ആപ്പ്ജില്ല

മുലയൂട്ടല്‍ കുറയ്ക്കുന്നത് അമ്മയ്ക്കും കുട്ടിയ്ക്കുമുളള ക്യാന്‍സര്‍ സാധ്യത

world breastfeeding week: മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനുമുള്ള ആരോഗ്യ പ്രക്രിയ കൂടിയാണ്. ഇത് എങ്ങനെ സഹായിക്കുന്നുവെന്നറിയൂ.

Samayam Malayalam 1 Aug 2023, 10:05 am
മുലയൂട്ടല്‍ (breastfeeding) എന്നത് കുഞ്ഞിനുള്ള ഭക്ഷണവും ആയുസുമാകുമ്പോള്‍ അമ്മയ്ക്ക് ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇന്നത്തെ കാലത്ത് പല സ്ത്രീകളേയും ബാധിയ്ക്കുന്ന ഒന്നാണ് ക്യാന്‍സറുകളുടെ കൂട്ടത്തില്‍ തന്നെയുള്ള സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍ ( breast cancer). ഇന്നത്തെ കാലത്ത് ഇത് വര്‍ദ്ധിച്ചു വരുന്ന ഒന്നുമാണ്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയില്ലെങ്കില്‍ ഇത് മറ്റേത് ക്യാന്‍സറുകളുടേയും പോലെ ഏറെ മരണം വരെ വിളിച്ചു വരുത്താന്‍ ശേഷിയുളള ഒന്നാണ്. ഇതിനാല്‍ തന്നെ ഇത് തടയാനുളള മുന്‍കരുതലുകള്‍ എടുക്കേണ്ടതും അത്യാവശ്യമാണ്.
Samayam Malayalam world breastfeeding week 2022 how breast feeding protects mom and baby from cancer
മുലയൂട്ടല്‍ കുറയ്ക്കുന്നത് അമ്മയ്ക്കും കുട്ടിയ്ക്കുമുളള ക്യാന്‍സര്‍ സാധ്യത


സ്തനാര്‍ബുദ ക്യാന്‍സര്‍

ഇവിടെയാണ് മുലയൂട്ടലിന്റെ പ്രസക്തി. കുഞ്ഞിന് മുലപ്പാലൂട്ടുമ്പോള്‍ അമ്മ സ്തനാര്‍ബുദ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുക കൂടിയാണ് ചെയ്യുന്നത്. മുലയൂട്ടല്‍ സമയത്ത് സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നത് സ്വാഭാവികമാണ്. ഇത് ഇവരുടെ ആര്‍ത്തവം വൈകിപ്പിയ്ക്കുന്നു. സാധാരണ ഗതിയില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആദ്യ കുറച്ചു മാസങ്ങളെങ്കിലും ആര്‍ത്തവം വരാറില്ല. ഇത് ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളുടെ സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത് ഇത് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. മാത്രമല്ല, ഗര്‍ഭകാലത്തും മുലയൂട്ടല്‍ സമയത്തും മാറിട കോശങ്ങള്‍ പൊഴിയുന്നു. ഇൗ പ്രക്രിയയില്‍ ഡിഎന്‍എ നാശം സംഭവിച്ച കോശങ്ങളും പൊഴിയുന്നു. ഇത്തരം ഡിഎന്‍എ പ്രശ്‌നങ്ങളുളള കോശങ്ങളാണ് പലപ്പോഴും ക്യാന്‍സര്‍ കോശങ്ങളായി വളരുന്നത്. ഇവ പൊഴിഞ്ഞു പോകുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

ഒവേറിയന്‍ ക്യാന്‍സര്‍

മുലയൂട്ടല്‍ തടയുന്നത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത മാത്രമല്ല, ഒവേറിയന്‍ ക്യാന്‍സര്‍ (ovarian cancer) സാധ്യത കൂടിയാണ്. ആര്‍ത്തവം നടക്കാത്തപ്പോള്‍ ഓവുലേഷനും നടക്കുന്നില്ല. ഇതും ഈസ്ട്രജന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ കാരണമാകുന്നു. ഇതും ഒവേറിയന്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഒരു സ്ത്രീ 12 മാസം മുലയൂട്ടുമ്പോള്‍ സ്തനാര്‍ബുദ ക്യാന്‍സര്‍ സാധ്യത 4.3 ശതമാനം കുറയുകയാണ് ചെയ്യുന്നത്. കൂടുതല്‍ കാലം മുലയൂട്ടുമ്പോള്‍ ഇത്തരം ക്യാന്‍സറുകളോടുള്ള പ്രതിരോധവും വര്‍ദ്ധിയ്ക്കുന്നു. ആറു മാസമെങ്കിലും മുലയൂട്ടുമ്പോഴാണ് മുലയൂട്ടലിന്റെ ഗുണം ലഭിയ്ക്കൂ.

​അമ്മ

അമ്മയെ മാത്രമല്ല, കുഞ്ഞിനേയും ക്യാന്‍സര്‍ സാധ്യതകളില്‍ നിന്നും സംരക്ഷിയ്ക്കാന്‍ സാധിയ്ക്കും. മുലപ്പാല്‍ കുടിയ്ക്കുന്ന കുട്ടികളില്‍ അമിത വണ്ണമുണ്ടാകാനുള്ള സാധ്യത കുറവാണ്. അമിത വണ്ണം പലരേയും പലതരം ക്യാന്‍സറുകളിലേയ്ക്ക് ഭാവിയില്‍ തള്ളി വിടാനുള്ള സാധ്യത ഏറെക്കൂടുതലാണ്. കാരണം വണ്ണക്കൂടുതല്‍ പല കോശങ്ങള്‍ക്കും അസാധാരണത്വം നല്‍കാന്‍ കാരണമാകുന്നത് തന്നെയാണ് കാരണം. പാന്‍ക്രിയാസ്, എന്‍ഡോമെട്രിയല്‍, ഈസോഫാഗല്‍, റെക്ടല്‍, കിഡ്‌നി ക്യാന്‍സറുകളില്‍ നിന്നും മുലപ്പാല്‍ കുടിയ്ക്കുന്നതും മുലൂട്ടുന്നതുമെല്ലാം സംരക്ഷണം നല്‍കുന്നു.

ക്യാന്‍സര്‍

അമ്മയുടെ ആരോഗ്യത്തിന് എന്നതു പോലെ തന്നെ കുഞ്ഞിന്റെയും ആരോഗ്യത്തിന് മികച്ചതാണ് മുലയൂട്ടുന്നത് എന്നതാണ് വാസ്തവം. ഇത് പ്രസവശേഷമുള്ള അമിത വണ്ണം തടയാനുള്ള വഴി കൂടിയാണ്. മാത്രമല്ല, മുലയൂട്ടുന്ന സ്ത്രീകളില്‍ പ്രമേഹ സാധ്യത, എല്ലുതേയ്മാനം, ബിപി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വാതം, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പല രോഗ സാധ്യതകളും കുറയ്ക്കാന്‍ മുലയൂട്ടല്‍ പ്രക്രിയ സഹായിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്