ആപ്പ്ജില്ല

മുരിങ്ങയ്ക്ക മാത്രം മതി ഈ സാമ്പാറിന്

Samayam Malayalam 11 Apr 2022, 1:28 pm
  • 20mTotal Time
  • 15mPrep Time
  • 186Calories
സാമ്പാർ നമുക്ക് ഒഴിവാക്കാനാകാത്ത ഒരു കറിയാണ്. ചോറിനായാലും ദോശയ്ക്കോ ഇഡ്ഡലിയ്ക്കോ ഒപ്പമായാലും എല്ലാം സാമ്പാർ കൂടെ ഉണ്ടെങ്കിൽ കേമമായി! എന്നാൽ സാമ്പാർ തയ്യാറാക്കാൻ എല്ലാ പച്ചക്കറികളും ചേർക്കണമെന്നില്ല. മുരിങ്ങയ്ക്ക മാത്രം ഉണ്ടെങ്കിലും തയ്യാറാക്കാം രുചികരമായ സാമ്പാർ. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Serving: 2

പ്രധാന ചേരുവ

  • 10 എണ്ണം Y
  • 1 ടേബിൾസ്പൂൺ Y
  • 1 ആവശ്യത്തിന് Y
  • 2 കപ്പ് Y
  • 1/2 ടേബിൾസ്പൂൺ Y
  • 5 ടീസ്പൂൺ Y
  • 1 ആവശ്യത്തിന് Y
  • 50 ആവശ്യത്തിന് N

പ്രധാന വിഭാവങ്ങൾക്കായി

  • 10 എണ്ണം Y
  • 1 ടേബിൾസ്പൂൺ Y
  • 1 ആവശ്യത്തിന് Y
  • 2 കപ്പ് Y
  • 1/2 ടേബിൾസ്പൂൺ Y
  • 5 ടീസ്പൂൺ Y
  • 1 ആവശ്യത്തിന് Y
  • 50 ആവശ്യത്തിന് N

പതം വരുത്തുന്നതിനായി

  • 10 എണ്ണം Y
  • 1 ടേബിൾസ്പൂൺ Y
  • 1 ആവശ്യത്തിന് Y
  • 2 കപ്പ് Y
  • 1/2 ടേബിൾസ്പൂൺ Y
  • 5 ടീസ്പൂൺ Y
  • 1 ആവശ്യത്തിന് Y
  • 50 ആവശ്യത്തിന് N

How to make: മുരിങ്ങയ്ക്ക മാത്രം മതി ഈ സാമ്പാറിന്

Step 1:

ഒരു കുക്കറിൽ തുവര പരിപ്പിനൊപ്പം ആവശ്യത്തിന് വെള്ളവും മഞ്ഞളും ചേർത്ത് 5 - 6 വിസിൽ കേൾക്കുന്നത് വരെ വേവിക്കുക. പുളി വെള്ളത്തിലിട്ട് ഒന്ന് കുതിർത്തെടുക്കുക.

Samayam Malayalam easy way to prepare drumstick sambar
മുരിങ്ങയ്ക്ക മാത്രം മതി ഈ സാമ്പാറിന്


Step 2:

ഇനി ഒരു പാൻ ചൂടാക്കി അതിൽ മല്ലി, ഉലുവ, പൊട്ടുകടല, ചുവന്ന മുളക് എന്നിവ ചേർത്ത് മൂന്നോ നാലോ മിനിറ്റ് നന്നായി ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. ഇതിലേയ്ക്ക് ചിരകിയ തേങ്ങ കൂടെ ചേർത്തിളക്കുക. ഈ കൂട്ട് തണുത്ത് കഴിഞ്ഞാൽ മിക്സിയുടെ ജാറിൽ എടുത്ത് അല്പം വെള്ളം കൂടെ ചേർത്ത് അരച്ചെടുക്കുക.



Step 3:

മറ്റൊരു പാത്രത്തിൽ കഷ്ണങ്ങളാക്കിയ മുരിങ്ങയ്ക്ക വെള്ളത്തിൽ ചേർത്ത് അഞ്ച് മിനിറ്റോളം വേവിച്ചെടുക്കുക. ഇതിലേയ്ക്ക് പുളിവെള്ളം കൂടെ ചേർക്കുക. മഞ്ഞൾ കൂടെ ചേർത്ത് ഇത് ഒരു 4-5 മിനിറ്റ് കൂടെ തിളയ്ക്കാൻ അനുവദിക്കുക.



Step 4:

ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത ശേഷം ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ അരപ്പ് കൂടെ ചേർത്ത് ഇളക്കുക.



Step 5:

ഇനി വേവിച്ച തുവര പരിപ്പ് കൂടെ ചേർത്ത് ഇളക്കിയ ശേഷം ഒരു 4 - 5 മിനിറ്റ് കൂടെ വേവിക്കുക.



Step 6:

മറ്റൊരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി, ഇത് തയ്യാറാക്കിയ സംബറിലേയ്ക്ക് ചേർത്ത് ചൂടോടെ വിളമ്പാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്