ആപ്പ്ജില്ല

Iddli thoran ഇഡ്ഡലി കൊണ്ട് തോരന്‍ തയ്യാറാക്കാം

ബ്രേക്ക് ഫാസ്ററും മറ്റും ഉണ്ടാക്കി ബാക്കി വരുന്ന സാധനങ്ങൾ പലപ്പോഴും അടുക്കളയിൽ ഒരു തലവേദനയാണ്. നല്ല വിഭവങ്ങൾ കളയാനും വയ്യ. എങ്കിൽ വേഗം പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങിക്കോളൂ

Samayam Malayalam 19 Jun 2019, 2:30 am

ഹൈലൈറ്റ്:

  • പുട്ട്, ഇഡ്ഡലി ഒക്കെ ബാക്കി വന്നാൽ എന്ത് ചെയ്യും
  • ഇതാ വ്യത്യസ്തമായ വിഭവം ഉണ്ടാക്കി നോക്കിയാലോ
  • ഇഡ്ഡലി കൊണ്ട് സൂപ്പർ തോരൻ ഉണ്ടാക്കാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled
ബാക്കി വരുന്ന ഇഡ്ഡലി കൊണ്ട് തോരനുണ്ടാക്കാം
ചേരുവകൾ

ഇഡ്ഡലി – 7 എണ്ണം

ഓയില്‍ – രണ്ടു ടേബിള്‍ സ്പൂണ്‍

കറി വേപ്പില – ഒരു തണ്ട്

നാരങ്ങ നീര് – അര സ്പൂണ്‍

പച്ച മുളക് – 3

സവാള – 2

മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍

തേങ്ങ ചിരവിയത് – ഒരു കപ്പ്‌

മല്ലിയില, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക് , കൊത്തിയരിഞ്ഞ സവാള ,കറി വേപ്പില ,മഞ്ഞള്‍ പൊടി ഇവ വഴറ്റി എടുക്കുക .

ഇതിലേക്ക് കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. ഇതില്‍ ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക .പൊടിച്ചെടുത്ത ഇഡ്ഡലി ഇട്ടു നന്നായി 5 മിനിട്ട് വഴറ്റുക. തീയണയ്ക്കുക. മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്