ആപ്പ്ജില്ല

ഗര്‍ഭം വൈകിപ്പിയ്ക്കും സെക്‌സ് പിഴവുകള്‍

പങ്കാളികള്‍ക്കു യാതൊരു പ്രശ്‌നവുമില്ലെങ്കിലും ഗര്‍ഭധാരണം ബുദ്ധിമുട്ടായി മാറാറുണ്ട്. ഇതില്‍ പലപ്പോഴും വില്ലനായി മാറാറ് സെക്‌സ് തന്നെയാണ്. സെക്‌സില്‍ വരുത്തുന്ന ചില പിശകുകള്‍ എന്നു പറയാം. ഗര്‍ഭധാരണം വൈകിപ്പിയ്ക്കുന്ന ഇത്തരം സെക്‌സ് തെറ്റുകളെക്കുറിച്ചറിയൂ.

Samayam Malayalam 10 Feb 2020, 10:52 am
ഗര്‍ഭധാരണം ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടാകും. ചിലര്‍ക്ക് എളുപ്പവും. ഗര്‍ഭധാരണം പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ചിലര്‍ക്കു വൈകുന്ന അവസ്ഥയുമുണ്ട്.
Samayam Malayalam intercourse mistakes that leads to infertility and late pregnancy
ഗര്‍ഭം വൈകിപ്പിയ്ക്കും സെക്‌സ് പിഴവുകള്‍


ഗര്‍ഭധാരണത്തിന്റെ അടിസ്ഥാന ഘടകം സെക്‌സ് തന്നെയാണ്. സ്ത്രീ പുരുഷ ബന്ധത്തിലൂടെ സംഗമിയ്ക്കുന്ന ബീജ, അണ്ഡങ്ങളാണ് ഭ്രൂണമായി വളരുന്നതും കുഞ്ഞായി പരിണമിയ്ക്കുന്നതും. ചിലപ്പോള്‍ പങ്കാളികള്‍ക്കു യാതൊരു പ്രശ്‌നവുമില്ലെങ്കിലും ഗര്‍ഭധാരണം ബുദ്ധിമുട്ടായി മാറാറുണ്ട്. ഇതില്‍ പലപ്പോഴും വില്ലനായി മാറാറ് സെക്‌സ് തന്നെയാണ്. സെക്‌സില്‍ വരുത്തുന്ന ചില പിശകുകള്‍ എന്നു പറയാം. ഗര്‍ഭധാരണം വൈകിപ്പിയ്ക്കുന്ന ഇത്തരം സെക്‌സ് തെറ്റുകളെക്കുറിച്ചറിയൂ.

​പലപ്പോഴും കൃത്യമായ ഓവുലേഷന്‍ ദിവസങ്ങള്‍

പലപ്പോഴും കൃത്യമായ ഓവുലേഷന്‍ ദിവസങ്ങള്‍ തിരിച്ചറിയുവാന്‍ സ്ത്രീകള്‍ക്കു കഴിയാതെ പോകുന്നു. ഓവുലേഷന്‍ ദിവസമോ ഇതിനോട് അനുബന്ധിച്ചോ ബന്ധപ്പെട്ടാല്‍ ഗര്‍ഭ ധാരണ സാധ്യത കൂടുതലാണ്. ഓവുലേഷന്‍ കിറ്റ് അടക്കമുള്ള വഴികള്‍ ഒാവുലേഷന്‍ കണ്ടെത്തുവാന്‍ ഉപയോഗിയ്ക്കാം. ശാരീരികമായ വ്യത്യാസങ്ങളും സ്ത്രീകള്‍ക്ക് ഓവുലേഷന്‍ ദിവസങ്ങള്‍ തിരിച്ചറിയാന്‍ സഹായകമാണ്. മാസം ഏതൊക്കെ ദിവസങ്ങളില്‍ സെക്‌സ് നടത്തിയാലും ഓവുലേഷന്‍ ദിവസമോ അതിനു തൊട്ടടുത്ത ദിവസങ്ങളിലോ സെക്‌സ് നടക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

നീണ്ട ഇടവേളകളിലെ സെക്‌സ്‌

നീണ്ട ഇടവേളകളിലെ സെക്‌സ്‌ ഇത് ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ ബീജങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണ്, ഗര്‍ഭധാരണം എളുപ്പമാക്കുമെന്നും പലരുടേയും ധാരണ. എന്നാല്‍ വൃഷണങ്ങളില്‍ ഏറെ നാള്‍ ബീജങ്ങള്‍ കെട്ടിക്കിടക്കുന്നത്, അതായത് ബീജ വിസര്‍ജനം നടക്കാത്തത് ഇവയുടെ ഗുണം കുറയ്ക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ ബീജം പുറപ്പെടുവിയ്ക്കാന്‍ ഇടവേളകള്‍ കുറഞ്ഞുള്ള സെക്‌സ് സഹായിക്കുന്നു. ഇതു ഗര്‍ഭധാരണത്തിനു സഹായിക്കുന്നു. നീണ്ട ഇടവേളകള്‍ ബീജത്തിന്റെ ഗുണത്തെ ബാധിയ്ക്കുന്ന ഒന്നാണ്.

​അടിക്കടിയുളള സെക്‌സ് ജീവിതവും

അടിക്കടിയുളള സെക്‌സ് ജീവിതവും നീണ്ട ഇടവേളകള്‍ പോലെ തന്നെ ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഒന്നാണ് .അതായത് ഇടവേളകള്‍ കുറഞ്ഞുള്ള, അടിക്കടിയുള്ള സെക്‌സ്‌

ചുരുക്കിപ്പറഞ്ഞാല്‍ കുറവു സെക്‌സും കൂടുതല്‍ സെക്‌സും ഗര്‍ഭധാരണത്തിന് ഒരു പോലെ തടസം നില്‍ക്കുന്ന ഒന്നാണ്. കൂടുതല്‍ സെക്‌സ് പെട്ടെന്നു ഗര്‍ഭധാരണത്തിനു സഹായിക്കുമെന്ന ധാരണ തെറ്റാണ്. ഇതും ബീജങ്ങളുടെ ഗുണം കുറയ്ക്കുന്നു. ഒന്നരാടം ദിവസങ്ങളില്‍ സെക്‌സെന്നതാണ് ഗര്‍ഭധാരണത്തിന് ഏറ്റവും നല്ലതെന്നു പറയാം. നിരന്തരമായുള്ള സെക്‌സോ ദിവസവുമുള്ളതോ ഗുണം നല്‍കില്ലെന്നു ചുരുക്കം.

പല തരം ലൂബ്രിക്കന്റുകള്‍

സെക്‌സ് സുഖകരമാക്കാനും വേദന കുറയ്ക്കാനുമെല്ലാം പല തരം ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇതും ചിലപ്പോള്‍ വില്ലനാകും. ലൂബ്രിക്കന്റുകളില്‍ കെമിക്കലുകള്‍ അടങ്ങിയിരിയ്ക്കും. ഇത് ബീജങ്ങളെ കൊന്നൊടുക്കും. ഇത് ഗര്‍ഭധാരണത്തിന് തടസം നില്‍ക്കും. തികച്ചും സ്വാഭാവിക വഴികള്‍ ഇതിനായി പരീക്ഷിയ്ക്കുന്നതാണ് ഏറെ നല്ലത്. ലൂബ്രിക്കന്റുകളും ഇവയുടെ അമിത ഉപയോഗവുമെല്ലാം തന്നെ ഗര്‍ഭ ധാരണ സാധ്യത കുറയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

​ഗര്‍ഭധാരണത്തിന് ആവശ്യമായ പോഷകങ്ങളും

ഗര്‍ഭധാരണത്തിന് ആവശ്യമായ പോഷകങ്ങളും ധാരാളമുണ്ട്. ആരോഗ്യകരമായ ഗര്‍ഭത്തിനു പ്രത്യേകിച്ചും. ഫോളിക് ആസിഡ് പോലുളളവ ആരോഗ്യകരമായ ഗര്‍ഭത്തിന്, ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനു പ്രധാനമാണ്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാം. തടി കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള അമിതമായ ഡയറ്റിംഗ് ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്ന പ്രധാനപ്പെട്ടൊരു ഘടകം തന്നെയാണ്. ഇതു ദോഷം മാത്രമേ വരുത്തുകയുള്ളൂ. സ്ത്രീയ്ക്കു മാത്രമല്ല, പുരുഷനും ഇതു ബാധകമാണ്. പുരുഷനും ആരോഗ്യമുള്ള ബീജത്തിനായി ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക തന്നെ വേണം. ബീജ, അണ്ഡ ഗുണം മെച്ചപ്പെടുത്തുന്ന പല ഭക്ഷണങ്ങളുമുണ്ട്.

​വ്യായാമം ശരീരത്തിന് അത്യാവശ്യമായ ഘടകം

വ്യായാമം ശരീരത്തിന് അത്യാവശ്യമായ ഘടകം തന്നെയാണ്. വ്യായാമം സ്ത്രീയ്ക്കും പുരുഷനും ആരോഗ്യ പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതുമാണ്. ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നുവെങ്കില്‍ മിതമായി വ്യായാമം ചെയ്യുക. എന്നാല്‍ അമിതമായ വ്യായാമം ഗര്‍ഭധാരണത്തിനു തടസം നില്‍ക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. അമിതമായ വ്യായാമം പുരുഷനും സ്ത്രീയ്ക്കും ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുമ്പോള്‍ ദോഷം വരുത്തും. അതേ സമയം മിതമായ വ്യായാമം ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് അടിസ്ഥാനമായ ഘടകവുമാണ്. ശരീരം ഫിറ്റാകുന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ്.

Also read: ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍ ഗര്‍ഭസാധ്യതയേറും...

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്