ആപ്പ്ജില്ല

വൈകി അച്ഛനായാല്‍ ചില്ലറ അപകടവും....

വൈകി അച്ഛനാകുന്നവര്‍ ധാരാളമുണ്ട്. പൊതുവേ സ്ത്രീകളുടെ പ്രായമേറുന്നതിനൊപ്പം പ്രശ്‌നങ്ങളില്ലെങ്കിലും വൈകി അച്ഛനാകുന്നതും ചില പ്രശ്‌നങ്ങളുണ്ടാക്കുന്നു, ഇതെക്കുറിച്ചറിയൂ.

Samayam Malayalam 16 Feb 2022, 4:21 pm
ഗര്‍ഭധാരണത്തിന് അനുകൂലമായ ഘടകങ്ങളും പ്രതികൂല ഘടകങ്ങളുമുണ്ട്. വന്ധ്യത എന്നത് സ്ത്രീയ്ക്കും പുരുഷനുമുണ്ടാകാം. സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രായമെന്നത്, അതായത് പ്രായം വൈകുന്നത് ഗര്‍ഭധാരണത്തിന് തടസമാകുമെന്നു പറയാറുണ്ട്. അതായത് വൈകി അമ്മയാകുന്നതിന് ദോഷങ്ങളുണ്ട്. ഇതിനാല്‍ തന്നെ പ്രായം പ്രധാനമെന്നു പറയും. 40കള്‍ക്ക് മേല്‍ പ്രായമെങ്കില്‍ ഇത് ഏറെ റിസ്‌കാണെന്നും പറയും. എന്നാല്‍, സ്ത്രീകള്‍ക്ക് മാത്രമല്ല വൈകി അച്ഛന്മാരാകുന്നതും ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. ഇതെക്കുറിച്ചറിയൂ...
Samayam Malayalam how aged fatherhood affects pregnancy
വൈകി അച്ഛനായാല്‍ ചില്ലറ അപകടവും....



​പുരുഷന്മാരിലും

പുരുഷന്മാരിലും നാല്‍പതുകള്‍ക്കു മേല്‍ പ്രായമുള്ളവര്‍ അച്ഛന്മാരാകാന്‍ ശ്രമിയ്ക്കുമ്പോള്‍ ഇതിനുള്ള സാധ്യത കുറയുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. അതായത് പ്രായം ഏതു വിധത്തിലാണോ സ്ത്രീയുടെ ഗര്‍ഭധാരണ ശേഷിയെ തളര്‍ത്തുന്നത് അതേ രീതിയില്‍ പുരുഷന്റെ അച്ഛനാകാനുള്ള സാധ്യകളേയും കുറയ്ക്കുന്നു. വൈകി അച്ഛനാകുന്നത് സ്ത്രീ ഗര്‍ഭം ധരിയ്ക്കാനുളള സാധ്യക കുറയ്ക്കുക മാത്രമല്ല, ഗര്‍ഭധാരണത്തില്‍ തന്നെ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു.

പിതാവിന് പ്രായമേറിയാല്‍

പിതാവിന് പ്രായമേറിയാല്‍ അബോര്‍ഷന്‍ സാധ്യതയും കൂടുതലാണ്. അതായത് സാധാരണ ഗതിയില്‍ അബോര്‍ഷനാകുന്ന സാധ്യതയേക്കാള്‍ പ്രായമേറിയാല്‍ ഈ സാധ്യത അല്‍പം കൂടുതലാണെന്നു പറയാം. 20 ആഴ്ചകള്‍ക്കു മുന്‍പ് അബോര്‍ഷന്‍ സംഭവിയ്ക്കാനുളള സാധ്യത ഏറെയാണ്. ഇതു പോലെ തന്നെ സ്റ്റില്‍ബര്‍ത്ത് അതായത് കുഞ്ഞിന് മരിച്ചു ജനിക്കാനുള്ള സാധ്യതയും കൂടുതലാണ്.

അച്ഛന് പ്രായം കൂടുമ്പോള്‍

അച്ഛന് പ്രായം കൂടുമ്പോള്‍ കുഞ്ഞിന് ബര്‍ത്ത് ഡിഫെക്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതായത് കുഞ്ഞിന്റെ തലയോട് രൂപീകരണത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം. ഇതു പോലെ തന്നെ ഹൃദയം, കൈകാലുകള്‍ എന്നിവയുടെ രൂപീകരണത്തിലും പ്രശ്‌നങ്ങളുണ്ടാകാം.ഇതുപോലെ അച്ഛന് പ്രായമേറിയതെങ്കില്‍ കുഞ്ഞിന് ഓട്ടിസം പോലുളള പ്രശ്‌നങ്ങള്‍ക്കും സാധ്യത ഏറെയാണ്. ഇതു പോലെ സ്‌കീസോഫീനിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറുന്നു.

കുട്ടികളില്‍

ചൈല്‍ഡ്ഹുഡ്അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അവസ്ഥയ്ക്കും സാധ്യത ഏറെയാണ്. കുട്ടികളില്‍ കണ്ടു വരുന്ന ഒരു തരം ക്യാന്‍സറാണിത്. ശ്വേതാണുക്കളുടെ ഉല്‍പാദനത്തില്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി പറയുന്നത്. പുരുഷന്മാരില്‍ പ്രായമേറുമ്പോള്‍ ജീനുകളില്‍ മ്യൂട്ടേഷനുകള്‍ സംഭവിയ്ക്കുന്നു. ഇത് ചെറുപ്പക്കാരേക്കാള്‍ പ്രായമേറിയവരുടെ ബീജ കോശങ്ങളിലാണ് നടക്കുന്നത്. ഇതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ സ്ത്രീകളുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളേക്കാള്‍ തുലോം കുറവാണ് പുരുഷന്റെ പ്രായം കൂടുതലെങ്കില്‍ എന്നതും വാസ്തവമാണ്. കുഴഞ്ഞു വീണയാളെ മരണത്തില്‍ നിന്നും രക്ഷിയ്ക്കാന്‍: സിപിആര്‍ കൊടുക്കാം ഇങ്ങനെ...

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്