ആപ്പ്ജില്ല

സ്വാദിഷ്ടമായ ഇളനീര്‍ പുഡ്ഡിങ്ങ് ഒരുക്കാം ഞൊടിയിടയിൽ

വളരെ എളുപ്പത്തിൽ ഒരു കരിക്ക് പുഡ്ഡിങ് തയ്യാറാക്കാം

TNN 28 Oct 2017, 4:47 pm
ഭക്ഷണശേഷം അൽപം മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. അത്തരക്കാര്‍ക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി നൽകാവുന്ന ഒരു സൂപ്പര്‍ പുഡ്ഡിങാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. കരിക്കിന് ഞൊടിയിടയിൽ പുഡ്ഡിങ്ങായി രൂപമാറ്റം നൽകാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഒരു കരിക്ക് പുഡ്ഡിങ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Samayam Malayalam how to prepare tender coconut pudding
സ്വാദിഷ്ടമായ ഇളനീര്‍ പുഡ്ഡിങ്ങ് ഒരുക്കാം ഞൊടിയിടയിൽ


2 ടിൻ പാൽ, 1 ടിൻ കണ്ടൻസ് മിൽക്ക്, 1 കപ്പ് ഇളനീർ ചുരണ്ടിയെടുത്തത്, 5ഗ്രാം ചൈനാ ഗ്രാസ്, ഒരു മുട്ടയുടെ വെള്ള എന്നിവയാണ് ഇത് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ. ചൈനാ ഗ്രാസ് പാലിൽ കുതിർത്ത് അര മണിക്കൂർ വെച്ച ശേഷം അത് അലിയുന്നവരെ ചൂടാക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അരിച്ച് മാറ്റി വെയ്ക്കുക. ഇതിലേക്ക് കണ്ടൻസ് മിൽക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.

ഈ കൂട്ട് തണുത്ത ശേഷം ഫ്രീസറിലേക്ക് വെയ്ക്കുക. പകുതി സെറ്റാകുമ്പോൾ ഫ്രീസറിൽ നിന്ന് എടുത്ത് ഇളനീർ കൂട്ടും പതപ്പിച്ചെടുത്ത മുട്ടവെള്ളയും ചേർത്ത് യോജിപ്പിച്ച ശേഷം 3 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്ത് എടുത്ത് ഉപയോഗിക്കാം.

How to prepare Tender Coconut Pudding

How to prepare Tender Coconut Pudding easly at home

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്