ആപ്പ്ജില്ല

ഗര്‍ഭിണിയോടുള്ള ആണ്‍ 'തോന്നലു'കള്‍

ഗര്‍ഭിണിയായ പെണ്‍ പങ്കാളിയോടുള്ള പുരുഷ തോന്നലുകള്‍, അവരെക്കുറിച്ചുള്ള തോന്നലുകള്‍ എന്താണെന്ന് സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നു. ഇതെക്കുറിച്ചറിയൂ.

Samayam Malayalam 26 Feb 2021, 5:18 pm
ഗര്‍ഭധാരണമെന്നത് പങ്കാളികളെ, പ്രത്യേകിച്ചും സ്ത്രീകളെ മാററി മറിയ്ക്കുന്നു. പുരുഷനിത് മാനസികം മാത്രമെങ്കില്‍ സ്ത്രീയ്ക്കിത് ശാരിരികവും മാനസികവും കൂടിയാണെന്നുള്ളതാണു വാസ്തവം. ഗര്‍ഭധാരണം സ്ത്രീ ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തുന്നു. ചിലര്‍ക്ക് ഗര്‍ഭധാരണം സൗന്ദര്യമേറ്റുന്നുവെങ്കില്‍ ചിലര്‍ക്കിത് നേരെ മറിച്ചാണ്. തടി കൂടുന്നതും ചര്‍മത്തിലെ വരപ്പാടുകളുമെല്ലാം തന്നെ മോശമായി തോന്നുന്നവര്‍ ഉണ്ട്. എന്നാല്‍ പുരുഷ പങ്കാളികള്‍ക്ക്, അതായത് കുഞ്ഞിന്റെ അച്ഛന് ഗര്‍ഭിണിയായ ഭാര്യയെക്കുറിച്ച് അവരുടെ ശരീരത്തെ കുറിച്ചുള്ള തോന്നലുകളെന്ത്. അവര്‍ എന്തു ചിന്തിയ്ക്കുന്നു. ഇതിനെക്കുറിച്ചുള്ള പഠനം നടത്തിയ കോസ്‌മോപോളിറ്റന്‍ വാരിക 11 പുരുഷന്മാരില്‍ ഇതെക്കുറിച്ചുള്ള സര്‍വെ നടത്തിയ പഠന ഫലം പുറത്തു വിട്ടു. ഇതു പ്രകാരം ഗര്‍ഭിണിയായ ഭാര്യയോട് ഭര്‍ത്താവിന് തോന്നുന്ന ചിന്തകള്‍ വിവരിയ്ക്കുന്നു...
Samayam Malayalam men thoughts about their partners pregnant body
ഗര്‍ഭിണിയോടുള്ള ആണ്‍ 'തോന്നലു'കള്‍


ഗര്‍ഭിണിയായ പങ്കാളി

ഇതില്‍ ഒരാള്‍ അഭിപ്രായപ്പെട്ടത് ഗര്‍ഭിണിയായ പങ്കാളി കൂടുതല്‍ ഹോട്ട് ആയതായി തോന്നിയെന്നാണ്. കൂടുതല്‍ സൗന്ദര്യവതിയുമായി. ഇതിനാല്‍ തന്നെ ഭാര്യയുടെ സൗന്ദര്യത്തെ പ്രശംസിയ്ക്കാന്‍ താല്‍പര്യപ്പെടുന്നു. ഗര്‍ഭം ഭാര്യയെ സുന്ദരിയാക്കിയതിനാല്‍ തന്നെ കൂടുതല്‍ തവണ ഭാര്യ ഗര്‍ഭം ധരിയ്ക്കുകയെന്നതാണ് ഇയാള്‍ താല്‍പര്യമായി പറഞ്ഞത്.

തന്റെ പങ്കാളിയാണ് ഗര്‍ഭ കാലത്ത് താന്‍ ലോകത്തില്‍ വച്ചു കണ്ട ഏറ്റവും സുന്ദരമായ വസ്തുവെന്നതായിരുന്നു മറ്റൊരാളുടെ അഭിപ്രായ പ്രകടനം. ഇത് ഭാര്യയോടുള്ള ശാരീരിക താല്‍പര്യം വര്‍ദ്ധിപ്പിച്ചുവെന്നും അയാള്‍ അഭിപ്രായപ്പെട്ടു.

​ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് തന്റെ സ്ത്രീ പങ്കാളി കൂടുതല്‍ സൗന്ദര്യവതിയും ഹോട്ടുമായി മാറിയെന്നതിനു പുറമേ ആകര്‍ഷകമായ ഗന്ധമുണ്ടെന്നതായും ഒരു പുരുഷ പങ്കാളി വെളിപ്പെടുത്തി. ആകെയുള്ള രൂപത്തിന് മാറ്റമുണ്ടായതിനൊപ്പം ഗന്ധത്തിനും മാറ്റമുണ്ടായതായി ഇയാള്‍ പറയുന്നു. ഗര്‍ഭകാല ഹോര്‍മോണുകള്‍ ഗന്ധത്തിനു കാരണമാകുന്നതായി സയന്‍സ് വിശദീകരണം.

ഗര്‍ഭകാലത്ത് ഭാര്യയോട് കൂടുതല്‍ കെയറിംഗ് തോന്നിയതായി മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭകാലത്ത് മാറിട വലിപ്പം വര്‍ദ്ധിച്ചുവെങ്കിലും തന്റെ പങ്കാളിയോട് ശാരീരിക താല്‍പര്യമല്ല, മറിച്ച് കെയറിംഗ് തോന്നിയതായാണ് അയാള്‍ പറഞ്ഞത്.

​ഗര്‍ഭിണിയായ ഭാര്യ

ഗര്‍ഭിണിയായ ഭാര്യ കടന്നു പോകുന്ന ഓരോ ഘട്ടങ്ങളുമാണ് ഏറ്റവും കൂടുതല്‍ സെക്‌സിയസ്റ്റായി മറ്റൊരാള്‍ പറഞ്ഞത്. തന്റെ കുഞ്ഞിനെ ഗര്‍ഭത്തില്‍ പേറുന്ന ഭാര്യയോട് മറ്റൊരിയ്ക്കല്‍ പോലും തോന്നാത്ത ആകര്‍ഷണം തോന്നിയതായും ഇയാള്‍ പറഞ്ഞു. ഈ സമയത്തെ ബന്ധപ്പെടലും ആസ്വദിച്ചതായി ഇയാള്‍ പറയുന്നു.

അഞ്ചടി രണ്ടിഞ്ച് ഉയരമുള്ള തന്റെ ഭാര്യ ഗര്‍ഭകാലം ഏഴു മാസമായപ്പോഴേയ്ക്കും വല്ലാത്തൊരു ആകൃതിയില്‍ എത്തിയെന്നും എന്നാല്‍ ഇത് ആകര്‍ഷണമായി തോന്നിയെന്നും സര്‍വെയില്‍ പങ്കെടുത്ത മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. വിചിത്ര രൂപമെന്നു പറഞ്ഞ് തമാശ രൂപത്തില്‍ പങ്കാളിയെ കളിയാക്കാറുണ്ടെന്നും ഇത് ഭാര്യ തമാശ സെന്‍സില്‍ തന്നെ എടുത്തിരുന്നുവെന്നും ഇയാള്‍ പറയുന്നു.

​പവര്‍ഫുള്‍ ബ്യൂട്ടി

പവര്‍ഫുള്‍ ബ്യൂട്ടി എന്നാണ് മറ്റൊരാള്‍ തന്റെ ഗര്‍ഭിണിയായ പങ്കാളിയെ വിശേഷിപ്പിച്ചത്. ഗര്‍ഭം സ്ത്രീയെ സുന്ദരിയാക്കുന്നു, എന്നാല്‍ സ്വന്തം പങ്കാളിയെയെങ്കില്‍ ഇത് സൗന്ദര്യത്തിനൊപ്പം പവര്‍ എന്നതു കൂടി കൊണ്ടു വരുന്നുവെന്നാണ് ഇയാളുടെ അഭിപ്രായം.

ഗര്‍ഭിണിയായ ഭാര്യയുടെ എല്ലാ കാര്യങ്ങളും താന്‍ ഇഷ്ടപ്പെട്ടിരുന്നതായി മറ്റൊരാള്‍ പറയുന്നു. സൂപ്പര്‍ സെക്‌സി എന്ന് ഗര്‍ഭിണിയായ ഭാര്യയെ വിശേഷിപ്പിച്ച ഇയാള്‍ ഗര്‍ഭ കാലത്തെ മൂഡ് മാറ്റങ്ങള്‍ അതേ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നും പറയുന്നു. ഗര്‍ഭകാലത്ത് മാറിട വലിപ്പം കൂടിയത് ഇയാള്‍ക്ക് സ്വന്തം പങ്കാളിയില്‍ തോന്നിയ ഒരു ആകര്‍ഷണമാണെന്നും വെളിപ്പെടുത്തുന്നു.

ഭാര്യയില്‍ സൗന്ദര്യം

എട്ടു മാസം ഗര്‍ഭിണിയായ ഭാര്യയില്‍ സൗന്ദര്യം കണ്ടെത്തിയ ഒരാള്‍ പറഞ്ഞത് ശരീരത്തില്‍ അവിടിവിടെ കൊഴുപ്പടിഞ്ഞു കൂടിയിരുന്നുവെങ്കിലും സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടായിരുന്നുവെങ്കിലും മറ്റേതു സമയത്തേക്കാള്‍ അവള്‍ സുന്ദരിയായി തനിയ്ക്കവളെ തോന്നിയെന്നാണ്. ശരീരത്തിലെ ചില ഭാഗങ്ങള്‍ ഗര്‍ഭധാരണം കാരണം അനാകര്‍ഷകമായിരുന്നുവെന്നത് വാസ്തവമായിരുന്നുവെങ്കിലും ഇതിനേക്കാള്‍ പേഴ്‌സണാലിറ്റിയ്ക്കാണ് ഇയാള്‍ സൗന്ദര്യം കണ്ടത്.

ഗര്‍ഭിണിയായ ഭാര്യയുടെ സൗന്ദര്യം കുറഞ്ഞതായി തോന്നിയെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. ഉയര്‍ന്ന വയര്‍ ഭാര്യയുമായുള്ള ശാരീരികഅടുപ്പത്തിനുള്ള താല്‍പര്യം കുറച്ചുവെന്നും ഇയാള്‍ പറഞ്ഞു. ഇതിന് ഒരു കാരണം ഇതിനാല്‍ കുഞ്ഞിന് മുറിവേല്‍ക്കുമോ വേദനിയ്ക്കുമോയെന്ന തോന്നലായിരുന്നുവെന്നും ഇതില്‍ വാസ്തവമില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ഈ ചിന്ത ഉള്ളിലുണ്ടായിരുന്നുവെന്നും ഇയാള്‍ പറയുന്നു. വര്‍ക് ഫ്രം ഹോം കൂട്ടിയ വയര്‍ കുറയ്ക്കാം..

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്