ആപ്പ്ജില്ല

റംസാൻ സ്പെഷലായി വിളമ്പാം മലബാർ രുചികൾ

റംസാനൊരുക്കമായി നോമ്പ് തുടങ്ങികഴിഞ്ഞു. തെക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ മലബാറിൽ നോമ്പ് വിഭവങ്ങള്‍ക്ക് ഏ

TNN 8 Jun 2016, 10:32 pm
റംസാനൊരുക്കമായി നോമ്പ് തുടങ്ങികഴിഞ്ഞു. തെക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ മലബാറിൽ നോമ്പ് വിഭവങ്ങള്‍ക്ക് ഏറെ പ്രധാന്യമാണ്. അതിനാൽ തന്നെ മലബാര്‍ രുചികള്‍ക്ക് തെക്കന്‍ കേരളത്തിലും ആവശ്യക്കാരേറെയാണ്. പകല്‍ മുഴുവന്‍ ഉമിനീരു പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറന്നാല്‍ ഭക്ഷണം വിഭവസമൃദ്ധമാകണമെന്നാണ്. പല തരം വിഭവങ്ങള്‍ നോമ്പ് പെരുന്നാള്‍ കാലങ്ങളുടെ സവിശേഷത കൂടിയാണ്.
Samayam Malayalam ramzan special tastes
റംസാൻ സ്പെഷലായി വിളമ്പാം മലബാർ രുചികൾ


ചെറിയ നോമ്പുതുറ, വലിയ നോമ്പുതുറ, മുത്താഴം, അത്താഴം ഇങ്ങനെ പല ഘട്ടങ്ങളിലായുള്ള ആഹാരത്തിന് വിഭവങ്ങളും നിരവധിയുണ്ടാകും. മധുരമുള്ളതും എരിവുള്ളതുമെല്ലാം ഭക്ഷണവേളകളെ സമ്പന്നമാക്കും. കാരക്കയോ വെള്ളമോ കഴിച്ച്‌ നോമ്പു തുറന്നാല്‍ കോഴിഅട, ഇറച്ചിപ്പത്തിരി, സമൂസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളെങ്കിലും ആദ്യത്തെ നോമ്പുതുറക്കു തന്നെ ഉണ്ടാവാറുണ്ട്.

തരിക്കഞ്ഞി, ഇളനീരും അലും പഴവും ചേര്‍ത്തുണ്ടാക്കുന്ന പാനീയം ഇവ നോമ്പിന്‍റെ പ്രത്യേക വിഭവങ്ങള്‍. അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയവയ്ക്ക് പലതരം മാംസക്കറികള്‍ കൂടിയാവുമ്പോള്‍ വലിയ നോമ്പുതുറ കെങ്കേമമാകും. കരള്‍ വരട്ടിയതും ആടിന്റെ തലച്ചോറും മറ്റും പ്രത്യേകം എടുത്തു പറയാവുന്ന വിഭവങ്ങള്‍. ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി മറ്റൊരു പ്രത്യേകവിഭവം.

പതിനേഴാം നോമ്പിനും ഇരുപത്തേഴാം നോമ്പിനും ശഅ്ബാന്‍ മാസത്തെ ബറാത്ത് രാവിനും മധുരക്കറി ഉണ്ടാക്കുന്ന പതിവ് മുസ്ലീംങ്ങള്‍ക്കിടയില്‍ സാധാരണമാണ്. അത്താഴത്തിന് നെല്ലുകുത്തരിയുടെ ചോറും മത്സ്യം പൊരിച്ചതും മത്സ്യക്കറികളും ഉള്ളിമോരും പരിപ്പുമൊക്കെയായി ആഹാരസാധനങ്ങളുടെ വൈവിധ്യം കൂടുന്നു. അത്താഴത്തിന് വിളിച്ചുണര്‍ത്താന്‍ 'അത്താഴം മുട്ടി'കളുണ്ട്. മഗ്രിബ് ബാംഗിനൊപ്പം ബാംഗ് കേള്‍ക്കാത്തവരെ അറിയിക്കാന്‍ കതിനാവെടികളുണ്ട്. പാവപ്പെട്ടവരെ നോമ്പ് തുറക്കാന്‍ ശ്രദ്ധിക്കുന്നത് ഉത്തമ മുസല്‍മാന്‍ കടമയായി കാണുന്നുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്