ഓവുലേഷന്‍ ശേഷം മാറിട വേദന ഗര്‍ഭലക്ഷണമോ?

| Edited bySamayam Desk | Samayam Malayalam 30 May 2023, 4:03 pm

ഓവുലേഷന്‍ ശേഷമുള്ള മാറിട വേദന ഗര്‍ഭ ലക്ഷണമോ, അറിയൂ.

  • ​ഈ സമയത്ത് പല തരത്തിലെ മാറ്റങ്ങള്‍

    ഈ സമയത്ത് പല തരത്തിലെ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാകും. ഇത് ചിലപ്പോള്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടാരിയിക്കും. ഇല്ലെങ്കില്‍ ഇതുമായി ബന്ധപ്പെടാതെയുമായിരിയ്ക്കാം. ഇത്തരം മാറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മാറിടത്തിലുണ്ടാകുന്ന ചില മാറ്റങ്ങള്‍. ആര്‍ത്തവ കാലത്തും ഗര്‍ഭ കാലത്തുമെല്ലാം തന്നെ പല തരത്തിലെ മാറ്റങ്ങളും മാറിടങ്ങളില്‍ സംഭവിയ്ക്കാം. ഇതിനു പ്രധാനപ്പെട്ട കാരണം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെയായിരിയ്ക്കും. ഓവുലേഷന്‍ ശേഷം, ഇതിനോടനുബന്ധിച്ച് ചിലര്‍ക്ക് സ്തനവേദന അനുഭവപ്പെടും. ഇത് ചിലപ്പോള്‍ കുത്തിക്കുത്തിയുള്ള വേദനയുമാകാം. ഇത് ഗര്‍ഭ കാരണമാണോയെന്ന സംശയം പലര്‍ക്കുമുണ്ടാകുകയും ചെയ്യാം.

  • ​ഇത്തരത്തില്‍ മാറിട വേദനയുണ്ടാകാന്‍

    ഇത്തരത്തില്‍ മാറിട വേദനയുണ്ടാകാന്‍ പല കാരണങ്ങളുമുണ്ട്. ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ പിന്‍വലിയുന്നു. ഇതു കാരണം വേദനയുണ്ടാകാം, സ്തനങ്ങളില്‍ കല്ലിപ്പുണ്ടാകാം. ഇതിനെ തുടര്‍ന്ന് ആര്‍ത്തവവും സംഭവിയ്ക്കാം. ഇതല്ലാതെ ഗര്‍ഭധാരണം കാരണവും ഇതുണ്ടാകാം. കാരണം അപ്പോഴും പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ കൂടുന്നതാണ് കാരണം. ഇത്തരത്തില്‍ ഗര്‍ഭ തുടക്കത്തില്‍ സ്തന വേദന തോന്നാം. ശരിയ്ക്കും ഇതു പ്രകടമായിത്തുടങ്ങുന്നത്, അതായത് ഗര്‍ഭ കാരണമാകുന്ന മാറിട വ്യത്യാസങ്ങള്‍ പ്രകടമായിത്തുടങ്ങുക ആറാഴ്ചയാകുമ്പോഴാകാം. Also read: 8 കഷ്ണം നാരങ്ങ, എളുപ്പത്തില്‍ വയര്‍ കുറയും

  • ​അതായത് ഗര്‍ഭം ധരിച്ചാലും

    അതായത് ഗര്‍ഭം ധരിച്ചാലും ഇത്തരം മാറിട വേദനയുണ്ടാകാം. ആര്‍ത്തവത്തിന്റെ മുന്‍പും ഇതുണ്ടാകാം. ഇതു കൊണ്ടു മാത്രം ഗര്‍ഭധാരണം ഉറപ്പു വരുത്താനാകില്ല. എന്നാല്‍ ഗര്‍ഭം കൂടുതലാകുന്തോറും മാറിടത്തില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടാകുന്നു. മാറിട വലിപ്പം കൂടുന്നു, നിപ്പിളിനു ചുറ്റുമുള്ള ഏരിയോള കൂടുതല്‍ കറുത്ത നിറമാകുന്നു. ഇതിന്റെ വിസ്താരം വര്‍ദ്ധിയ്ക്കുന്നു. നിപ്പിള്‍ വലിപ്പം കൂടുന്നു. മാറിടങ്ങള്‍ കൂടുതല്‍ മൃദുവാകുന്നു. ഗര്‍ഭത്തിന്റെ ആദ്യ ഒന്നു രണ്ടാഴ്ചകളില്‍ ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് കാരണം. ഇവിടെയും ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇത്തരം വ്യത്യാസങ്ങള്‍ക്കു കാരണമാകുന്നത്.

  • ​സ്തനങ്ങളുടെ നിറം മാറ്റവും

    സ്തനങ്ങളുടെ നിറം മാറ്റവും ചര്‍മ മാറ്റവുമെല്ലാം തന്നെ ഇതില്‍ പെടുന്നു. ചിലപ്പോള്‍ സ്തനങ്ങളില്‍ നിന്നും ദ്രാവകവും പുറപ്പെടും.നിറ വ്യത്യാസവും വലിപ്പ വ്യത്യാസവുമെല്ലാം ഇതില്‍ പെടുന്നു. ഗര്‍ഭധാരണം നടന്ന് 4 വരെയുളള ആഴ്ചകളില്‍ മുലപ്പാലുല്‍പാദനത്തിനായുള്ള മില്‍ക് ഡക്ടുകള്‍ അഥവാ ചെറിയ കുഴലുകള്‍ രൂപം കൊള്ളുന്നു.5-8 വരെയുളള ആഴ്ചകളില്‍ മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്നപ്ലാസന്റല്‍ ലാക്ടോജനുകള്‍ എന്ന ഹോര്‍മോണുകള്‍ പ്രവര്‍ത്തനം തുടങ്ങും. സ്തന വളര്‍ച്ചയും സ്തനങ്ങള്‍ നിറഞ്ഞതായ തോന്നലുമുണ്ടാകും. ഏരിയോളയ്ക്കു ചുറ്റുമുള്ള ഭാഗം 9-12 ആഴ്ചകളില്‍ ഏറെ കറുത്ത നിറത്തിലാകും. ഗര്‍ഭധാരണത്തിന്റെ 12 ആഴ്ചകളില്‍ നിപ്പിള്‍ ഉള്ളിലേയ്ക്കു വലിയാനും സാധ്യതയുണ്ട്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ഗര്‍ഭകാലത്തെ സ്തന വളര്‍ച്ച

    ഗര്‍ഭകാലത്തെ സ്തന വളര്‍ച്ച 36-ാമത്തെ ആഴ്ചയില്‍ പൂര്‍ണമാകും. പിന്നീടു കാര്യമായ മാറ്റങ്ങള്‍ മാറിടത്തില്‍ സംഭവിയ്ക്കുന്നില്ല. പ്രസവത്തോടനുബന്ധിച്ച് പാല്‍ ഉല്‍പാദനം ആരംഭിയ്ക്കും. ഇതോടെ സ്തന വലിപ്പം വീണ്ടും വര്‍ദ്ധിയ്ക്കും. കുഞ്ഞിന്റെ മുല കുടി നിര്‍ത്തിക്കഴിഞ്ഞാല്‍ മാറിടം ഏതാണ്ടു പൂര്‍വ സ്ഥിതി പ്രാപിയ്ക്കും. എങ്കിലും പൊതുവേ മാറിട വലിപ്പം മുന്‍പത്തേക്കാള്‍ കൂടുതലായിരിയ്ക്കും. Also read: നവജാത ശിശുപരിചരണം അമ്മമാരുടെ മാത്രം ഉത്തരവാദിത്വമോ?