ആപ്പ്ജില്ല

Pregnancy Symptoms :ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? എങ്കിൽ ഗർഭിണിയാണെന്ന് ഉറപ്പിക്കാം

pregnancy symptoms : അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ആന്ദകരമായ ഒരു കാര്യമാണ്. നിങ്ങളുടെ ഉള്ളിൽ ഒരു പുതു ജീവൻ വളരുന്നുവെന്ന് സൂചിപ്പിക്കുന്ന ആദ്യകാല അടയാളങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ?

Samayam Malayalam 16 Sept 2022, 2:14 pm
Samayam Malayalam these signs and symptoms tell that you might be pregnant
Pregnancy Symptoms :ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? എങ്കിൽ ഗർഭിണിയാണെന്ന് ഉറപ്പിക്കാം

നിങ്ങൾ ഗർഭിണിയാണോ എന്ന് ഉറപ്പിക്കണമെങ്കിൽ ഒരു പ്രെഗ്നൻസി ടെസ്റ്റ് തന്നെ വേണം. എന്നാൽ പ്രഗ്നൻസി ടെസ്റ്റിന്റെ സഹായമില്ലാതെ ഗർഭിണിയാണോ എന്ന് അറിയാൻ കഴിയുമോ? ആർത്തവ ചക്രം മുടങ്ങുന്നത് മാത്രമാണോ ഗർഭത്തിന്റെ ആദ്യ ലക്ഷണം? അത് കൂടാതെ ഇവിടെ പറയുന്ന പ്രാരംഭ ലക്ഷണങ്ങൾ നിങ്ങൾ ഗർഭിണിയാണ് എന്നതിന്റെ സൂചനകൾ നൽകുന്നവയാണ്.

സിനിമകളിലൊക്കെ നായികമാർ വാഷ്ബേസിനിലേക്ക് ഓടിപ്പോയി ഛർദ്ദിക്കുകയും, അത് കണ്ട് കുടുംബം മുഴുവനും ഒരു ആഘോഷത്തിലേക്ക് കടക്കുകയും, ഗർഭിണിയാണെന്ന് ഭർത്താവിന്റെ ചെവിയിൽ രഹസ്യമായി ചൊല്ലുകയും സന്തോഷത്തോടെ ഭർത്താവ് ഭാര്യയെ കൈകളിൽ കോരിയെടുക്കുകയുമൊക്കെ ചെയ്യുന്നത് കണ്ടിട്ടില്ലേ? സിനിമകളിൽ കാണുന്ന ഗർഭധാരണം എത്ര ആവേശകരമാണ്?

ശരി, കുറച്ചൊക്കെ സിനിമയിലേത് പോലുള്ള നാടകീയത വളരെ നല്ലതാണ്. പക്ഷേ ഗർഭകാലത്ത്, ശാസ്ത്ര പ്രവചനം കേൾക്കാനും നിർദ്ദേശിക്കുന്നു. മാതൃത്വം എന്നത് സന്തോഷകരമായ ഒരു തോന്നൽ മാത്രമല്ല, അത് ഒരു നിർണായക ഘട്ടമാണ്. ഗർഭിണിയായ സ്ത്രീ ഈ വികാസത്തെക്കുറിച്ച് തുടക്കം മുതൽ തന്നെ എല്ലാം അറിഞ്ഞിരിക്കണം. അങ്ങിനെയെങ്കിൽ തെറ്റുകളും പലതും തടയുവാൻ നമുക്ക് സാധിക്കുന്നതാണ്.

Also read: ഗർഭിണികൾ നിർബന്ധമായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

നിങ്ങളുടെ ഉള്ളിൽ ഒരു ജീവൻ വളരുന്നുവെന്ന് സൂചന നൽകുന്ന ആദ്യകാല ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ആർത്തവ ചക്രത്തിലെ മാറ്റം

ഒരു സ്ത്രീക്ക് തന്റെ പ്രതിമാസ ആർത്തവചക്രത്തിന് തടസ്സം വരികയോ അല്ലെങ്കിൽ സാധാരണ ആർത്തവസമയം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ച്ച കഴിഞ്ഞിട്ടും ആർത്തവം ഉണ്ടാകുന്നില്ല എങ്കിലോ ഗർഭത്തിന്റെ ആദ്യകാല ലക്ഷണമായി ഇതിനെ കണക്കാക്കുവാൻ കഴിയുന്നതാണ്. 70% സ്ത്രീകൾ 6 ആഴ്ച കഴിയുമ്പോഴേക്കും ഗർഭത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ കാണാറുണ്ട്. ഇത് നിരീക്ഷിക്കാൻ എളുപ്പമുള്ള ഒരു അടയാളമാണ്, പ്രത്യേകിച്ചും നിങ്ങളുടെ ആർത്തവം കൃത്യസമയത്താണ് എപ്പോഴും വരുന്നതെങ്കിൽ.

2. നേരിയ രക്തസ്രാവം

നിങ്ങൾ ഒരു ഗർഭം ആസൂത്രണം ചെയ്യുമ്പോൾ, നിങ്ങൾ തിരിച്ചറിയാൻ ആഗ്രഹിക്കുന്ന അവസാന കാര്യം യോനിയിൽ നിന്നുള്ള രക്തസ്രാവമാണ്. വിഷമിക്കേണ്ട കാര്യമില്ല! നിങ്ങളുടെ ആർത്തവം പ്രതീക്ഷിക്കുന്ന സമയത്തുതന്നെ, നിങ്ങൾ രക്തത്തിന്റെ നേരിയ പുള്ളി കണ്ടാൽ, അത് ഇംപ്ലാന്റേഷൻ രക്തസ്രാവമായിരിക്കും. കാരണങ്ങൾ അജ്ഞാതമാണെങ്കിലും ബീജസങ്കലനം ചെയ്ത അണ്ഡം ഗർഭാശയത്തിൻറെ പാളിയിൽ സ്ഥിരമായി നിക്ഷേപിക്കപ്പെട്ടത്തിനാൽ ആണ് ഇത് സംഭവിക്കുന്നതെന്ന് പൊതുവായ വിശ്വാസം പറയുന്നു.

എന്നിരുന്നാലും, ഗർഭകാലത്തെ ആദ്യ മൂന്ന് മാസങ്ങളിൽ നേരിയ രക്തസ്രാവം പുറത്ത് കാണുന്നതാണ്. എന്നാൽ ചിലപ്പോൾ ഇത് ഗർഭം അലസൽ അല്ലെങ്കിൽ എക്ടോപിക് ഗർഭാവസ്ഥയുടെ ലക്ഷണമാവാം (ഭ്രൂണം ഗർഭപാത്രത്തിന് പുറത്ത് ചേരുമ്പോൾ ട്യൂബൽ ഗർഭം എന്നും അറിയപ്പെടുന്നു). അതിനാൽ, ഒരു ഡോക്ടറെ സമീപിക്കുക.
4. മനംപിരട്ടൽ / ഓക്കാനം

വീണ്ടും, ഈ കാര്യവും വ്യക്തി നിർദ്ദിഷ്ടമാണ്. ചില സ്ത്രീകൾക്ക് രണ്ടാഴ്ച കഴിയുമ്പോൾ തന്നെ പ്രഭാതത്തിൽ മനംപിരട്ടൽ അനുഭവപ്പെടുമ്പോൾ, മറ്റുള്ളവർക്ക് ഗർഭധാരണം ഉണ്ടായിട്ട് ഒന്നോ രണ്ടോ മാസം വരെ ഓക്കാനം വരില്ല. അതേസമയം, ഗർഭധാരണവുമായി ബന്ധപ്പെട്ട ഓക്കാനം രാവിലെ മാത്രമല്ല, ഉച്ചയ്ക്കും രാത്രിയും ഒരു പ്രശ്‌നമാകുന്നതാണ്.

5. മനോഭാവത്തിലെ വ്യതിയാനങ്ങൾ

നിങ്ങളുടെ മാനസിക / വൈകാരിക അവസ്ഥയിൽ പെട്ടെന്നുള്ള മാറ്റമുണ്ടെന്നും നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് പ്രത്യേകിച്ച് ഒരു കാരണമില്ലാതെ വളരെയധികം വ്യതിയാനങ്ങൾ കണ്ടാൽ, നിങ്ങൾ അമ്മയാകാൻ പോകുന്നതിന്റെ ലക്ഷണമാകാം അത്. ന്യൂറോ ട്രാൻസ്മിറ്ററുകളെ ബാധിക്കുന്ന ഹോർമോൺ മാറ്റങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്.

Also read: പ്രസവശേഷം ചാടിയ വയറും സ്ട്രെച്ച് മാർക്കുകളും മാറുന്നില്ലേ? പരിഹാരമുണ്ട്

6. അടിവയർ വീർക്കുന്നത്

രണ്ടാഴ്ച മുമ്പ് വരെ നന്നായി പാകമായിരുന്ന നിങ്ങൾ പതിവായി ധരിച്ചിരുന്ന ജീൻസ് ഇപ്പോൾ ധരിക്കാൻ കഴിയുന്നില്ല എന്നുണ്ടോ? വയർ വീർക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എങ്കിൽ, ഇത് ഭക്ഷണം കഴിക്കുന്നതോ അല്ലെങ്കിൽ അമിത ശരീരഭാരമോ മൂലമല്ല. ഹോർമോൺ മാറ്റങ്ങൾ ആണ് ഇതിന് ഉത്തരവാദി. നിങ്ങൾ ഗർഭിണിയാണ് എന്നതിന്റെ സാധ്യതകൾ കൂടുതലാണ്. ചില സ്ത്രീകൾക്ക് ആർത്തവത്തിന് തൊട്ടുമുമ്പ് വയറുവേദനയും വയറു വീർക്കലും അനുഭവപ്പെടുന്നു.
7. ഉയർന്ന അടിസ്ഥാന ശരീര താപനില

നിങ്ങളുടെ അടിസ്ഥാന ശരീര താപനിലയിൽ ഒരു ഉയർച്ചയുണ്ടാവുകയും, അത് തുടർച്ചയായി 18 ദിവസം തുടരുകയും ചെയ്യുന്നു എന്ന് തോന്നുന്നുവെങ്കിൽ, നിങ്ങൾ ഗർഭിണിയായിരിക്കാം.

8. സ്തനങ്ങളിൽ വേദന

ലോലവും വീർത്തതുമായ സ്തനങ്ങൾ കണക്കിലെടുക്കാവുന്ന മറ്റൊരു അടയാളമാണ്. നിങ്ങളുടെ ആർത്തവ സമയത്തിന് മുമ്പ് നിങ്ങൾ എങ്ങനെ അനുഭവിക്കുന്നു എന്നതിന്റെ ഒരു കൂടിയ ലക്ഷണമാണ് ഈ വേദന. സാധാരണയായി, ഗർഭിണിയായിട്ടുള്ള ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം ഈ അസ്വസ്ഥത ഗണ്യമായി കുറയുന്നതാണ്.

9. ഇടയ്ക്കിടെയുള്ള മൂത്രശങ്ക

ഗർഭാവസ്ഥയ്ക്ക് ശേഷവും പ്രാരംഭ ഘട്ടത്തിലും ഹോർമോണുകളിലെ വ്യതിയാനം വൃക്കകളിലൂടെ രക്തയോട്ടം വർദ്ധിപ്പിക്കുന്ന ചില അവസ്ഥകളുടെ ഒരു പരമ്പരയ്ക്ക് തന്നെ കാരണമാകുന്നു. അതിന്റെ ഫലമായി, നിങ്ങളുടെ മൂത്രസഞ്ചി വേഗത്തിൽ നിറയുകയും പ്രകൃതിയുടെ വിളി കാത്തുനിൽക്കാതെ ഇടയ്ക്കിടെ നിങ്ങൾ മൂത്രമൊഴിക്കുവാൻ ബാത്റൂമിലേക്ക് ഓടുകയും ചെയ്യുന്നു. ഗർഭകാലത്തെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ, ആറ് ആഴ്ചയോളം ഈ ലക്ഷണം കാണാൻ കഴിയും. നിങ്ങൾ അടുത്ത ഘട്ടത്തിലെത്തുമ്പോൾ ഇത് തുടരുകയും ചിലപ്പോൾ വർദ്ധിക്കുകയും ചെയ്യും

ഒരു സ്ത്രീയുടെ ശരീര വ്യവസ്ഥയെ സമഗ്രമായി മാറ്റുന്ന ഒരു വികാസമാണ് മാതൃത്വം. നിങ്ങളുടെ ഗർഭധാരണത്തെക്കുറിച്ച് നേരത്തേ സ്ഥിരീകരിക്കുക, നിങ്ങൾക്ക് സ്വയം പരിപാലിക്കാൻ എത്ര മികച്ച രീതിയിൽ സാധിക്കുന്നുവോ, അത്രയും നന്നായി നിങ്ങളുടെ ഗർഭപാത്രത്തിൽ കുഞ്ഞ് വളരുന്നു. ആദ്യകാല ലക്ഷണങ്ങൾ നിരീക്ഷിച്ച് ഒമ്പത് മാസത്തെ ജീവിതം മാറ്റുന്ന ഈ യാത്ര ആസ്വദിക്കുക. ആശംസകൾ!

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്