ആപ്പ്ജില്ല

വ്യത്യസ്തമായ കോക്കനട്ട് ചിക്കന്‍ സാലഡ് ഉണ്ടാക്കാം

ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചതിനു ശേഷം മാറ്റി വയ്ക്കുക.

TNN 30 Sept 2020, 9:44 am
കോക്കനട്ട് ചിക്കന്‍ സാലഡ് ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍,
Samayam Malayalam how to make coconut coated chicken salad
വ്യത്യസ്തമായ കോക്കനട്ട് ചിക്കന്‍ സാലഡ് ഉണ്ടാക്കാം


ചിക്കന്‍ - 4 കഷ്ണം

കുരുമുളക് -ഒരു നുള്ള്

വെളിച്ചെണ്ണ -2 ടീസ്പൂണ്‍

ഒലീവ് ഒായില്‍- 2 ടീസ്പൂണ്‍

മുട്ട- 2 ഏണ്ണം

ചീര- 2 കപ്പ്

ചെറുനാരങ്ങ ജ്യൂസ്- 2 ടീസ്പൂണ്‍

ബദാം പൊടി -ആവശ്യത്തിന്

തേങ്ങ ചിരവിയത്- 6 സ്പൂണ്‍

ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചതിനു ശേഷം മാറ്റി വയ്ക്കുക. ഒരു ബൗളില്‍ ബദാം പൊടി ,തേങ്ങചിരവിയത് ,ഉപ്പ് ,കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. മറ്റൊരു പാത്രത്തില്‍ 2 മുട്ട അടിച്ച് വയ്ക്കണം.

ഒരു പാന്‍ ചൂടാക്കി അതില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി മുറിച്ചു വച്ച ചിക്കന്‍ കഷ്ണങ്ങള്‍ തയ്യാറാക്കി ആദ്യം മുട്ടയിലും പിന്നീട് തയ്യാറാക്കി വച്ചിരിക്കുന്ന കോക്കനട്ട് മിശ്രിതത്തിലും മുക്കിയ ശേഷം പൊരിച്ചെടുക്കണം. ചിക്കന്‍ ഇളം ചുവപ്പ് നിറമാവുമ്പോള്‍ തീ കുറയ്ക്കാം. പിന്നീട് വളരെ ചെറുതായി അരിഞ്ഞ ചീരയില, നാരങ്ങാ ജ്യൂസ് , കുരുമുക് പൊടി ,ഒലിവ് ഒായില്‍ എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.

How to make Coconut Coated Chicken Salad

Try this chicken recipe for a healthy dinner, and you'll max on good fat, salad greens, proteins, and most importantly

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്