പങ്കാളിയെ ചതിക്കുകയെന്നാല് പലര്‍ക്കും പല നിര്‍വചനങ്ങളായിരിക്കും. ചുമ്മാ അയക്കുന്ന പഞ്ചാര മെസേജില്‍ തുടങ്ങി സെക്സ് വരെ അതിന്റെ അനന്ത സാദ്ധ്യതകള്‍ പരന്നു കിടക്കുന്നു. പങ്കാളിയല്ലാതെ മറ്റൊരാളുമായി മനസ്സോ ശരീരമോ പങ്കിടുന്നത് ചതിയുടെ കണക്കില്‍ പെടുത്തുന്ന എത്ര പേരുണ്ട്? സ്ത്രീകളില്‍ 73% പേര് ഇവയെല്ലാം ചതി എന്ന പേരില്‍ തന്നെയാണ് കണക്കാക്കുന്നത്. എന്നാല്‍ യുവാക്കളായ പുരുഷന്മാര് ഒരിക്കലും ഇതൊരു ചതിയായി കണക്കാക്കുന്നില്ല എന്നാണു പറയുന്നത്. സൈബർ സെക്സിനേയും പുരുഷൻമാർ ഇതേ രീതിയിലാണ് കാണുന്നത്
ഡേറ്റിങ് കോച്ച് ജയിംസ് പീയേഴ്സ് പറയുന്നത് സ്ത്രീയും പുരുഷനും വ്യത്യസ്ത രീതിയിൽ വളർത്തിയെടുക്കുന്ന സാമൂഹ്യ സാഹചര്യങ്ങൾ ഉള്ളത് കൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നാണ്.
2066 ബ്രീട്ടിഷ് യുവാക്കളിൽ നടത്തിയ പഠനത്തിലാണ് ജയിംസിൻ്റെ കണ്ടെത്തൽ . 91 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത് പങ്കാളിയൊടല്ലാത്ത ബന്ധം ചതിയാണെന്നാണ്. ഡേറ്റിങ് ആപ്പുകളിൽ അഭയം പ്രാപിക്കുന്നത് 40 ശതമാനം ആളുകളും ചതിയാണെന്ന് അഭിപ്രായപ്പെട്ടു.
സെക്സ് വിദ്യാഭ്യാസത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചവർ സൈബർ ആക്രമണങ്ങൾ, പോണോഗ്രഫി എന്നിവയെക്കുറിച്ച് മിണ്ടിയില്ല. സ്കൂളിലെ ലൈംഗിക വിദ്യാഭ്യാസ പദ്ധതികൊളൊന്നും ജീവിതത്തിൽ പ്രയോജനം ചെയ്തില്ലെന്ന് 47 ശതമാനം അഭിപ്രായപ്പെട്ടു. സെക്സിനെക്കുറിച്ച് സംസാരിക്കാൻ സദാചാര സങ്കൽപ്പങ്ങൾ എല്ലാവരേയും തടയിടുന്നുവെന്ന് സെലിബ്രിറ്റി അന്ന ഫോസ്റ്റർ പറയുന്നു