ആപ്പ്ജില്ല

ആരോഗ്യമുള്ള യൂട്രസിന് ഈ നിയമങ്ങള്‍.....

യൂട്രസ് ആരോഗ്യകരമായി നില നിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ

Samayam Malayalam 13 Dec 2021, 7:01 pm
യൂട്രസ് അഥവാ ഗര്‍ഭപാത്രത്തിന് പ്രാധാന്യമേറെയുണ്ട്. വരും തലമുറയെ വഹിയ്ക്കുന്ന ഒന്നെന്ന നിലയില്‍ തന്നെ. ഇതിനാല്‍ തന്നെ സ്ത്രീ ശരീരത്തിലെ പ്രധാന അവയവമാണ് യൂട്രസ്. യൂട്രസിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗര്‍ഭധാരണത്തിനും കുഞ്ഞെന്ന മോഹത്തിനുമെല്ലാം വിഘാതമാകുകയും ചെയ്യും. യൂട്രസ് ആരോഗ്യം സംരക്ഷിയ്‌ക്കേണ്ടത് ഇതിനാല്‍ പ്രധാനം തന്നെയാണ്. അതു മാത്രമല്ല, യൂട്രസ് ആരോഗ്യം ശരിയല്ലെങ്കില്‍ സ്ത്രീ ആരോഗ്യത്തിന് ഇത് പല പ്രശ്‌നങ്ങളും സൃഷ്ടിയ്ക്കുകയും ചെയ്യുന്നു. യൂട്രസ് ആരോഗ്യത്തോടെ നില നിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ..
Samayam Malayalam tips for healthy uterus
ആരോഗ്യമുള്ള യൂട്രസിന് ഈ നിയമങ്ങള്‍.....


​ഏറെ സമയം ഇരിയ്ക്കുന്നത്

ഏറെ സമയം ഇരിയ്ക്കുന്നത് യൂട്രസ് ആരോഗ്യത്തിന് നന്നല്ല. ഇത് പെല്‍വിക്, യൂട്രസ് ഏരിയായിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. വേണ്ട രീതിയിലെ രക്തം ലഭിയ്ക്കാതെ വരുന്നത് യൂട്രസ് ആരോഗ്യത്തെ തടസപ്പെടുത്തുന്നു. ഇതിലൂടെ യൂട്രസ് ഭിത്തിയ്ക്ക് കനം കൂടുന്നു. ഇത് ടിഷ്യൂ അടിഞ്ഞു കൂടി എന്‍ഡോമെട്രിയോസിസ് പോലുള്ള അവസ്ഥകള്‍ക്ക് വഴിയൊരുക്കുന്നു. അര മണിക്കൂര്‍ കൂടുമ്പോള്‍ സ്ത്രീകള്‍ എഴുന്നേറ്റു നടക്കണം എന്നത് പ്രധാനമാണ്. പ്രത്യേകിച്ചും ഇരുന്നു ജോലി ചെയ്യുന്നവര്‍.

ഭക്ഷണങ്ങള്‍

യൂട്രസ് ആരോഗ്യത്തിന് സഹായിക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇതു പോലെ അനാരോഗ്യകരമായ, വറുത്തതും പൊരിച്ചതുമായവ കഴിവതും ഒഴിവാക്കുക. നട്‌സ്, സീഡുകള്‍, ഇലക്കറികള്‍, ഫ്രൂട്‌സ്, ഇലക്കറികള്‍, സിട്രസ് ഫലവര്‍ഗങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവയെല്ലാം തന്നെ യൂട്രസ് ആരോഗ്യത്തിന് ഗുണകരമാണ്

​വ്യായാമം ചെയ്യേണ്ടത്

വ്യായാമം ചെയ്യേണ്ടത് ഏറെ അത്യാവശ്യമാണ്. പെല്‍വിക് ഭാഗത്തേക്ക് രക്തപ്രവാഹം എത്തിയ്ക്കുന്നതു പോലെയുള്ള വ്യായാമ മുറകള്‍ ചെയ്യാം. യോഗയിലെ ശലഭ ശീര്‍ഷാസന, വിപരീത ദണ്ഡാസന, സപ്ത വിരാസന എന്നിവ പോലുള്ളവ നല്ല വ്യായാമ മുറകളാണ്. പെല്‍വിക് ഏരിയായിലേയ്ക്ക് രക്തപ്രവാഹം ഉണ്ടാകുന്ന വിധത്തിലെ വ്യായാമം ചെയ്യുന്നത് നല്ലതാണ്.

​സ്‌ട്രെസ്

സ്‌ട്രെസ് പോലുള്ള അവസ്ഥകള്‍ ആകെ ആരോഗ്യത്തിന് ദോഷകരമായതു പോലെ തന്നെ യൂട്രസ് ആരോഗ്യത്തിനും ദോഷമാണ്. ഇതു പോലെ പുകവലി, മദ്യപാന ശീലങ്ങളും ഒഴിവാക്കുക. കഫീന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ ഒഴിവാക്കുക. ഇതു പോലെ നല്ല ഉറക്കം പ്രധാനം. കാരണം ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. ഇത് യൂട്രസ് ആരോഗ്യത്തിനും ഇതു സംബന്ധമായ ഹോര്‍മോണുകള്‍ക്കുമൊന്നും നല്ലതല്ല. വയറ്റില്‍ ഓയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ഈ ഭാഗത്തേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. Also read: ആരോഗ്യകരമായ നടത്തം ശീലിക്കാം ചെരിപ്പില്ലാതെ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്