കപ്പ ആളൊരു വിദേശിയാണെങ്കിലും കപ്പ കൂട്ടാത്ത മലയാളിയല്ല. മലയാളിയുടെ നാവിൻ രുചിയിൽ കപ്പ കൊണ്ടുണ്ടാക്കിയ വിഭവങ്ങളുണ്ട്. ഇന്ന് കിടിലൻ കപ്പ താളിച്ചത് തയ്യാറാക്കിയാലോ ചേരുവകൾ
കപ്പ – അരക്കിലോ
ചുവന്നുള്ളി – 15 അല്ലി
വെളുത്തുള്ളി -10 അല്ലി
കാന്താരിമുളക് -15 എണ്ണം
പെരും ജീരകം -1 ടീസ്പൂണ്‍
ഉപ്പ്, വെളിച്ചണ്ണ , വേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ ചെറുതായി നുറുക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുഴയാതെ വേവിക്കുക. ചുവന്നുള്ളി, വെളുത്തുള്ളി, മുളക് ഇവ വട്ടത്തില്‍ കനം കുറച്ച് അരിയണം. ചൂടായ വെളിച്ചണ്ണയില് പെരും ജീരകം കറിവേപ്പില ചുവന്നുള്ളി വെളുത്തുള്ളി മുളക് ഇവ ചേര്‍ത്ത് മൂപ്പിക്കണം. ഇതിലേക്ക് കപ്പ ചേര്‍ത്ത് കുഴയാതെ ഇളക്കി വാങ്ങണം.