ആപ്പ്ജില്ല

സിംപിൾ ആൻഡ് ടേസ്റ്റി കൂൺ ഒാംലറ്റ്!!!

ഇടിവെട്ടും മഴയുമൊന്നും തിരക്കുകളെ ബാധിക്കാതെ കടന്ന് പോവുമ്പോള്‍ കഥാവഷേശമാവുന്ന ഒരു വിഭവമാണ്

TNN 23 Jun 2016, 10:51 pm
ഇടിവെട്ടും മഴയുമൊന്നും തിരക്കുകളെ ബാധിക്കാതെ കടന്ന് പോവുമ്പോള്‍ കഥാവഷേശമാവുന്ന ഒരു വിഭവമാണ് കൂണ്‍. കൂൺ വിഭവങ്ങൾ രുചിയോടെ പാചകം ചെയ്യാന്‍ പലര്‍ക്കുമറിയില്ലെന്നതാണ് വാസ്തവം. ഫൈബറുകള്‍ അടങ്ങിയിരിക്കുന്നത് കൊണ്ടും കൊഴുപ്പ് തീരെ ഇല്ലാത്തതുകൊണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ് കൂണ്‍. ഇതാ പിടിച്ചോ കൂൺ കൊണ്ടൊരു അസൽ വിഭവം, കൂൺ ഓംലെറ്റ്‌.
Samayam Malayalam mushroom omelette recipe
സിംപിൾ ആൻഡ് ടേസ്റ്റി കൂൺ ഒാംലറ്റ്!!!


ചേരുവകൾ:-



കോഴിമുട്ട :4 എണ്ണം
കൂൺ :100 ഗ്രാം
ചുവന്നുള്ളി :50 ഗ്രാം
പച്ചമുളക് :4 എണ്ണം
മഞ്ഞൾപ്പൊടി :1/4 ടീസ്പൂൺ
കുരുമുളകുപൊടി :1/2 ടീസ്പൂൺ
ഉപ്പ് :പാകത്തിന്
വെളിച്ചെണ്ണ :2 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം:

മുട്ട പൊട്ടിച്ച് ഉപ്പ് ചേർത്ത് നല്ല പോലെ കലക്കി പതപ്പിക്കുക. അതിൽ കൂൺ, ചുവന്നുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു ചേർക്കുക. ഇതിൽ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച് ഓംലെറ്റ്‌ ഉണ്ടാക്കി എടുക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്