ആപ്പ്ജില്ല

രുചിയേറിയ പാസ്ത എളുപ്പത്തില്‍ വീട്ടിൽ ഉണ്ടാക്കാം

പാസ്ത വിഭവങ്ങള്‍ പലവിധത്തില്‍ ഉണ്ടാക്കുവാന്‍ സാധിക്കും ഇതാ പാസ്താ വിഭവം പരീക്ഷിച്ചോളൂ…

TNN 12 Sept 2020, 6:41 pm
എളുപ്പത്തില്‍ വീട്ടിൽ ഉണ്ടാക്കാന്‍ കഴിയുന്ന രുചിയേറിയ ഒരു വിഭവമാണ് പാസ്ത. പാസ്ത വിഭവങ്ങള്‍ പലവിധത്തില്‍ ഉണ്ടാക്കുവാന്‍ സാധിക്കും ഇതാ പാസ്താ വിഭവം പരീക്ഷിച്ചോളൂ…
Samayam Malayalam try homemade pasta
രുചിയേറിയ പാസ്ത എളുപ്പത്തില്‍ വീട്ടിൽ ഉണ്ടാക്കാം


ക്രീമി ലെമണ്‍ സ്പിനാച്ച് വണ്‍ പോട്ട് പാസ്ത

ചേരുവകള്‍:
ഒലിവ് ഓയില്‍ - 2 സ്പൂൺ
സവോള അരിഞ്ഞത് - അരക്കപ്പ്
വെളുത്തുള്ളി ചതച്ചത് - 2 സ്പൂൺ
ചിക്കന്‍ രസം ഉപ്പ് കുറഞ്ഞത് 2 കപ്പ്
ഒരു കപ്പ്‌ തേങ്ങാപ്പാല്‍
ഉപ്പ് - കാൽസ്പൂൺ
കുരുമുളക് - കാൽസ്പൂൺ
8 സ്ഫഗെറ്റി ( സേമിയ പോലെയിരിക്കുന്ന ഇറ്റാലിയന്‍ പാസ്താ ഇനം)
വറ്റല്‍മുളക് പൊടിച്ചത് - കാൽസ്പൂൺ
ഒരു വലിയ നാരങ്ങയുടെ നീര്
ഫ്രെഷ് സ്പിനാച്ച് (ചീര)- 2 1/2 കപ്പ്
പൈന്‍ നട്ട്സ് - 2 സ്പൂൺ

പാകം ചെയ്യേണ്ട വിധം:
ഒരു പാനില്‍ ഒലിവ് ഓയില്‍ മീഡിയം തീയില്‍ ചൂടാക്കുക.ഇതിലേയ്ക്ക് അരിഞ്ഞ സവോളയും ചതച്ച വെളുത്തുള്ളിയും ചേര്‍ക്കുക. ശേഷം ഇളം ബ്രൌണ്‍ നിറം ആകുന്നതുവരെ വഴറ്റുക.
ചിക്കന്‍ രസം, തേങ്ങാപ്പാല്‍, കുരുമുളക്, സ്ഫഗെറ്റി എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. തിളച്ച് വരുമ്പോള്‍ തീ കുറയ്ക്കുക. പാന്‍ മൂടി വെച്ച് വെള്ളം വറ്റുവാന്‍ സമയം നല്‍കുക

ശേഷം വറ്റല്‍മുളകുപൊടി, നാരങ്ങാ നീര്‍, ചീര എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ചീര വേകുവാന്‍ സമയം നല്‍കുക. വിളമ്പുന്നതിന് മുന്‍പ് പൈന്‍ നട്ട്സ് ചേര്‍ക്കാം. ഈ വിഭവം കുറച്ചുകൂടി ക്രീമി ആകണമെന്നുണ്ടെങ്കില്‍ അല്‍പ്പം തേങ്ങാപ്പാല് കൂടി ചേര്‍ത്ത് ചെറുതായി ചൂടാക്കുക.

Homemade Pasta

Made in a variety of sauces, pasta is one of the most popular Italian recipes.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്