ആപ്പ്ജില്ല

ഫലൂദ വീട്ടിൽ തയ്യാറാക്കാം

എന്നും പുറത്ത് നിന്ന് ഫലൂദ കഴിച്ചാൽ മതിയോ. ചേരുവകൾ ഒരുക്കി വീട്ടിൽ തന്നെ ഫലൂദ തയ്യാറാക്കാവുന്നതേയുളളൂ. കിടിലൻ ഫലൂദ വീട്ടിൽ ഉണ്ടാക്കിയാലോ. അധികം സമയം ഒന്നും ആവശ്യമില്ല.

Samayam Malayalam 19 Nov 2020, 5:03 pm

ഹൈലൈറ്റ്:

  • ഫലൂദ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം
  • കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമാകും
  • അതിഥികൾ വരുമ്പോൾ വിളമ്പുകയുമാവാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled
ടേസ്റ്റിയായ ഫലൂദ തയ്യാറാക്കാം
ചേരുവകൾ


പാൽ - 2 കപ്പ്‌
കണ്ടൻസ്ഡ് മില്ക്ക് - 1/3 കപ്പ്‌ ( അല്ലെങ്കിൽ മധുരത്തിന് അനുസരിച്ച് പഞ്ചസ്സാര )
ഫലൂദ സീഡ്സ് - 2 ടേബിൾ സ്പൂണ്‍
സേമിയ - 1/4 കപ്പ്‌
റോസ് സിറപ് - 2 ടേബിൾ സ്പൂണ്‍
വാനില ഐസ് ക്രീം

തയ്യാറാക്കുന്ന വിധം

ഫലൂദ സീഡ്സ് 1/2 കപ്പ്‌ വെള്ളത്തിൽ 1 മണിക്കൂറോളം കുതിരാനിടുക
പാലും കണ്ടൻസ്ഡ് മിൽക്കും (പന്ജസ്സാരയും) ചേർത്തിളക്കി തിളപ്പിച്ച്‌ അല്പം കുറുക്കുക
പാൽ തണുക്കുമ്പോൾ റോസ് സിറപ്പും ചേർത്ത് ഇളക്കി ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിക്കുക
സേമിയ അല്പം വെള്ളം ഒഴിച്ച് വേവിച്ചു എടുത്തു ഉടനെ തന്നെ അതിലേക്കു പച്ചവെള്ളം ഒഴിച്ച് ഇളക്കുക . എന്നിട്ട് വെള്ളം ഊറ്റിക്കളഞ്ഞു വയ്ക്കുക
ഒരു ഗ്ലാസിൽ ആദ്യം അല്പം ഫലൂദ സീട്സിട്ടു മുകളില സേമിയ നിരത്തി അതിനു മുകളിലായി റോസ് മില്ക്കൊഴിച്ചു , അതിനും മുകളിലായി ഐസ് ക്രീം നിറച്ചു വിളമ്പുക
, അണ്ടിപ്പരിപ്പ് , ബദാം , പിസ്ത മുതലായവയും മുകളിൽ വിളമ്പി അലങ്കരിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്