ആപ്പ്ജില്ല

അടുക്കളയിൽ സംഭവിക്കുന്ന അബദ്ധങ്ങളും പരിഹാരങ്ങളും

അടുക്കളയിൽ ധൃതി വെച്ച് ജോലി ചെയ്യുമ്പോൾ വീട്ടമ്മമാരെ അലട്ടുന്ന പൊതുവായ ചില പ്രശ്‌നങ്ങളുണ്ട്

Samayam Malayalam 5 Dec 2022, 7:40 pm
അടുക്കളയിൽ ധൃതി വെച്ച് ജോലി ചെയ്യുമ്പോൾ വീട്ടമ്മമാരെ അലട്ടുന്ന പൊതുവായ ചില പ്രശ്‌നങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നും അവക്കുള്ള പരിഹാരം എന്തൊക്കെയാണെന്നും നോക്കാം.
Samayam Malayalam kitchen disaster
അബദ്ധങ്ങളും പരിഹാരങ്ങളും


ഉരുളക്കിഴങ് അമിതമായി വെന്തു പോയാൽ

മുറിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് തണുത്ത വെളളത്തിൽ ഉപ്പു ചേർത്ത് വേവിക്കുക. ആവാശ്യത്തിലധികം വെന്ത് കുഴഞ്ഞു പോയാൽ, അധികം വരുന്ന വെള്ളം ഊറ്റി കളയുക. മുക്കാൽ കപ്പ് ക്രീം എടുത്ത് തിളപ്പിക്കുക. തിള വരുമ്പോൾ തന്നെ സ്റ്റൗ ഒാഫ് ചെയ്യുക.

കട്ടിയുള്ള തടിത്തവി ഉപയോഗിച്ച് ഉരുളക്കിഴങ് അരിപ്പിയിലിട്ട് ബാക്കിയുള്ള ജലാംശവും മാറ്റിയെടുക്കുക. ചെറുതീയിൽ ഉരുളക്കിഴങ്ങിനൊപ്പം ബട്ടറും ക്രീമും ചേർത്തിളക്കുക. അതിലേക്ക് അൽപം ജാതി പത്രി പൊടിച്ചതും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വിളമ്പാം.

പാസ്ത ഒട്ടിപ്പിടിക്കാതിരിക്കാന്‍

പാസ്ത വേവിക്കാൻ എടുക്കുന്ന വെളളത്തിൽ അൽപം ഒലിവ് ഓയിൽ ചേർക്കുക. അതിനു ശേഷം പാസ്ത ചേർത്താൽ അവ തമ്മിൽ ഒട്ടിപിടിക്കില്ല.

ഉപ്പ് കൂടിയാൽ

കറികൾക്ക് ഉപ്പ് കൂടുന്നത് അടുക്കളയിൽ സാധാരണ സംഭവിക്കുന്നതാണ്. അങ്ങനെ സംഭവിച്ചാൽ വിഷമിക്കേണ്ട, രണ്ടു കഷണം ഉരുളക്കിഴങ് അതിലേക്ക് ചേർക്കുക. അൽപം വെള്ളം കൂടി ഒഴിച്ച് 25-30 മിനിറ്റുകൾ വരെ തിളപ്പിക്കുക. കറി വിളമ്പുന്നതിന് മുമ്പ് ഉരുളക്കിഴങ് കഷണങ്ങൾ എടുത്ത് മാറ്റുക.

എരിവ് കൂടിയാൽ

നിങ്ങൾ ഉണ്ടാക്കുന്ന കറിക്ക് എരിവ് അധികമായാൽ അൽപം പഞ്ചസാര ചേർക്കുക. അതുമല്ലെങ്കിൽ കുറച്ച് തക്കാളി കഷണങ്ങൾ ചേർക്കുക. അതുമല്ലെങ്കിൽ ഒരു നാരങ്ങയുടെ തൊലി കറിയിൽ ഇടുക. വിളമ്പുന്നതിന് മുമ്പായി കറിയിൽ നിന്ന് ഇത് എടുത്ത് മാറ്റം.

kitchen disasters and how to fix them in Malayalam

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്