ആപ്പ്ജില്ല

വളരെ എളുപ്പം വീട്ടിലുണ്ടാക്കാം മിക്സ്ഡ് ഫ്രൂട്ട് ജാം

ജാം കടകളില്‍ നിന്നും വാങ്ങാറാണ് പതിവ്. ഇത് വേണമെങ്കില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. കുട്ടികള്‍ക്കും മറ്റും ശുദ്ധമായ ജാം നല്‍കാം ഒപ്പം പണവും ലാഭം.

Samayam Malayalam 6 Dec 2022, 12:30 pm
ജാം കടകളില്‍ നിന്നും വാങ്ങാറാണ് പതിവ്. ഇത് വേണമെങ്കില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. കുട്ടികള്‍ക്കും മറ്റും ശുദ്ധമായ ജാം നല്‍കാം ഒപ്പം പണവും ലാഭം. ഇതാ പലതരം പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മിക്സ്ഡ് ഫ്രൂട്ട് ജാം പാചകക്കുറിപ്പ്.
Samayam Malayalam mixed fruit jam
ജാം



ചേരുവകള്‍

ആപ്പിൾ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്- 1 റ്റീകപ്പ്
പൈനാപ്പിൾ അരിഞ്ഞത്- 1 റ്റീകപ്പ്
പഴം അരിഞ്ഞത്-1 റ്റീകപ്പ്
സീഡ് ലെസ്സ് കറുത്ത മുന്തിരി - 1 റ്റീകപ്പ്
സ്ട്രൊബെറി അരിഞ്ഞത്- 6 എണ്ണം
തണ്ണി മത്തൻ കുരു കളഞ്ഞ് അരിഞ്ഞത്-1 റ്റീ കപ്പ്
ഓറഞ്ച് തൊലിയും കുരുവും കളഞ്ഞത് -1 എണ്ണം
പപ്പായ പഴുത്തത് അരിഞത്-1 റ്റീ കപ്പ്
പഞ്ചസാര. - 4- 5 റ്റീകപ്പ്
നാരങ്ങാ നീരു- 3 റ്റീസ്പൂൺ


ഫ്രൂട്ട്സ് എല്ലാം മിക്സിയിലിട്ട് നന്നായി അരച്ച് പൾപ്പ് ആക്കി എടുക്കുക. തരി ഇല്ലാതെ അരച്ച് എടുക്കുക.
പാൻ അടുപ്പത് വച്ച് ഫ്രൂട്ട് പൾപ്പ് ഒഴിച്ച് പഞ്ചസാരയും കൂടി ചേർത്ത് ഇളക്കി കൊണ്ടിരിക്കുക.നന്നായി ഇളക്കി കുറച്ച് കഴിയുമ്പോൾ പഞ്ചസാര അലിയാൻ തുടങ്ങും
പഞ്ചസാര നന്നായി അലിഞ്ഞ് കുറുകി ജാം പരുവം ആകാനാകുമ്പോൾ നാരങ്ങാനീരു കൂടി ചേർത്ത് ഇളക്കുക.നന്നായി ഇളക്കി കുറുകി ജാം പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.
നന്നായി തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. മിക്സഡ് ഫ്രൂട്ട് ജാം റെഡി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്