ആപ്പ്ജില്ല

ആവശ്യവും അത്യാവശ്യവും തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കൂ...

നിങ്ങളുടെ കുഞ്ഞുങ്ങൾ ‘ആവശ്യവും അത്യാവശ്യവും’ തിരിച്ചറിയാൻ പ്രാപ്തരാണോ? ഇവ രണ്ടും വളരെയധികൾ വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടത് രക്ഷിതാക്കളാണ്.

Lipi 24 May 2021, 8:53 pm

ഹൈലൈറ്റ്:

  • എന്താണ് കുട്ടികളുടെ ആവശ്യവും അത്യാവശ്യവും?
  • ഇവ വെറും ആഗ്രഹങ്ങൾ മാത്രമാണോ?
  • രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കേണ്ടത്...
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Needs and Wants
ആവശ്യവും അത്യാവശ്യവും തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കൂ...
ഷോപ്പിങ്ങിനു പോകുമ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങൾ പക്വമായി പെരുമാറിയിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുട്ടികൾ ആവശ്യമുള്ളതും അനാവശ്യമായതുമായ കാര്യങ്ങൾക്ക് വാശി പിടിച്ചതിനാൽ പോക്കറ്റ് കാലിയാകുന്ന അവസ്ഥ പലർക്കും അനുഭവിയ്ക്കേണ്ടി വരാറുണ്ട്. ചിലപ്പോഴെങ്കിലും കുട്ടികളുടെ ഈ സ്വഭാവം നിങ്ങളിൽ ആധിയുണ്ടാക്കാൻ കാരണമാകുകയും ചെയ്യും. സാമ്പത്തിക പരിധിയ്ക്കുള്ളിൽ നിന്നുകൊണ്ട്, അല്ലെങ്കിൽ ജീവിതസാഹചര്യം അറിഞ്ഞ് പെരുമാറാൻ കുട്ടികൾ പലപ്പോഴും തയ്യാറാവുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്??
ജീവിതത്തിൽ ആവശ്യവും അത്യാവശ്യവും അറിഞ്ഞ് വളരുന്ന കുട്ടികൾ ഏത് ജീവിത സാഹചര്യത്തിലൂടെയും കടന്നുപോകാൻ കഴിവുള്ളവരാകും. എന്നാൽ എല്ലാ കുട്ടികൾക്കും ഈ കഴിവ് സാഹചമായി ലഭിയ്ക്കാറുണ്ടോ? ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. രക്ഷിതാക്കൾ പകർന്നു നൽകുന്ന അനുഭവങ്ങളിലൂടെയാണ് കുട്ടികൾ പാകപ്പെട്ടു വരുന്നത്. എങ്ങനെയാണ് കുട്ടികളെ അത്യാവശ്യ കാര്യങ്ങളും ആവശ്യങ്ങളും വേർതിരിച്ച് കാണാൻ പ്രാപ്തരാക്കി വളർത്തിയെടുക്കുന്നത്? മാതാപിതാക്കൾ തന്നെയാണ് ഇക്കാര്യത്തിൽ ഏറ്റവും മികച്ച അധ്യാപകർ. കുഞ്ഞിൻറെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും പതുക്കെ പതുക്കെ രക്ഷിതാക്കളുടെ പ്രവർത്തികളിൽ നിന്നാണ് കുട്ടികൾ ഈ പാഠം പഠിയ്ക്കേണ്ടത്. അതായത്, ഏറ്റവും നല്ല മാതൃക അവർക്ക് നൽകേണ്ടത് മാതാപിതാക്കൾ തന്നെയാണ്.

Also read: കുഞ്ഞുങ്ങളോട് വേണ്ട ഭീഷണിയുടെ സ്വരം

ആവശ്യവും അത്യാവശ്യവും തമ്മിലുള്ള വ്യത്യാസം:

ആവശ്യവും അത്യാവശ്യവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ആവശ്യം പലപ്പോഴും പലതാകാം, അതൊരു ആഗ്രഹാമാകാം. എന്നാൽ അത് കൂടാതെയും ജീവിയ്ക്കാൻ കഴിയും. എന്നാൽ അത്യാവശ്യമോ? അത്യാവശ്യം എന്നാൽ ഒരു മനുഷ്യന് ജീവിയ്ക്കാൻ അത്യാവശ്യമായി വേണ്ട അടിസ്ഥാന കാര്യങ്ങൾ. ആർക്കും ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങൾ, ജീവിയ്ക്കണമെങ്കിൽ അവ കൂടിയേ തീരൂ. ആളുകളുടെ ആവശ്യങ്ങൾ വ്യക്തിപരമായും കാലഘട്ടത്തിന് അനുസരിച്ചും മാറിക്കൊണ്ടിരിയ്ക്കും. എന്നാൽ അത്യാവശ്യങ്ങൾ എല്ലാക്കാലവും എല്ലാ മനുഷ്യർക്കും ഒരുപോലെ വേണ്ടവയാണ്.

ഭക്ഷണം, വസ്ത്രം, വീട്:

മനുഷ്യന് ജീവിതത്തിൽ അത്യാവശ്യമായിട്ടുള്ളത് ഭക്ഷണം, വസ്ത്രം, വീട് എന്നിവയാണ്. പണം കണ്ടെത്തുന്നതും ചെലവഴിയ്ക്കുന്നതും ഇതുപോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ അത് അനാവശ്യമായി കണക്കാക്കാനാവില്ല. എന്നാൽ വിലകൂടിയ വസ്ത്രങ്ങൾ, ചെലവ് കൂടിയ ഭക്ഷണം, ആർഭാഡമായ വീട് എന്നിവയ്ക്കായി ചെലവഴിയ്ക്കുന്ന പണം അനാവശ്യമായി തന്നെ കണക്കാക്കാം. അത് അനാവശ്യമാണോ അല്ലയോ എന്ന് കൃത്യമായി നിർണയിക്കുന്നത് ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് വ്യത്യാസപ്പെടും.

കുട്ടികളുടെ മുറി ഒരുക്കുന്നത് കുട്ടിക്കളിയല്ല; മുറിയിൽ ഇവ വേണ്ട
സ്വയം മാതൃകയാകാം:

രക്ഷിതാക്കളിൽ നിന്നാണ് കുട്ടികൾ ഓരോ കാര്യങ്ങളും പഠിച്ചെടുക്കുന്നത്, അതുകൊണ്ട് ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങിക്കുമ്പോൾ കൂടെ കൂട്ടാൻ ശ്രദ്ധിയ്ക്കണം. ആവശ്യമുള്ള സാധനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും അത്യാവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ടും എങ്ങനെ ഷോപ്പിംഗ്‌ പൂർത്തിയാക്കാം എന്ന് അവർക്ക് മനസിലാക്കി കൊടുക്കാം. ബജറ്റിൽ ഒതുങ്ങുന്ന വിലയിലുള്ളതും ഗുണനിലവാരമുള്ളതുമായ സാധനങ്ങൾ തിരഞ്ഞെടുത്തുകൊണ്ട് അവരോട് അങ്ങനെ ചെയ്താലുള്ള ഗുണങ്ങൾ വിവരിയ്ക്കുന്നതും നല്ലതാണ്.

അധ്വാനത്തിന്റെ വില അറിഞ്ഞിരിക്കണം:

പണത്തിൻറെ മൂല്യവും അത് ലഭിക്കുന്നതിനുള്ള അധ്വാനവും അവരെ അറിയിക്കണം. കഷ്ടപ്പെട്ട് അധ്വാനിച്ച് കണ്ടെത്തുന്ന പണം അനാവശ്യമായി ചെലവഴിയ്ക്കുന്നത് ഭാവിയിൽ സാമ്പത്തിക പ്രയാസമുണ്ടാക്കുമെന്ന കാര്യവും അവരെ ബോധ്യപ്പെടുത്തണം. കണ്ണിലുടക്കുന്ന പ്രിയപ്പെട്ട വസ്തുക്കളെല്ലാം വേണമെന്ന വാശി ഒഴിവാക്കാൻ രക്ഷിതാക്കൾ തന്നെ ശ്രമിയ്ക്കണം. ഇതിനായി അനാവശ്യ കാര്യങ്ങൾ വാങ്ങാതെ മാറ്റിവെച്ച സംഖ്യ കുട്ടികൾക്ക് അത്യാവശ്യമായ ഏതെങ്കിലും കാര്യങ്ങൾ വാങ്ങി നൽകിക്കൊണ്ട് വളരെ ലളിതമായി അവരെ കാര്യങ്ങൾ ധരിപ്പിയ്ക്കാം. അല്ലെങ്കിൽ, ആ പണം അവരുടെ തന്നെ എന്ന പേരിൽ പിന്നീടുള്ള ഏതെങ്കിലും കാര്യങ്ങൾക്കായി മാറ്റി വെയ്ക്കാം.

മുൻഗണന നിശ്ചയിക്കാൻ പഠിപ്പിക്കാം:

കുട്ടികൾക്ക് ആഗ്രഹം തോന്നുന്ന കാര്യങ്ങളെല്ലാം അവർക്ക് ‘അത്യാവശ്യം’ ആയിരിയ്ക്കാം. അതിനാൽ ആവശ്യങ്ങളും അത്യാവശ്യങ്ങളും തിരിച്ചറിയാനും അത്യാവശ്യങ്ങൾ മുൻഗണനാ ക്രമത്തിൽ മനസിലാക്കാനും അവർക്ക് പരിശീലനം നൽകണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്