ആപ്പ്ജില്ല

സ്ത്രീ ശരീരത്തിലെ പുരുഷ താല്‍പര്യം ഇവിടെ

സ്ത്രീ ശരീരത്തില്‍ പുരുഷന് താല്‍പര്യം തോന്നുന്ന ഇടങ്ങളെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകളുണ്ട്. ഇത് പലരിലും വ്യത്യസ്തമാണ്. ഇതെക്കുറിച്ചറിയൂ.

Samayam Malayalam 10 Feb 2021, 1:08 pm
പുരുഷന് സ്ത്രീ ശരീരത്തോടും സ്ത്രീയ്ക്ക് തിരിച്ചും താല്‍പര്യമുണ്ടാകുന്നത് സാധാരണയാണ്. ശാരീരിക ആകര്‍ഷണം എന്ന ഗണത്തില്‍ ഇതു പെടും. ഇതിന് പൊതു സ്വഭാവങ്ങളുണ്ട്. ഇതല്ലാതെ ചില വ്യക്തിപരമായ ഇഷ്ടങ്ങളും പെടും. സ്ത്രീയേക്കാള്‍ പുരുഷനാണ് ശാരീരിക താല്‍പര്യം കൂടുതല്‍. ഇത് സയന്‍സ് നല്‍കുന്ന സൂചനയാണ്. കാരണം പുരുഷന്റെ ശാരീരിക, മാനസിക സ്വഭാവം ഇതാണെന്നതാണ് കാരണം. സ്ത്രീയുടെ പല ശരീര ഭാഗങ്ങളും പുരുഷന് താല്‍പര്യമുള്ളവയാണ്. സ്ത്രീ ശരീരത്തോട് പൊതുവേയുള്ള താല്‍പര്യമല്ലാതെ ചില പ്രത്യേക ശരീര ഭാഗങ്ങളോട് താല്‍പര്യം കൂടുന്നതായി ഇതു സംബന്ധിച്ച ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ നാം പൊതുവായ കരുതുന്ന താല്‍പര്യങ്ങളെല്ലെന്നു കൂടി അറിയുക. ഇത് ചില പുരുഷന്മാരില്‍ നടത്തിയ സര്‍വെ പ്രകാരം വെളിപ്പെടുത്തിയ
Samayam Malayalam body zones men like to explore in women
സ്ത്രീ ശരീരത്തിലെ പുരുഷ താല്‍പര്യം ഇവിടെ


അണ്ടര്‍ ആംസ്

പൊതുവേ സ്ത്രീയുടെ മാറിടം, നിതംബം എന്നിവയാണ് പുരുഷന് താല്‍പര്യമായി നാം കരുതുക. എന്നാല്‍ ഇതല്ല വാസ്തവം. ഇതല്ലാതെ സ്ത്രീയുടെ മറ്റു ചില ശരീര ഭാഗങ്ങളോട് പുരുഷ താല്‍പര്യമെന്നത് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സ്ത്രീയുടെ ശരീര ഭാഗങ്ങളില്‍ പുരുഷന് ഇത്തരത്തില്‍ താല്‍പര്യമുള്ള ഒരു ഭാഗമാണ് കക്ഷം എന്നത്. അണ്ടര്‍ ആംസ് എന്നത് സ്ത്രീയുടെ സ്വകാര്യ ഭാഗമാണെന്ന ചിന്തമാണ് പലപ്പോഴും പുരുഷന് ഇത്തരം താല്‍പര്യമാകുന്നത്.

​സ്ത്രീയുടെ കാല്‍

സ്ത്രീയുടെ കാല്‍ പല പുരുഷന്മാരേയും ആകര്‍ഷിയ്ക്കുന്ന ശരീര ഭാഗമാണ്. പല പുരുഷന്മാര്‍ക്കും സെക്‌സിയസ്റ്റ് സ്ത്രീ ശരീര ഭാഗമാണിത്. നീണ്ടു മെലിഞ്ഞ കാലുകള്‍ പ്രത്യേകിച്ചും. മെലിഞ്ഞ കാല്‍പാദങ്ങള്‍, ചെറിയ, അധികം വണ്ണില്ലാത്ത കണങ്കാലുകള്‍ എന്നിവ പുരുഷ താല്‍പര്യം ഉണര്‍ത്തുന്ന ചിലതാണ്. തടിച്ച കാലുകളും കാല്‍പാദങ്ങളുമല്ല, മെലിഞ്ഞതിനോടാണ് താല്‍പര്യം.പ്രത്യേകിച്ചും മൃദുവായ കാല്‍പാദങ്ങള്‍.

​നെക്ക് ആന്റ് നേപ്

നെക്ക് ആന്റ് നേപ് എന്നതാണ് ഇത്തരം താല്‍പര്യമുള്ള മറ്റൊരു ഭാഗം. സ്ത്രീകളുടെ കഴുത്ത് പുരുഷന് പൊതുവേ താല്‍പര്യമുള്ള ഭാഗമാണ്. ഇതു പോലെ പിന്‍കഴുത്തും ഇത്തരം പുരുഷ താല്‍പര്യങ്ങളുടെ ഇടമാണ്. സ്ത്രീയുടെ പുറംഭാഗം പുരുഷനെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഭാഗമാണ്. ആകൃതിയൊത്ത പുറംഭാഗമാണ് ഈ ആകര്‍ഷണം. ആകൃതിയൊത്ത, അതേ സമയം മൃദുവായ പുറംഭാഗം പുരുഷനില്‍ താല്‍പര്യങ്ങളുണര്‍ത്തുന്നു. ദാമ്പത്യത്തില്‍ ഫോര്‍പ്ലേയുടെ പങ്ക്......

പൊതുവേ പുരുഷന്

പൊതുവേ പുരുഷന് താല്‍പര്യമുള്ള ഇടങ്ങളില്‍ മാറിടവും നിതംബവുമെല്ലാം പെടുന്നു. ഇതു പോലെ തന്നെ സ്ത്രീയുടെ വയര്‍ മറ്റൊരു താല്‍പര്യമാണ്. ഇതെല്ലാം പൊതു താല്‍പര്യങ്ങളില്‍ വരുന്ന കാര്യങ്ങളുമാണ്ട്. ഒതുങ്ങിയ അരക്കെട്ടും ആകൃതിയുള്ള നിതംബങ്ങളും നിറഞ്ഞ മാറിടവുമെല്ലാം പൊതുവേ പുരുഷ പ്രകൃതത്തിന് താല്‍പര്യം തോന്നുന്ന, സ്ത്രീയില്‍ പൊതുവേ താല്‍പര്യം വരുന്ന ശരീര ഭാഗങ്ങൡ പെടുന്നു. ഇതല്ലാതെ സ്ത്രീയുടെ കണ്ണുകള്‍, മുടി, ചുണ്ട് തുടങ്ങിയ ശരീരഭാഗങ്ങളോടും പല പുരുഷന്മാര്‍ക്കും താല്‍പര്യം തോന്നുന്നു. ഇത് പൊതു സ്വഭാവം എന്നതിനേക്കാള്‍ വ്യക്തിതാല്‍പര്യം എന്ന ഗണത്തില്‍ പെടുത്താവുന്നതാണ്. Also read: വയറും തടിയും പോകാന്‍ 7 ഗ്ലാസ് വെള്ളം 21 ദിവസം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്