ആപ്പ്ജില്ല

അഞ്ചു മിനിറ്റിനുള്ളില്‍ ഇഷ്ടമുള്ള സലാഡ് റെഡി

കൂടുതല്‍ ഊര്‍ജവും ആരോഗ്യവും നൽകുന്ന സലാഡുകൾ എളുപ്പത്തിൽ തയ്യാറാക്കാം

Samayam Malayalam 3 Oct 2018, 7:00 pm
ആരോഗ്യം നില നി‍ർത്താൻ സലാഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. തടി കുറയ്ക്കാനും മറ്റും സാലഡ് ഡയറ്റിങ് നല്ലതാണ്. സലാഡുകൾ തയ്യാറാക്കുന്നത് എളുപ്പമാണ് നമുക്കിഷ്ടമുള്ള അളവില്‍ പച്ചക്കറികളും പഴങ്ങളും ചേര്‍ക്കാവുന്നതാണ്. ചില സലാഡുകൾ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം
Samayam Malayalam food-salad-healthy-vegetables


വെജിറ്റബിള്‍ സലാഡ്

കാബേജ്, സവാള, വെള്ളരി, കാരറ്റ്, റാഡിഷ്, തക്കാളി, പേരയ്ക്ക, ആപ്പിള്‍ ഇവ ചെറുതായി അരിയുക. ഇതില്‍ രണ്ടു സ്പൂണ്‍ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക. പച്ചക്കറികളും പഴങ്ങളും അരിയുമ്പോള്‍ വലുതായി അരിഞ്ഞിടുക

ഫ്രൂട്ട് സലാഡ്

വിറ്റാമിനുകളാൽ സമൃദ്ധമാണ് ഫ്രൂട്ട് സലാഡ്. ചെറുപഴം, ആപ്പിള്‍, മാമ്പഴം, മുന്തിരി, അനാര്‍, ചെറി, പേരയ്ക്ക എന്നിവ മുറിച്ച് നാരങ്ങാനീര് പുരട്ടുക. അരകപ്പ് പഞ്ചസാരയില്‍ കുറച്ചുവെള്ളം ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കുക. തണുത്തു കഴിയുമ്പോള്‍ അരിഞ്ഞുവെച്ച പഴങ്ങളില്‍ ചേര്‍ത്തിളക്കുക. ഇങ്ങനെ മിക്സ് ചെയ്ത ഫ്രൂട്ട് സാലഡ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് വിളമ്പാം.

കുക്കുമ്പർ സലാഡ്

ധാരാളം ജലാംശം അടങ്ങിയിയതാണ് കുക്കുമ്പർ സലാഡ്. കുക്കുമ്പര്‍ തൊലി കളഞ്ഞ് വട്ടത്തിൽ അരിയുക. തക്കാളി, സവാള എന്നിവ കനം കുറച്ച് അരിയണം. എല്ലാ പച്ചക്കറികളും ചേര്‍ത്തിളക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീര്, ചാട്ട് മസാല, കുരുമുളകുപൊടി എന്നിവയും ചേര്‍ത്തിളക്കണം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്