ആപ്പ്ജില്ല

ബ്ലാക്ക് ടീയൊടൊപ്പം ചൂടൻ പക്കാവട കഴിക്കാം

പുറത്ത് ചന്നം പിന്നം മഴ, കൂട്ടുകാരൊത്ത് ടിവി കാണുകയാണോ!. കട്ടൻ ചായൊടൊപ്പം മായമില്ലാത്ത

TNN 4 Jun 2016, 11:21 pm
പുറത്ത് ചന്നം പിന്നം മഴ, കൂട്ടുകാരൊത്ത് ടിവി കാണുകയാണോ!. കട്ടൻ ചായൊടൊപ്പം മായമില്ലാത്ത വീട്ടിലുണ്ടാക്കിയ പക്കാവട കിട്ടിയാലോ?
Samayam Malayalam ribbon pakoda
ബ്ലാക്ക് ടീയൊടൊപ്പം ചൂടൻ പക്കാവട കഴിക്കാം



ചേരുവകൾ;


കടലമാവ് -മൂന്നു കപ്പ് (ഇടത്തരം കപ്പിന്)
അരിപ്പൊടി -ഒരു കപ്പ്
ഡാല്‍ഡ/വെളിച്ചെണ്ണ -രണ്ട് ടേബിൾ
പെരുംജീരകം ചതച്ചത് -ഒന്നര ടീസ്പൂണ്‍
കായപ്പൊടി -ഒന്നര ടീസ്പൂണ്‍
മുളകുപൊടി -രണ്ട് ടീസ്പൂണ്‍
കറിവേപ്പില -രണ്ടിതള്‍ പൊടിയായരിഞ്ഞത്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം



കടലമാവും അരിപ്പൊടിയും ഡാല്‍ഡയും നന്നായി ഇളക്കിച്ചേര്‍ക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിച്ചെടുക്കുക. ഇനി സേവനാഴിയില്‍ പക്കാവടയുടെ ചില്ലിട്ട് ഞെക്കിയെടുത്ത് തിളച്ച വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക. പക്കാവട റെഡി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്