ആപ്പ്ജില്ല

episiotomy: പ്രസവത്തില്‍ എപിസിയോട്ടമി, എപ്പോള്‍, എങ്ങിനെ...

episiotomy: പ്രസവ സമയത്ത് വജൈനല്‍ ഭാഗം കീറി കുഞ്ഞിന്റെ പുറത്തേയ്ക്കുള്ള വരവ് സുഗമമാക്കുന്ന രീതിയുണ്ട്. എന്നാല്‍ ഇത് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ചെയ്യുക. എപ്പിസിയോട്ടമി എന്നറിയപ്പെടുന്ന ഇതെക്കുറിച്ച് കൂടുതലറിയൂ.

Samayam Malayalam 11 Jul 2022, 7:06 pm
പ്രസവമെന്നത് അല്‍പം സങ്കീര്‍ണമായത് തന്നെയാണ്. അമ്മയുടേയും കുഞ്ഞിന്റേയും ജീവന് അപകടമില്ലാതെ പുതു പിറവിയ്ക്ക് വഴിയൊരുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമുള്ള ഒന്നാണ്. എത്ര തന്നെ നോര്‍മല്‍ എന്നു പറഞ്ഞാലും പ്രസവ സമയത്ത് പല പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. പ്രസവം , അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ കൈക്കൊള്ളുന്ന പല നടപടിക്രമകങ്ങളുമുണ്ട്. പ്രസവം സിസേറിയന്‍, സാധാരണ എന്നതല്ലാതെ സാധാരണ പ്രസവമെങ്കില്‍ തന്നെ എപ്പിസിയോട്ടമി പോലുളള വഴികള്‍ അവലംബിയ്ക്കുന്നതും സാധാരണയാണ്.
Samayam Malayalam episiotomy know about the facts
episiotomy: പ്രസവത്തില്‍ എപിസിയോട്ടമി, എപ്പോള്‍, എങ്ങിനെ...



എപ്പിസിയോട്ടമി

സാധാരണ പ്രസവ സമയത്ത് മലദ്വാരത്തിനും വജൈനല്‍ ദ്വാരത്തിനും ഇടയിലുള്ള പെരിനിയം എന്ന ഭാഗത്ത് മുറിവുണ്ടാക്കി കുഞ്ഞിന് പുറത്തേയ്ക്ക് വരാനുള്ള മാര്‍ഗം സുഗമമാക്കുന്ന പ്രക്രിയയാണ് എപ്പിസിയോട്ടമി എന്ന് അറിയപ്പെടുന്നത്. കുഞ്ഞ് പുറത്തേയ്ക്ക് വരുമ്പോള്‍ നോര്‍മലായി വജൈനല്‍ ഭാഗത്തുണ്ടാകുന്ന കീറല്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് കൃത്രിമമായി ഈ ഭാഗം കീറിക്കൊടുക്കുന്നത്. സാധാരണ പ്രസവത്തില്‍ സാധാരണ രീതിയില്‍ കുഞ്ഞ് പുറത്തേയ്ക്ക് വരുമ്പോള്‍ ഈ ഭാഗം തനിയെ വലിഞ്ഞു കീറുന്നത് സാധാരണയാണ്. ഈ രീതിയിലുണ്ടാകുന്ന മുറിവിനേക്കാള്‍ ഉണ്ടാക്കുന്ന മുറിവ്, അതായത് എപ്പിസിയോട്ടമി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മുറിവ് പെട്ടെന്ന് ഉണങ്ങുന്നുവെന്നതാണ് വാസ്തവം.

ഷോള്‍ഡര്‍ ഡിസ്‌റ്റോര്‍ഷ്യ

ചില പ്രത്യേക ഘട്ടങ്ങളിലാണ് എപ്പിസിയോട്ടമി ചെയ്യുക. കുട്ടിയ്ക്ക് ഷോള്‍ഡര്‍ ഡിസ്‌റ്റോര്‍ഷ്യ എന്ന അവസ്ഥയുണ്ടെങ്കില്‍ എപ്പിസിയോട്ടമി ചെയ്യേണ്ടി വരുന്നു. അതായത് കുഞ്ഞിന്റെ ഷോള്‍ഡര്‍ പെല്‍വിക് ബോണിന് പുറകില്‍ തടഞ്ഞു പോകുന്ന അവസ്ഥ. ഈ അവസ്ഥയില്‍ കുഞ്ഞിന് പുറത്തേയ്ക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. പ്രസവ സമയത്ത് കുഞ്ഞിന്റെ ഹൃദയമിടിപ്പില്‍ വ്യത്യാസമുണ്ടാകുകയാണെങ്കില്‍ ഈ വഴി സ്വീകരിച്ചേക്കാം. കുഞ്ഞിനെ പുറത്തെടുക്കാന്‍ ഫോര്‍സെപ്‌സ്, വാക്വം പോലുള്ള വഴികള്‍ സ്വീകരിക്കേണ്ടി വരുന്ന സന്ദര്‍ഭത്തിലും എപ്പിസിയോട്ടമി ചെയ്യേണ്ടി വന്നേക്കാം. ചില സന്ദര്‍ങ്ങളില്‍ കുഞ്ഞിന് വലിപ്പം കൂടുതലാണെങ്കില്‍ പ്രസവം കൂടുതല്‍ എളുപ്പമാക്കാനായും ഇത്തരത്തില്‍ എപ്പിസിയോട്ടമി ചെയ്യാറുണ്ട്

മിഡ്‌ലൈന്‍, മീഡിയോലേറ്ററല്‍

എപ്പിസിയോട്ടമി ചെയ്യാനായി അനസ്‌തേഷ്യ ചെയ്യേണ്ട കാര്യമില്ല. ഇതിനായി ഈ ഭാഗത്ത് മരവിപ്പിയ്ക്കാന്‍ ഒരു ഇന്‍ഞ്ചക്ഷനാണ് നല്‍കുക. രണ്ടു തരത്തിലെ എപ്പിസിയോട്ടമി ഉണ്ട്. മിഡ്‌ലൈന്‍, മീഡിയോലേറ്ററല്‍ എന്നിവയാണ് ഇത്. ആദ്യത്തേതില്‍ നെടുകെയാണ് മുറിവുണ്ടാക്കുന്നത്. രണ്ടാമത്തേത് ഒരു പ്രത്യേക ആംഗിളില്‍ മുറിവുണ്ടാക്കുന്നതാണ്. രണ്ടാമത്തെ വഴിയില്‍ മുറിവിന്റെ നീളം കുറയ്ക്കാമെങ്കിലും കൂടുതല്‍ വേദനയുണ്ടാകും. മുറിവുണങ്ങുന്നതിനും കൂടുതല്‍ സമയമെടുക്കുന്നു. എപ്പിസിയോട്ടമിയ്ക്ക് ശേഷം മുറിവില്‍ സ്റ്റിച്ചിടുന്നു. ഇത് തനിയെ പോകുന്ന തരത്തിലേതുമാണ്.

​മുറിവ്

മുറിവ് സാധാരണ ഗതിയില്‍ അല്‍പ ദിവസങ്ങള്‍ക്ക് ശേഷം ഉണങ്ങുന്നു. മിക്കവാറും പേര്‍ക്ക് ഈ ഭാഗത്ത് വേദനയുണ്ടാകുന്നതും സാധാരണയാണ്. മുറിവുണങ്ങാനായി മരുന്നുകള്‍ നല്‍കുന്നു. മുറിവില്‍ കഠിനമായ വേദനയോ പഴുപ്പോ ഉണ്ടെങ്കില്‍ മെഡിക്കല്‍ സഹായം തേടുക. ഈ ഭാഗത്തെ വൃത്തിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. ഇതല്ലാതെ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഈ ഭാഗത്ത് മുറിവുണങ്ങാന്‍ മറ്റു മരുന്നുകളോ വഴികളോ പ്രയോഗിയ്ക്കരുത്. ഈ ഭാഗത്ത് കാറ്റേല്‍ക്കുന്നത് പെട്ടെന്ന് മുറിവുണങ്ങളാന്‍ സഹായിക്കും. സാധാരണ ഗതിയില്‍ 2-3ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മുറിവുണങ്ങുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്