ആപ്പ്ജില്ല

ചപ്പാത്തിയ്‍ക്കൊപ്പം കഴിക്കാൻ രസികന്‍ മുട്ടക്കറി!

ചപ്പാത്തിയ്ക്കും അപ്പത്തിനും ഒപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ മുട്ടക്കറി

TNN 2 Aug 2019, 1:49 pm
ചപ്പാത്തിയ്ക്കും അപ്പത്തിനും ഒപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ മുട്ടക്കറി എങ്ങനെയുണ്ടാക്കാമെന്ന് നോക്കിയാലോ?
Samayam Malayalam पॉली कोट्स
मोदी सरकार ने जल्दबाजी में जीएसटी लागू कर और नोटबंदी जैसे कदम उठाकर संवेदनहीन रवैया अपनाया, जिससे देश मंदी के कगार पर पहुंच गया है। ये दोनों सरकार ...


ആവശ്യമായ സാധനങ്ങൾ

മുട്ട പുഴുങ്ങിയത്‌ - 2 എണ്ണം

സവാള - 2 എണ്ണം

ഉരുളകിഴങ്ങ് പുഴുങ്ങിയത്‌ - 2 എണ്ണം

വെള്ളുള്ളി - 4 അല്ലി

ഇഞ്ചി - ഒരു ചെറിയ കഷ്ണം

പച്ചമുളക് - 2 എണ്ണം

കറി വേപ്പില - 2 തണ്ട്

മുളകുപൊടി - 1 ടീസ്പൂണ്‍

മല്ലിപൊടി - 1 ടീസ്പൂണ്‍

മഞ്ഞൾപൊടി - 1/2 ടീസ്പൂണ്‍

ഉപ്പു - പാകത്തിന്

ചുവന്നുള്ളി - 6 എണ്ണം

വെളിച്ചെണ്ണ - 4 സ്പൂണ്‍

തേങ്ങപാല്‍ - ഒരു കപ്പ്‌

തയാറാക്കുന്ന വിധം

* പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അറിഞ്ഞത് ചേർത്ത് വഴറ്റുക.

* സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകും ചേർക്കുക.

* നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്പൊടി എന്നിവ ചേർക്കുക.

* പൊടികള്‍ എല്ലാം ചേര്ത്ത് ഒന്ന് ചൂടായതിനു ശേഷം പുഴുങ്ങിഉരുളകിഴങ്ങ് ഉടച്ചു ചേർത്ത് നന്നായി
ഇളക്കുക.

* ഇതിലേക്ക് തേങ്ങപാല്‍ ചേർത്ത് തിള വരുമ്പോള്‍ മുട്ട പുഴുങ്ങിയത്‌ രണ്ടായി മുറിച്ചോ മുഴുവനോടയോ ചേര്ത്ത് അടുപ്പത്തുനിന്നു ഇറക്കി വെക്കുക.

* വേറെ ഒരു ചെറിയ പാനില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും മൂപിച്ചു കറിയുടെ മുകളില്‍ ഒഴിക്കുക. എഗ്ഗ് കറി റെഡി.

പൊടികളുടെ കൂടെ 1 സ്പൂണ്‍ ഗരം മസാല ചേർത്തും വെക്കാം. അവസാനം ഉള്ളി മൂപ്പിച്ചു ഒഴിക്കണ്ട. ആ കറിക്ക് വേറൊരു സ്വാദായിരിക്കും.

(കടപ്പാട്- അമ്മച്ചിയുടെ അടുക്കള)

How to make egg curry in Malayalam.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്