലാതെ അയഞ്ഞാല്‍ ചിലരില്‍ ഇത് പൂര്‍വസ്ഥിതി പ്രാപിയ്ക്കാന്‍ സമയമെടുക്കും. യോനീഭാഗത്തെ മസിലുകള്‍ അയയാനും വീണ്ടും ചുരുങ്ങാനും കഴിയുന്നതാണെങ്കിലും പ്രസവ ശേഷം ചിലപ്പോള്‍ പൂര്‍വസ്ഥിതി പ്രാപിച്ചെന്നു വരില്ല. പ്രത്യേകിച്ചും വലിപ്പം കൂടിയ കുഞ്ഞാണെങ്കില്‍. വജൈനല്‍ ഭാഗം അയയുന്നതു പല സ്ത്രീകള്‍ക്കും സംഭവിയ്ക്കുന്നതുമാണ്. എന്നാല്‍ പെല്‍വിക് വ്യായാമങ്ങളും ചില വീട്ടുവൈദ്യങ്ങളുമെല്ലാം ഇതിനു സഹായിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്